Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 22 [Alby]
പണം കണ്ടുതന്നെയാണതെന്നും അറിയാം.ഞാനും ഒരു ചെറ്റയായത് കൊണ്ട് കാര്യമാക്കിയില്ല.എന്നുവച്ച് കൂടുതൽ ഉണ്ടാക്കാൻ ആണ് നിന്റെ ഉദ്ദേശമെങ്കിൽ...........
ഒന്നടങ് ഗോവിന്ദ്......തർക്കിക്കാൻ ഉള്ള സമയം അല്ലിത്.അങ്ങനെയാണ് എങ്കിൽ പിരിയുന്നതാവും നല്ലത്.
പക്ഷെ എന്താ ഇനിയൊരു മാർഗം.
ഉണ്ട് ഗോവിന്ദ്.ഇപ്പോഴും പന്ത് എന്റെ കോർട്ടിൽത്തന്നെയാണ്.നിന്റെ അച്ഛൻ പ്രതീക്ഷിക്കാത്തത് നടക്കും. അയാൾപോലും വിചാരിക്കാത്തവർ ഇന്ന് നമുക്കൊപ്പം നിൽക്കാൻ താത്പര്യപ്പെടുന്നു.കാര്യങ്ങൾ നമുക്ക് അനുകൂലമായാൽ നിന്റെ ആഗ്രഹം പോലെ നടക്കും.വീണ നിന്റെ കാൽക്കീഴിൽ വരും.മാധവൻ അടക്കിവച്ചിരിക്കുന്ന സാമ്രാജ്യം കാൽച്ചുവട്ടിലാവും.
ആരാ......ആരാ അത്,നമ്മുക്ക് കിട്ടിയ പിടിവള്ളി?
ദാറ്റ് നൺ ഓഫ് യുവർ ബിസിനസ്. അത് എന്റെ മാത്രം കോൺടാക്ട് ആണ്.ഇനി ചരട് വലിക്കുന്നതും ഞങ്ങളാവും.പറയുന്നത് പോലെ പ്രവർത്തിക്കുക,അത് മാത്രമാണ് നിന്റെ ജോലി.
എന്താ നിങ്ങളുടെ പ്ലാൻ......
നീയൊന്ന് വിശ്രമിക്ക്.ഇന്നലെ ഭാര്യയുടെ അഴിഞ്ഞാട്ടം കണ്ടതിന്റെ ക്ഷീണം തീർക്ക്.അപ്പോഴേക്കും ഞാനിങെത്താം.ഒരു മീറ്റിംഗ്,അതിൽ അയാളുമായി ധാരണയായാൽ എല്ലാം പറഞ്ഞത് പോലെ.......
ദിവാനിൽ കിടന്ന ജാക്കറ്റ് ഇടത് തോളിലേക്കിട്ട് വണ്ടിയുടെ കീയും വിരലിലിട്ട് കറക്കിക്കൊണ്ട് വില്ല്യം പുറത്തേക്ക് നടന്നു....
തുടരും ആൽബി
💬 Comments
View all comments