Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 25 [Alby]
"പോണം........"
"പറഞ്ഞതൊക്കെ കേട്ടു.ശരിയാണ്,
ഞാൻ........എന്റെ ശംഭുനെ ഓരോന്ന് പറയുമ്പഴും ഞാൻ നോക്കിനിന്നു.
എന്റെ തെറ്റാ.അതിന് എന്നെ വിട്ടു പോണോ ശംഭുസേ.......ഈയൊരു തവണ എന്നോട്......അല്ലേല് എന്നെ കൂടി കൊണ്ടുപൊക്കൂടെ.ഏത് വഴി വക്കിലായാലും എനിക്കതാ സന്തോഷം."
"ഞാൻ ഇനി ഒറ്റക്കാ.ചന്ത്രോത്തു വീട്ടിലെ പെണ്ണിന് തെരുവിൽ വളർന്ന ഞാൻ ചേരില്ല.അതുകൊണ്ട് ഇതിൽ മാറ്റവുമില്ല."
"എന്റെ പെങ്ങളെ വിട്ടിട്ട് നിനക്കങ്ങനെ പോകാൻ കഴിയുമോ.
ഒരുപാട് അനുഭവിച്ചതാ അവള്.ഇനിയും വേദനിക്കാൻ ഞാൻ സമ്മതിക്കില്ല."പുറത്തേക്ക് പോകാൻ തുനിഞ്ഞ ശംഭുവിനെ വിനോദ് തടഞ്ഞു.അതെ സമയം മാധവനും എന്തിനും തയ്യാറായി മുന്നോട്ട് വന്നു.
"തടയണ്ടാ.......എന്നെ വേണ്ടെങ്കിൽ ശംഭുസ് പൊക്കോട്ടെ.പക്ഷെ പോകുമ്പോ ദാ ഇതുകൂടി അങ്ങ് കൊണ്ട് പോണം."തന്റെ താലിയിൽ മുറുകെപ്പിടിച്ചു അവന് നേരെ നീട്ടിക്കൊണ്ട് വീണ പറഞ്ഞു.
പക്ഷെ അവൾ പറഞ്ഞു നിർത്തിയതും അവരെയൊക്കെ
ഞെട്ടിച്ചുകൊണ്ട് ശംഭു അതിൽ പിടുത്തമിട്ട് കഴിഞ്ഞിരുന്നു.
തുടരും
ആൽബി
💬 Comments
View all comments