0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 26 [Alby]

Author : alby Read All Parts 526

ആദ്യം പറഞ്ഞ നമ്പറിൽ നിന്നും ഒരു കാൾ പോയിട്ടുണ്ട്,ഒരു ഔട്ട് ഗോയിങ്.അതും പുലർച്ചെ ഒന്നരക്ക് ശേഷം,വെറും അൻപത് സെക്കന്റ്‌ ഡ്യുറെഷനിൽ.അതിന് ശേഷമാണ് റെഡ് മാർക്ക് ചെയ്ത നമ്പർ ആക്റ്റീവ് ആകുന്നതും.
എന്തെങ്കിലും മണക്കുന്നുണ്ടോ സർ."

"നമ്പർ ട്രേസ് ചെയ്യാമെന്ന് വിചാരിച്ച സമയവും ഇങ്ങനെയൊരു വൈറ്റൽ ക്ലൂ പ്രതീക്ഷിച്ചതല്ല.അല്ലെങ്കിൽ സുര
അബദ്ധത്തിൽ ഒരെണ്ണം ഇട്ടുതന്നു."

"അങ്ങനെ വേണം സർ കരുതാൻ. കാരണം ഇവിടെ തന്ന നമ്പർ സുരയുടെ പേരിലുള്ളതും റെഡ് മാർക്ക് ചെയ്ത നമ്പർ വ്യാജ ഐഡി
കൊടുത്തെടുത്തതുമാണ്"

"ആരാടോ മറുവശത്തുള്ള,നമ്മുക്ക് അത്രയും വേണ്ടപ്പെട്ടവർ?"

"സർ.......അത്.......ഒന്ന് മാധവനും
മറ്റേത് അയാളുടെ സഹായി ഒരു ശംഭുവും.ഇതിൽ ശംഭുവാണ് ആദ്യം സുരയെ വിളിച്ചിരിക്കുന്നത്.പിന്നീട് മാധവന്റെ നമ്പറിൽ ആയിരുന്നു അധികവും.ഇതിൽ ശംഭുവിന്റെ ടവർ ലൊക്കേഷൻ അവരുടെ തറവാട് പരിസരവും മാധവന്റെത് കൊച്ചിയും ആണ്."

"എടൊ.......കാര്യങ്ങൾ കൂടുതൽ വ്യക്തമാകുന്നു അല്ലെ?"

"അതെ സർ.........ഇതിൽ ഉൾപ്പെട്ട പെണ്ണുങ്ങൾ അവിടുത്തെ ആണെങ്കിൽ പിന്നെയൊന്നും നോക്കാനില്ല സർ.എല്ലാം ഒന്ന് കണക്ട് ചെയ്താൽ മാത്രം മതി."

"എന്നാലും ഒരു മിസ്സിംഗ്‌ ലിങ്ക് ഉണ്ട് പത്രോസേ......."

"എന്താണ് സാറെ.......?"

"ഒന്നാമത് ആ വ്യാജനമ്പറിന്റെ ഉടമ സുരയാണെന്ന് തെളിയിക്കണം.
എന്നാലേ ഈ തിയറിക്ക് പ്രസക്തി ഉള്ളൂ.ഈ ഡീറ്റെയിൽ പ്രകാരം ആ
നമ്പർ രണ്ടും ഒരേ ഫോണിലല്ല.ശംഭു സുരയെ വിളിച്ചത് ശരിതന്നെ,ആ നമ്പർ ലൊക്കേഷൻ മാറിയിട്ടുമില്ല.
പിന്നെ പുലർച്ചെയുള്ള കാളുകൾ അവർ നിഷേധിച്ചാൽ.....പിന്നെയാ വണ്ടി,അതും കീറാമുട്ടിയാണ്."

"സർ.....സംഗതി ശരിയാണ്.അവർ നിഷേധിച്ചാൽ അതൊരു വിഷയമാ.
കൊള്ളാവുന്ന വക്കീല് കൂടിയാണ് എങ്കിൽ കയ്യിൽ നിന്ന് പോകും.പിന്നെ പുലർച്ചെയുള്ള വിളിക്ക് കാരണം പറയാൻ വലിയ പാടുമില്ല.പക്ഷെ എനിക്ക് വിശ്വാസമുണ്ട്

💬 Comments

View all comments