Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 22 [Alby]
ടു ഹൈപ്പോവൊളീമിക്ക് ഷോക്ക് എന്നതായിരുന്നു മരണ കാരണം"തുടയിലെറ്റ ആഴത്തിലുള്ള മുറിവിലൂടെ രക്തം വാർന്നുപോയതു തന്നെയാണ് മരണത്തിലേക്ക് നയിച്ചതെന്ന് അതിൽ ഉറപ്പിച്ചു പറയുന്നു.വെട്ടേറ്റ ഭാഗത്തു കൂടി കടന്നു പോകുന്ന ഫിമോറൽ ആർട്ടറി മുറിഞ്ഞത് കൂടുതൽ രക്തം നഷ്ട്ടമാകാൻ കാരണമാകുകയും, പതിയെ അത് മരണത്തിലേക്ക് നയിച്ച ഹൃദയസ്തംഭനത്തിനിടയാക്കി എന്നുമുള്ള വിശദീകരണത്തൊടെ ആണ് റിപ്പോർട്ട് അവസാനിക്കുന്നത്. കൂടാതെ രക്തയോട്ടം നഷ്ട്ടപ്പെടുക വഴി ഇടത് കാല് ഉപയോഗശൂന്യമായ അവസ്ഥ കൈവരിച്ചതായും തലയിലെറ്റ മുറിവ് മരണകാരണം അല്ല എന്നും ആ റിപ്പോർട്ടിൽ പറയുന്നു.
അപ്പോഴാണ് എ എസ് ഐ പത്രോസ് അങ്ങോട്ടേക്ക് വരുന്നത്.ഡോറിൽ തട്ടിയ അയാൾക്ക് അകത്തേക്ക് അനുവാദം നൽകപ്പെട്ടു.
ആ താനോ.....എന്തായാടോ.
സർ പറഞ്ഞ ഫുട്ടെജ് മുഴുവൻ കിട്ടി സർ.പിന്നെ അവനെ അഡ്മിറ്റ് ചെയ്യുമ്പോൾ ഉണ്ടായിരുന്ന ക്ലോത്, ഇന്നലെ സമയത്തു വിളിച്ചത് കാരണം പൊട്ടലില്ലാതെ കിട്ടി.
അത് നന്നായി.....വേസ്റ്റ് കൂടയില് പോകുമോ എന്ന് ഭയന്നിരുന്നു.അവര് കീപ് ചെയ്യുമെന്ന് കരുതിയതല്ല.
അതങ്ങനെയാ സാറെ.രോഗിയുടെ ആണോ.....എങ്കിൽ സൈഡിലെ ചെറിയ കാബോഡിൽ കാണും.അത് വേസ്റ്റ് ബിന്നിൽ പോവില്ല,ഇനിയിപ്പോ കീറിയത് ആണേലും ശരി.
എന്തായാലും അത് ഫോറെൻസിക് ഡിപ്പാർട്മെന്റിൽ വിട്.വല്ല നിധിയും കിട്ടിയാലോ.
നിധിയോ........
നമ്മൾ പോലീസുകാർക്ക് എന്താടോ നിധി......തെളിവ് തന്നെ.
എസ് ഐ നിർദേശിച്ച പ്രകാരം പത്രോസ് തുണി മുഴുവൻ നന്നായി സീൽ ചെയ്തു വിധഗ്ധ പരിശോധന നടത്തുന്നതിനായി ലാബിലേക്ക് അയച്ചു,അതും ബൈ ഹാൻഡ്. ഏൽപ്പിച്ചയാൾ അതുമായി പോയതും പത്രോസ് വീണ്ടും എസ് ഐയുടെ മുറിയിൽ എത്തി.
അപ്പോൾ സി സി ടി വി ദൃശ്യങ്ങൾ പരിശോധിക്കുന്ന തിരക്കിൽ ആയിരുന്നു രാജീവ്.അയാൾക്ക് വശം ചേർന്നുനിന്ന് പത്രോസും അത്
💬 Comments
View all comments