0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 28 [Alby]

Author : alby Read All Parts 709
രാത്രി അവനുവേണ്ടി പടപ്പുറപ്പാട് നടന്നുവെങ്കിൽ മാധവന്റെ രഹസ്യങ്ങളുടെ ഖനിയാണവൻ.കിട്ടും അല്ലാതെ എവിടെപ്പോവാൻ" "ഇവിടുന്നിറങ്ങുന്നതിനെക്കുറിച്ചു തീരുമാനമായിട്ട് പോരെ?മാധവൻ ഇനി അടങ്ങിയിരിക്കും എന്ന് തോന്നുന്നുണ്ടോ സാറിന്?" "ഇല്ല പത്രോസേ.... മാധവൻ ഇറങ്ങി. എന്നോട് മുഖാമുഖം വരികയും ചെയ്തു.ഇനിയിതെന്റെ വാശിയാ. ഇവിടെ തോറ്റാൽ പിന്നെ രാജീവില്ല" "എന്നാലും സലീമേ നീ കേറി ഇറങ്ങിയിട്ടും ആ ചെക്കൻ വാ തുറന്നില്ല എന്ന് ഓർക്കുമ്പോഴാ" പത്രോസ് പറഞ്ഞു. അതു കേട്ട രാജീവന്റെ മുഖം വലിഞ്ഞു മുറുകി."ഇടിയൻ സലീമിന്റെ ശൗര്യം കുറഞ്ഞുതുടങ്ങി അല്ലെ പത്രോസ് സാറെ"രാജീവ്‌ പറഞ്ഞു.അതുകേട്ട് സലീമിന്റെ തല കുനിഞ്ഞു. "അവൻ വാ തുറക്കാത്ത സ്ഥിതിക്ക് ഇനി എന്താ സാറിന്റെ മനസ്സിൽ?" അതു കേട്ട രാജീവിന്റെ കണ്ണിലെ അവശേഷിച്ചിരുന്ന തിളക്കവും അണയുന്നത് പത്രോസ് കണ്ടു.ശംഭു കയ്യിലായപ്പോൾ ഒരു വിജയിയുടെ ഭാവമായിരുന്നു രാജീവന്റെ മുഖത്ത് എന്ന് പത്രോസ് ഓർമ്മിച്ചു.കുറച്ചു നേരത്തെ നിശബ്ദതക്കുശേഷം രാജീവ്‌ പറഞ്ഞുതുടങ്ങി. "അവന്റെ ഓരോ വാക്കും നമ്മുക്ക് വിലപ്പെട്ടതായിരുന്നു.അതൊട്ട് കിട്ടിയതുമില്ല.ഇപ്പൊ കീ കൊടുത്തു വിടുമ്പോൾ കയ്യടിക്കുന്ന പാവ മാത്രമാണ് ഞാൻ" "സാറെന്താ ഉദ്ദേശിക്കുന്നത്....." "അധികാരമുണ്ട്,തെളിവുകളും. പക്ഷെ ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥ.ശരീരം നുറുങ്ങുന്ന വേദന അനുഭവിച്ചപ്പോഴും ഒരു പ്രതീക്ഷ അവശേഷിച്ചിരുന്നു.ഇപ്പൊ അതും.....
ഞാനിപ്പൊ അവരുടെ ചങ്ങലയിൽ കുരുങ്ങിക്കിടക്കുവാ പത്രോസേ. അത് പൊട്ടിച്ചെറിയണം എങ്കിലേ മാധവനെ..........." "അപ്പൊ സലിം പറഞ്ഞതിൽ വല്ല കാര്യവുമുണ്ടൊ സാറെ..?ആ ടീച്ചറ്..?" രാജീവന്റെ തല കുനിഞ്ഞു.അതിൽ നിന്നും സംഭവിച്ചതിന്റെ ഏകദേശ രൂപം പത്രോസ് ഊഹിച്ചെടുത്തു. സലിം രാജീവനെ ഒന്ന് രൂക്ഷമായി നോക്കുക മാത്രം ചെയ്തു.അപ്പൊൾ ഒരാങ്ങളയുടെ മനസികാവസ്ഥയായിരുന്നു സലിമിന്. ഇപ്പൊൾ പൊട്ടിത്തെറിക്കും എന്ന അവസ്ഥയിലെത്തിയിരുന്ന സലിമിനെ പത്രോസ് കണ്ണുകൾ കൊണ്ട്

💬 Comments

View all comments