Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 24 [Alby]
തരുന്നത്?"
"സാറെ....പറഞ്ഞത് ശരിയാണ്.ഒപ്പം ഒരു കാര്യം കൂടിയുണ്ട്,ജനറൽ ഹോസ്പിറ്റലിൽ സ്ഥലപരിമിതി കൊണ്ടും അതിനടുത്തു മാലിന്യം കൂട്ടിയിടാൻ ഒക്കാത്തതുകൊണ്ടും ദിവസേന രണ്ടു വട്ടം അവിടെ പോകാറുണ്ട്.അത് ഏകീകരിച്ചു വേഗം തീർക്കാൻ ഞങ്ങളിൽ ഒരാൾ അകത്തു പോകാറുമുണ്ട്.സാർ ഈ പറഞ്ഞ ദിവസം ഞാനാണ് പോയത്. അതുകൊണ്ടു തന്നെ ഞാൻ ക്യാമറയിലും ആയി.ഇനി കൂടുതൽ അറിയാനുണ്ടേൽ സൂപ്രണ്ട് സാറിനെ വിളിച്ചു തിരക്കണം."
ഇരുമ്പിന്റെ മറുപടികളിൽ നിന്നും ഒന്നും കിട്ടാതെവന്ന രാജീവ് തന്റെ അമർഷം ഭിത്തിയിലിടിച്ചാണ് തീർത്തത്."അവനെയങ് ഇറക്കി വിടെടോ"കലിപ്പോടെ സൂരയുടെ മുഖം നോക്കാതെ രാജീവ് പറഞ്ഞു.
"അപ്പൊ പോട്ടെ സാറെ......തലയിലെ മുറിവിന്റെ വേദന മനസ്സിലുണ്ട് ട്ടാ...."
"പുന്നാര മോനെ ഇരുമ്പേ.....നീ ചുമ്മാ കേറി എനിക്കിട്ട് ഉണ്ടാക്കാൻ വരല്ലേ. ഭൈരവന്റെ മരണത്തിന് നിനക്ക് പങ്കുണ്ടെങ്കിൽ,അതിനുള്ള തുമ്പ് വല്ലതും കിട്ടിയാൽ വരും ഞാൻ.അന്ന് ഇങ്ങനെയാവില്ല നിന്നോടുള്ള എന്റെ സമീപനം."
"വെറുതെയാ സാറെ......ഈ തിളപ്പും ആവേശവുമൊക്കെ പ്രായത്തിന്റെയ, ആയുസെത്താതെ പോകേണ്ടിവരും. അതുകൊണ്ട് നോക്കിയും കണ്ടും സ്വന്തം തടി നോക്കിനിന്നാൽ കൊള്ളാം,ഇല്ലേല് ഭിത്തിയിൽ പടം ആയിട്ടിരിക്കും."
"ഭീഷണിയുടെ സ്വരം കുറെ കേട്ടവനാ ഈ രാജീവ്.അവരൊന്നും പിന്നെ നിവർന്നു നിന്നിട്ടില്ല."
"സാറ് കണ്ട നാലാംകിട ചെക്കന്മാരെ വച്ച് സുരയെ അളക്കരുത്.ഇത് വിത്തു വേറെയാ.സംശയം ഉണ്ടേല് ഒന്ന് അന്വേഷിച്ചുനോക്ക്.വെറുതെ എന്റെ വഴിയിൽ വിലങ്ങുതടിയാവല്ലേ അത് സാറിന് അത്ര നന്നാവില്ല."
അവരുടെ വാഗ്വാദം മുറുകുമ്പോൾ കമാൽ വക്കീലുമായി എത്തിയിരുന്നു "എന്താ അണ്ണാ പ്രശ്നം?"സുരയെ കണ്ടതും കമാൽ ചോദിച്ചു.ആ സമയം വക്കീൽ രാജീവിനോട് കാര്യം തിരക്കുകയായിരുന്നു.കേസ് ഒന്നും ചാർജ് ചെയ്തിട്ടില്ലാത്തതുകൊണ്ട് തന്നെ വേഗം തന്നെ അവർക്ക് തിരികെ ഇറങ്ങുവാനും കഴിഞ്ഞു.
പക്ഷെ ഇറങ്ങുമ്പോൾ
💬 Comments
View all comments