0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 24 [Alby]

Author : alby Read All Parts 662

പോലും വേറൊരുവനുമായി അഴിഞ്ഞാടുന്നു.അതാ സാവിത്രി അവനോട് ഇറങ്ങാൻ പറഞ്ഞതും."

"അത് പിന്നെ മാഷെ........"എന്തോ പറയാൻ സാവിത്രി മുന്നോട്ട് വന്നതും അന്ന് ആദ്യമായി മാധവന്റെ കൈ സാവിത്രിയുടെ മുഖത്ത് പതിച്ചു. അയാളുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു.സാവിത്രിയുടെ മുഖത്തു അയാളുടെ കൈവിരലുകൾ പതിഞ്ഞതിന്റെ അടയാളം എടുത്തു കാണാം.കലിപ്പടങ്ങാതെ വീണ്ടും കയ്യോങ്ങിയ മാധവന്റെ കയ്യിൽ ഗായത്രി പിടുത്തമിട്ടിരുന്നു.

"എന്നെ തടയാൻ മാത്രം നീ വളർന്നോടി..........."മിച്ചമുള്ളത് ഗായത്രിയുടെ മുഖത്താണ് മാധവൻ തീർത്തത്.

"നീ......നീ......പറയാതെ ഈ വീട് വിട്ടു പോകില്ല അവൻ,അതെനിക്കും തോന്നിയിരുന്നു.അവന് എന്തെങ്കിലും പറ്റിയാൽ..... "മാധവൻ സാവിത്രിക്ക് നേരെ ചീറി.

"....മാധവാ....."ഇത് കണ്ടുനിന്നിരുന്ന അമ്മാവൻ വിളിച്ചു."നിന്റെ ശക്തി പ്രകടനം സ്ത്രീ ജനങ്ങളുടെ നേരെ അല്ല.അത് ആണുങ്ങളുടെ നേർക്ക് കാണിക്ക്."

"അളിയാ......എന്നെ ഒന്നിനും വല്ലാതെ നിർബന്ധിക്കരുത്.അത് അളിയന്റെ നല്ലതിനാവില്ല.അങ്ങോട്ട്‌ വരാറില്ല, ശരിതന്നെ.പക്ഷെ നടക്കുന്നതൊന്നും അറിയുന്നില്ല എന്ന് കരുതരുത്."

"ഇതെന്റെ അനിയത്തിയും,ഗായത്രി അവളുടെ മകളുമാണ്."

"ശരിതന്നെ,പക്ഷെ ഇന്നിവൾ എന്റെ ഭാര്യയും ഗായത്രി മകളും ആണ്. എന്റെ കുടുംബം.ഇവിടെ എന്ത്‌ നടക്കണം എന്ന് തീരുമാനിക്കുന്നതും ഈ മാധവനാണ്.ഇവളെ എന്നെ ഏൽപ്പിച്ചതുമുതൽ ഇവളിൽ എനിക്ക്‌ അവകാശം അല്പം കൂടും,നിങ്ങളുടെ നിഷേധിച്ചുകൊണ്ട് പറയുന്നതല്ല. കാരണം എന്റെ കുഞ്ഞിന്റെ അമ്മ ആണിവൾ.അതുകൊണ്ട് ഇവിടെ നിന്ന് പറയുന്ന ഓരോവാക്കും ചെയുന്ന ഓരോ പ്രവർത്തിയും നോക്കിയും കണ്ടും വേണം.ഞാൻ പറഞ്ഞത് മനസിലായല്ലോ അളിയന്. അതുകൊണ്ട് എന്നെ ഒന്നിനും പ്രേരിപ്പിക്കരുത്,അത് ചിലർക്ക് നല്ലതിനാവില്ല."

"എന്ന് കരുതി കണ്ണിൽ കണ്ടവനെ ഒക്കെ തറവാട്ടിൽ കയറ്റി താമസിപ്പിക്കുക.....തറവാട്ടിന്റെ വില കളഞ്ഞുകുളിക്കരുത്."

"എങ്കിൽ ആദ്യം ഇറങ്ങേണ്ടത് ശംഭു അല്ല......അളിയന്റെ മറ പിടിച്ചു നിൽക്കുന്നല്ലോ ഒരുവൻ....അവനാ"

"താനെന്താ മാധവാ ഇങ്ങനെ

💬 Comments

View all comments