0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 27 [Alby]

Author : alby Read All Parts 962
മാത്രം പറഞ്ഞുകൊണ്ട് മാധവൻ മുറിയിലേക്ക് നടന്നു. തിരികെ വീട്ടിലേക്കുള്ള വഴിയിൽ വീണ ആ വാക്കുകൾ ഓർക്കുകയും ചെയ്തു.വൈകാതെ തന്നെ അവർ തറവാട്ടിലെത്തി.പടികടന്നുള്ളില് ചെല്ലുമ്പോൾ തന്റെ കാറിൽ ചാരി ഗോവിന്ദ് ആർക്കോ ഫോൺ ചെയ്യുന്നുണ്ട്.കയ്യിൽ എരിയുന്ന സിഗരറ്റുമുണ്ട്.മാധവന്റെ കാർ പടി കടന്നു വരുന്നത് കണ്ടതും ഗോവിന്ദ് സിഗരറ്റ് താഴെയിട്ട് ബൂട്ട് കൊണ്ട് ഞെരിച്ചുകളഞ്ഞു. *****
കാറിൽ നിന്ന് വീണ തന്നെയാണ് ശംഭുവിനെ പിടിച്ചിറക്കിയതും. അവരാരെയും കാണാതെ അക്ഷമനായി നിൽക്കുകയായിരുന്ന ഗോവിന്ദിനത് അരോചകമായ കാഴ്ച്ചയായിരുന്നു."എങ്ങോട്ടാ നീ ഇവനെയും കൊണ്ട്?" ശംഭുവിനെ സാവധാനം നടത്തിച്ചു വീടിനുള്ളിലേക്ക് നടന്ന വീണയെ തടഞ്ഞുകൊണ്ട് ഗോവിന്ദ് ചോദിച്ചു. "അല്ല ദത്തുപുത്രന് എന്താ ഈ വീട്ടിൽ കാര്യം?"മാധവൻ എന്തോ പറയാൻ വന്നപ്പോഴേക്കും അതിന് മുന്നേ എടുത്തടിച്ചപോലെ വീണ ചോദിച്ചുകഴിഞ്ഞിരുന്നു. "ദത്തുപുത്രനായത് കൊണ്ടാണ് ഉമ്മറത്തു കയറി ഇരിക്കാതെ ഇവിടെ നിന്നത്.ഞാൻ ചോദിച്ചത് എന്റെ ഭാര്യയോടും." "ഭാര്യ......ആരുടെ?ആ വാക്കിന്റെ അർത്ഥം അറിയുമോ നിങ്ങൾക്ക്" "ഇപ്പൊ അർത്ഥം തിരയുന്നതല്ലല്ലോ വിഷയം.ഞാൻ ജീവനോടെ ഉള്ളപ്പൊ നീ ഇവനെ കൊണ്ട് നടക്കുന്നത് എന്തിനാണെന്നതാണ് വിഷയം." "ഇവനൊരു ആണായത് കൊണ്ട്." "ആണൊരുത്തന്റെ കോലം കണ്ടില്ലേ. പരസഹായം ഇല്ലാതെ നിക്കാൻ പറ്റുന്നില്ല." "എടൊ പുളുന്താൻ മുൻ ഭർത്താവെ, ആണുങ്ങളാകുമ്പോൾ ചിലപ്പോൾ അടി കൊടുത്തെന്നും കിട്ടിയെന്നും ഒക്കെയിരിക്കും.നിന്നെപ്പോലെ ഓടി ഒളിക്കുന്ന,ജെനുസെതെന്നറിയാത്ത ഒരാളല്ല ഇവൻ.അതുകൊണ്ട് നിന്ന് മെനക്കെടാതെ പോ" "നിയമപ്രകാരം നീ ഇപ്പോഴും എന്റെ ഭാര്യയാ.എനിക്ക് അവകാശമില്ലാത്ത ഇടത്തിൽ എന്റെ ഭാര്യ കഴിയുന്നത് എനിക്ക് ബുദ്ധിമുട്ടാണ്.അതുകൊണ്ട് കൂടെക്കൊണ്ടുപോകാനാണ് വന്നത്" "ആരെ കൊണ്ട് പോകാൻ........ എന്നെയോ?നടന്നത് തന്നെ.ഓൺ റെക്കോർഡ്‌സ് നിങ്ങളുടെ ഭാര്യ എന്ന കോളത്തിൽ എന്റെ പേരായിരിക്കും. അതില് മാത്രേയുള്ളൂ.പക്ഷെ ഇപ്പൊ

💬 Comments

View all comments