Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 20 [Alby]
നോക്കി നിക്കാതെ കാര്യം പറ പെണ്ണെ"അവളുടെ നോട്ടം കണ്ട് വീണ ഒന്ന് ഗറുവിച്ചു.
അല്ല.......അമ്മ കരഞ്ഞോണ്ടാ താഴെ വന്നത്.മുറിയിൽ കേറി കിടപ്പാ, വിളിച്ചിട്ടു തുറക്കുന്നുമില്ല.
അതോ..ഇവിടെ എന്റെ കെട്ടിയോനും കരച്ചിലാരുന്നു.ഞങ്ങളൊന്നിച്ചത് അമ്മക്ക് ഉൾക്കൊള്ളാൻ പറ്റിയിട്ടില്ല. കുറച്ചു നേരം ഒറ്റക്ക് വിട്ടെര്,ആ മനസൊന്നു തണുക്കട്ടെ.
ഞാൻ ഊഹിച്ചത് തന്നെ.അമ്മ വന്ന് എന്തേലും ചോദിച്ചു കാണും,ചേച്ചി തിരിച്ചുപറഞ്ഞും കാണും.പിന്നിന്നലെ എന്റെ നേരെ ചാടിക്കടിക്കുവാരുന്നു. ഒരുവിധമൊന്ന് തണുപ്പിച്ചതാ അമ്മയെ.പക്ഷെ രാവിലെ ഇങ്ങനെ ഒരു സീൻ പ്രതീക്ഷിച്ചതല്ല.
എടീ എനിക്കെന്തോ പോലെ....ഞാൻ ഇവനെ വലവീശിപ്പിടിച്ചു എന്നാ അമ്മ പറയുന്നെ.അതാവും ഇത്രയും ദേഷ്യം
അതെനിക്ക് വിട്ടേക്ക് ചേച്ചി.ഞാൻ നോക്കിക്കോളാം.പിന്നെ ഇവിടെ തന്നെ ഇരുന്നാ കാര്യങ്ങൾ നടക്കില്ല. താഴെ വാ രണ്ടും.
വന്നേക്കാടി......നീ ചെല്ല്.
ശരി പെട്ടെന്ന് വന്നേക്കണം.ഇനീം കെട്ടിപ്പിടിച്ചോണ്ടിരിക്കാൻ ആണേ പട്ടിണിയാവും,പറഞ്ഞേക്കാം.
"ഒന്ന് പോടീ പെണ്ണെ......"അല്പം നാണം മുഖത്തു വരുത്തി കയ്യൊന്ന് ഓങ്ങി ആണ് വീണയത് പറഞ്ഞത്. ***** സമയം ഉച്ചയോടടുത്തു.മാലിന്യ കൂമ്പാരത്തിന്റെ പരിസരത്ത് കമാൽ ചുറ്റിത്തിരിയുന്നുണ്ട്.ഇരുമ്പിന്റെ പ്രത്യേക നിർദേശം ആയിരുന്നത്. കമാൽ അവിടം ശ്രദ്ധയോടെ വീക്ഷിക്കുകയാണ്.
നഗരസഭയുടെ വാഹനത്തിൽ മാലിന്യം മുറക്ക് കൊണ്ട് തട്ടുന്നുണ്ട്. കൊണ്ട് കൂട്ടിയിടുന്നതല്ലാതെ ഇവ സംസ്കരിക്കാൻ ഒരുത്തനും മുൻ കൈ എടുക്കില്ല,കമാൽ ഓർത്തു. മറ്റൊരു കോണിൽ തെരുവ് നായകൾ ഭക്ഷണം തേടുന്നു.എല്ലുംകഷ്ണം കിട്ടാൻ തമ്മിൽ കടികൂടുന്നു. ഇതിനിടയിലാണ് ആക്രി പെറുക്കുന്ന കുറച്ചു കുട്ടികൾ അലറിവിളിക്കുന്നത്
ശബ്ദം കേട്ട് അവിടെ മാലിന്യം കൊണ്ടുവന്ന ലോറി ഡ്രൈവർമാർ അങ്ങോട്ടേക്ക് വന്നു.ചവറിനുള്ളിൽ നിന്നും കുപ്പിയും പാട്ടയുമൊക്കെ പെറുക്കുന്നതിനിടയിലാണ് ബോധം മറഞ്ഞു കിടക്കുന്ന ഭൈരവനെ ആ കുട്ടികൾ കാണുന്നത്.പെട്ടെന്നുള്ള വെപ്രാളത്തിൽ അവർ അലറി വിളിക്കുകയായിരുന്നു.
💬 Comments
View all comments