0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 22 [Alby]

Author : alby Read All Parts 454

ആണ് സർ.അവൻ അവിടെ ഇത്രയും പണിപ്പെട്ട് ചുറ്റിത്തിരിഞ്ഞു എങ്കിൽ, അതും നിലവിലെ സാഹചര്യത്തിൽ.

"എക്സാക്ട്ലി........ആദ്യം സുര...... ഇയാളെപ്പറ്റിയും ഒന്നന്വേഷിക്കണം." സേവ് ചെയ്ത ഫോട്ടോസ് പ്രിന്റ് എടുത്തുകൊണ്ട് രാജീവ്‌ പറഞ്ഞു.

യെസ് സർ.......

അപ്പോഴേക്കും ഒരു കോൺസ്റ്റബിൾ വാതിൽ മുട്ടി അനുവാദത്തിനായി കാത്തു."എന്താടൊ?"അയാളെ അകത്തേക്ക് വിളിച്ചു രാജീവ്‌ ചോദിച്ചു.

സർ.....വിളിപ്പിക്കാൻ പറഞ്ഞവർ എത്തിയിട്ടുണ്ട്.

താൻ ചെല്ല്,അവരുടെ ഡീറ്റെയിൽഡ് സ്റ്റേറ്റ്മെന്റ് എടുത്തിട്ട് വിട്ടേക്ക്. അവരുടെ വിലാസവും ഫോൺ നമ്പറും ഐ ഡി പ്രൂഫും വാങ്ങണം. പിന്നെ വിളിപ്പിച്ചാൽ എത്താനുള്ള നിർദേശം കൊടുത്തേക്ക്......

ശരി സർ........

എടൊ ഒന്ന് നിന്നെ.......

എന്താ സർ......

ഒരു കാര്യം പ്രത്യേകം ചോദിക്കണം അന്ന് ഭൈരവനെ കിട്ടിയ സമയം ആ പരിസരത്ത് സംശയം തോന്നുന്ന ആരെയെങ്കിലും കണ്ടോ എന്ന്.....

എന്തിനാണ് സർ.....

ചുമ്മാ ചോദിക്ക്.....പോയാൽ ഒരു വാക്കല്ലെ.

"യെസ് സർ......"രാജീവന് സല്യൂട്ട് നൽകി അയാൾ പിന്തിരിഞ്ഞു.

പത്രോസ് സാറെ.....നമ്മുക്ക് ആദ്യം മുതൽ ഒന്ന് നോക്കാം.താൻ എന്ത് പറയുന്നു.

ഒരു സംഘടനം നടന്നിരിക്കണം സർ. അതിൽ വീണ ഭൈരവനെ മാലിന്യ കൂമ്പാരത്തിൽ തള്ളുന്നു.അവിടുന്ന് ആരോ ആശുപത്രിയിൽ കൊണ്ട് ചെന്നാക്കുന്നു.അവിടെവച്ച് അയാൾ മരണപ്പെടുന്നു.

മ്മ്മ് നിലവിൽ അങ്ങനെ കരുതാം. ആ തുടയിലെ വെട്ട്.......അതാണ് മരണകാരണവും.പക്ഷെ എന്നെ കുഴക്കുന്നത് അതൊന്നുമല്ല.ഇത്രയും ക്രിമിനൽ ബാഗ്രൗണ്ട് ഉള്ള ഒരുവൻ വെറും ഒരു ചവിട്ടിൽ വീണോ?നെഞ്ചിലെ ആ ചതവ് താനും കണ്ടതല്ലേ.അതും,തുടയിലെയും, തലയിലെയും വെട്ടല്ലാതെ മറ്റൊരു മുറിവൊ ചതവോ ഒന്നുമില്ലതാനും. പിന്നെ എന്റെ ഇത്രയും നാളത്തെ സർവീസിൽ തുടയിടുക്കിൽ വെട്ടുകിട്ടുന്നത് ഞാൻ ആദ്യമായി കാണുകയാ...സാധാരണ നെഞ്ചിലും കഴുത്തിലും വയറിലും ഒക്കെയാ കാണാറ്.പക്ഷെ എന്തുകൊണ്ട് വെട്ടി.ആ

💬 Comments

View all comments