0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 22 [Alby]

Author : alby Read All Parts 456

"...കിള്ളിമംഗലം മാധവൻ..."ആ പേര് മനസ്സിൽ കുറിച്ചിടുകയായിരുന്നു രാജീവനപ്പോൾ. ***** പിറ്റേന്ന് കൊച്ചിക്ക് തിരിക്കാനുള്ള പുറപ്പാടിലാണ് ഗോവിന്ദ്.കാര്യങ്ങൾ കൈവിട്ടു പോയിരിക്കുന്നു എന്നവന് മനസിലായി.ഈയവസ്ഥയിൽ വില്യം കൂടെയില്ലെങ്കിൽ തന്റെ അവസ്ഥ കൂടുതൽ പരിതാപകരമാവും എന്നവന് അറിയാമായിരുന്നു. അതാണ് തലേന്ന് രാത്രി അയാളെ സംരക്ഷിച്ചുപിടിക്കാൻ ശ്രമിച്ചതും. ഇറങ്ങാൻ തുടങ്ങിയ ഗോവിന്ദിന് മുന്നിലേക്ക് മാധവൻ വന്നുനിന്നു.

ഇന്നലെ പറഞ്ഞത് ഓർമ്മയുണ്ടല്ലോ

വില്ല്യം....അവനാണ് വിഷയമെങ്കിൽ ഞാൻ പറഞ്ഞിരുന്നല്ലോ അച്ഛാ.....

ഒരു വശത്ത് ശരിയായിരിക്കാം. പക്ഷെ വേണ്ട.....അത് കമ്പനിക്ക് ഏത്ര നഷ്ടം ഉണ്ടാക്കിയാലും ശരി.

ഒക്കെ.....പറഞ്ഞു വിടാം.അയാൾ കോർട്ടിൽ പോയാൽ.......ഞാൻ ഒപ്പ് വച്ച എഗ്രിമെന്റ് ആണ് അവന്റെ കയ്യിൽ.കോമ്പൻസേഷൻ ഒക്കെ ആയി നല്ല തുക ചിലവാകും.

മോനെ ഗോവിന്ദ്.....ഞാൻ കാണാത്ത കോർട്ട് ഒന്നുമല്ലല്ലോ.പിന്നെ നീ ഒപ്പ് വച്ച എഗ്രിമെന്റ്......അത് നിങ്ങൾ ഒപ്പിടുമ്പോൾ നീ ലീഗലി കമ്പനിയുടെ ആരുമല്ല,പേരിന് ഈ വീട്ടിലെ ഒരംഗം മാത്രം.അപ്പൊ ഞാൻ ഒപ്പിടാതെ അത് നിലനിൽക്കുവൊ.

കമ്പനി മാനേജിങ് ഡയറക്ടർ എന്ന പദവിയിൽ ഇരിക്കുമ്പോൾ അത് ഞാൻ പുതുക്കിയിട്ടുണ്ട്,ഒപ്പം രജിസ്റ്റർ ചെയ്തു ഡോക്യുമെന്റ് ആക്കുകയും ചെയ്തു.

അപ്പൊ വിചാരിച്ചത് പോലെയല്ല. എന്നാൽ കേട്ടൊ,അതങ്ങ് ക്യാൻസൽ ചെയ്തേര്.ഏത്രയും വേഗം അവനെ പുറത്ത് കളയാമോ അത്രയും നിനക്കും അവനും നല്ലത്. അതല്ല അവൻ എഗ്രിമെന്റ് പൊക്കിപ്പിടിച്ചുകൊണ്ട് മാധവന് എതിരെ നിന്നാൽ.........അവന്റെ ഇടവകപ്പള്ളിയിൽ മണി ഒറ്റയും പെട്ടയും അടിക്കും.പറഞ്ഞേക്ക് അവനോട്......

മാധവന്റെ വാക്കിനു മുന്നിൽ പതറി മുറ്റത്തെക്കിറങ്ങിയ അവൻ കാറിൽ കയറുമ്പോൾ ഒന്ന് തിരിഞ്ഞു നോക്കി മുകളിൽ ബാൽക്കണിയിൽ തന്നെ നോക്കിനിൽക്കുന്ന വീണയെ അവൻ കണ്ടു.കൂടെ ശംഭുവും.പരിഹാസം നിറഞ്ഞ ചിരിയായിരുന്നു വീണയുടെ മുഖത്ത്,ഒപ്പം ഗോവിന്ദിനെ ദഹിപ്പിക്കാൻ ഉള്ള

💬 Comments

View all comments