0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 26 [Alby]

Author : alby Read All Parts 532

കേട്ട രാജീവ്‌ വണ്ടിയൊന്ന് നിർത്തി കണ്ണാടിയിലൂടെ അവനെയൊന്ന് നോക്കിയശേഷം വണ്ടി മുന്നോട്ടെടുത്തു.

എന്നാൽ ശംഭുവിനെ ഞെട്ടിച്ചത് ചിത്ര
രാജീവനൊപ്പം അയാളുടെ ഔദ്യോഗിക വാഹനത്തിന്റെ മുന്നിലിരുന്ന് പോയതാണ്.അതും നോക്കി നിന്ന ശംഭുവിന്റെ തോളിൽ ആരോ കൈവച്ചു.നോക്കുമ്പോൾ സുനന്ദയാണ്."എന്താണ് മാഷെ ഒരു നിപ്പ്,അതും പോലീസ് വണ്ടിനോക്കി?"

"ഹേയ് ഒന്നുമില്ല.......കൂടെയുള്ള ആളെ നല്ല പരിചയമുണ്ട്.അതാ ഞാൻ."

"സംശയിക്കണ്ട അതവള് തന്നെ ചിത്ര
ഇടക്ക് ഇങ്ങനെ കാണാറുണ്ട്.സ്ഥലം എസ് ഐ ആയിട്ടാ ലോഹ്യം. ഒരുതവണ നമ്മുടെ റെസ്റ്റോറന്റിൽ വന്നിരുന്നു.അന്നാ ഇവള് വീണ്ടും എത്തിയെന്നറിഞ്ഞത്.എനിക്ക് മനസിലായെങ്കിലും ആൾക്ക് എന്നെ മനസിലായില്ല."

"അല്ല ഇതിപ്പോ എങ്ങോട്ടാ?"

"ജോലി കഴിഞ്ഞു പോകുവാടാ.
തയ്ച്ചത് വാങ്ങാനാ ഇതുവഴിക്ക്.
അതുകൊണ്ട് നിന്നെയൊന്ന് കാണാൻ കിട്ടി.അല്ല നീയെന്താ ഇവിടെ?"

"ഹേയ് ഒന്ന് വരേണ്ട ആവശ്യം ഉണ്ടായിരുന്നു."

കുറച്ചു സമയം കുശലം പറഞ്ഞു മുന്നോട്ട് നടന്ന സുനന്ദയെ ശംഭു പിന്നിൽ നിന്ന് വിളിച്ചു.മടിച്ചാണ് എങ്കിലും അവൻ കാര്യം പറഞ്ഞു.
കാരണം അവളുടെ വീടിനോട് ചേർന്നുതന്നെ ഒരു ഒറ്റമുറിക്കെട്ടിടം ഉണ്ടായിരുന്നു.തത്കാലം തല ചായ്ക്കാൻ അതെങ്കിലും കിട്ടിയാൽ കൊള്ളാമെന്ന് അവനും തോന്നി.
അവന്റെ ചോദ്യത്തിലെ പന്തികേട് തിരിച്ചറിഞ്ഞു എങ്കിലും ആ സമയം അവളത് ചോദിച്ചില്ല.പിന്നീടാവാം എന്ന് കരുതി.അവളോടൊപ്പം വീട്ടിലേക്ക് പോകുമ്പോളും ചിത്രയെ രാജീവനൊപ്പം കണ്ടതായിരുന്നു അവന്റെ മനസ്സിൽ.സുര രാജീവനെ കുറച്ചു പറഞ്ഞിരുന്നു എങ്കിലും ഇത് അവൻ പ്രതീക്ഷിച്ചതല്ല.ഇടക്ക് സുനന്ദ ഓരോന്ന് ചോദിക്കുന്നുണ്ട്, പക്ഷെ അലക്ഷ്യമായാണ് അവൻ മറുപടി നൽകിയത്.

രാത്രിയിൽ ചിത്രയുടെ വീട്ടുമുറ്റത്തു വയലിലേക്ക് നോക്കിനിന്നുകൊണ്ട്
കാര്യമായ ആലോചനയിലാണ് ശംഭു.
അടുക്കളയിലെ പണിയും ഒതുക്കി സുനന്ദയും അങ്ങോട്ടെത്തി.

"എന്താടാ ഇത്ര വലിയ ആലോചന?"

"ഞാന് ആ

💬 Comments

View all comments