Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 26 [Alby]
ശംഭുവിനെയും വീണയെയും അയാൾ തീർക്കുമെങ്കിൽ നമ്മുക്ക് ലാഭമല്ലെ അളിയാ.അവളുടെ പേരിലുള്ളത് മുഴുവൻ ഇങ്ങ് പോരും.
നമ്മൾ ചെറിയൊരു തീപ്പൊരിയിട്ടുകൊടുത്താൽ മതി, ബാക്കി അവരായിക്കൊളും."
"നിനക്ക് തെറ്റി ഗോവിന്ദ്.കാര്യം ശരിയാ വീണ മരിച്ചാൽ അവളുടെ പേരിലുള്ളത് നിനക്ക് കിട്ടും.പക്ഷെ അനുഭവിക്കാൻ യോഗം ഉണ്ടാവില്ല.
ഒന്നാമത് അവളുടെ വീട്ടുകാർക്ക് നിന്നോടുള്ള വെറുപ്പ്,ഒപ്പം അവളുടെ മരണം കൂടിയായാൽ നിന്റെ ദിവസം എണ്ണപ്പെട്ടു എന്ന് കൂട്ടിയാൽ മതി.
പിന്നെ ദത്തുപുത്രന്റെ അവകാശം പറഞ്ഞുകൊണ്ട് മാധവന്റെ സ്വത്തിൽ അവകാശം സ്ഥാപിക്കാം
എന്നാണെങ്കിൽ നിന്നെ ഒഴിവാക്കാൻ മാധവൻ പോലും നിർബന്ധിതനാവും
കുടുംബത്തിലെ ആരുമല്ലാത്ത,ഏത് വയറ്റിൽ പിറന്നുവെന്നോ,ആര് ജനിപ്പിച്ചുവെന്നോ അറിയാത്ത നിന്നെ അംഗീകരിക്കാൻ പറ്റില്ലെന്ന് നിന്റെ അമ്മാവൻ പോലും തീർത്തു പറഞ്ഞതല്ലേ.അതുകൊണ്ട് ഈ അവസരത്തിൽ വീണയെ ഒപ്പം നിർത്തുക എന്നതാണ് ഏക മാർഗം."
"അവളെ കൂടെ നിർത്താൻ എന്താ ഒരു വഴി?"
"ആദ്യം നീയവളെ ചെന്ന് വിളിക്ക്.
വേണേൽ തെറ്റ് പറ്റി എന്ന് പറഞ്ഞ് ഒന്നല്പം താന്നുകൊടുത്തേക്ക്.
നിയമപ്രകാരം അവൾ നിന്റെ ഭാര്യയാ
ആ മറ്റവൻ അവളുമായി ഇടഞ്ഞു നിൽക്കുന്ന സമയവും.തത്കാലം അവൾ ചെയ്തതൊക്കെ മറക്കണം എന്നല്ല,ഒന്ന് കണ്ണടക്കണം"
"അവൾ വന്നില്ലെങ്കിൽ....അല്ല വരില്ല"
"വിളിച്ച ഉടനെ നിനക്കൊപ്പം വരാൻ യാതൊരു സാധ്യതയുമില്ല.
ആദ്യപടിയെന്ന നിലയിൽ നീ വിളിച്ചു നോക്ക്.ബാക്കിയുള്ളത് പിന്നീടുള്ള കാര്യങ്ങളാ.കാരണം നീ അവിടുത്തെ അല്ല.നീയില്ലെങ്കിൽ അവളവിടെ
എങ്ങനെ തുടരുമെന്നും നോക്കണം.
എന്നിട്ടാവാം അടുത്ത പടി."
"അപ്പൊ ഒന്ന് ശ്രമിച്ചു നോക്കാം അല്ലെ?"
"നോക്കാം എന്നല്ല.നോക്കണം, അത് നടക്കുകയും വേണം.എന്നാലെ നമ്മുക്ക് നിലനിൽപ്പുള്ളൂ."
നിലാക്കയത്തിൽ മുങ്ങിക്കൊണ്ടിരിക്കുന്ന രണ്ടുപേർ.
കരകയറാനുള്ള ഒരോ വഴിയും തിരയുന്നു.ഒരോ വാതിലും മുട്ടുന്നു.
ഒടുവിൽ
💬 Comments
View all comments