Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 28 [Alby]
ചോദ്യം ചെയ്യലിലാണ്.രാത്രി ജോലി നോക്കിയ സെക്യുരിറ്റിയും മറ്റു രണ്ടു പേരും അവിടെയുണ്ട്.
ആദ്യം സംഭവം കണ്ട,അത് അറിയിച്ച
ആളോട് വിവരങ്ങൾ ആരായുകയാണ് എസ് ഐ.
"സാറെ.......ഞാനിവിടെ പത്രമിടുന്ന ആളാ.ഇന്നാണ് ബിൽ ഡേറ്റ്.അതു പിരിച്ചുകൊണ്ടിരിക്കുന്ന വഴിയാ ഇവിടെയും വന്നത്.ബെല്ലടിച്ചുനോക്കി
തുറക്കാതെ വന്നപ്പോൾ അകത്ത്
ആളുണ്ടോ എന്നറിയാൻ ഹാൻഡിൽ തിരിച്ചുനോക്കി,പൂട്ടിയിട്ടില്ലായിരുന്നു. വാതിൽ തുറന്നശേഷം പുറത്ത് നിന്ന് വിളിച്ചുനോക്കി.അനക്കം ഒന്നും കണ്ടില്ല.ഹാളിലപ്പോഴും ലൈറ്റ് തെളിഞ്ഞു കിടന്നിരുന്നു.അതുകണ്ട് അകത്തു കയറി നോക്കിയപ്പോൾ
കാണുന്നത് സെറ്റിയിൽ അഴിച്ചിട്ട നിലയിലുള്ള വസ്ത്രങ്ങളും
ഒഴിയാറായ മദ്യക്കുപ്പിയും തുറന്നു വച്ചിരിക്കുന്ന ഭക്ഷണവുമാണ്.ബെഡ് റൂം തുറന്നുകിടക്കുകയായിരുന്നു.
അകത്തേക്ക് ഒന്നേ നോക്കിയുള്ളൂ സാറെ......ഞാൻ പേടിച്ചു പുറത്തേക്ക് ചാടി.മരിച്ച സാറ് നഗ്നനാക്കപ്പെട്ട നിലയിലായിരുന്നു.ഞാൻ വേഗം സെക്രട്ടറി സാറിനെ
വിവരം അറിയിച്ചു.അദ്ദേഹം വന്നു നോക്കി,സ്റ്റേഷനിൽ വിളിച്ചറിയിച്ചത് സാറാണ്."
കൂടെയുള്ള പോലീസുകാരൻ മൊഴി രേഖപ്പെടുത്തുന്നുണ്ട്.
അടുത്തത് സെക്യുരിറ്റിയുടെ ഊഴമെത്തി.തലേന്ന് രാത്രിയിൽ ഇങ്ങനെയൊന്ന് പ്രതീക്ഷിക്കാതെ വില്ല്യം കൊടുത്ത കുപ്പിയോട് കൂട്ടുകൂടി നേരംവെളുപ്പിച്ച അയാളെ വിളിച്ചു വരുത്തുകയായിരുന്നു.
നന്നായി പേടിച്ചാണ് അയാൾ എസ് ഐക്ക് മുന്നിൽ നിൽക്കുന്നതും.
"തന്റെ ഡ്യുട്ടി ടൈം എങ്ങനാ?"
"നൈറ്റ് ആണ് സാറെ വൈകിട്ട് ഏഴ് മുതൽ രാവിലെ ഏഴ് വരെ"
"മദ്യപിക്കുമൊ?"
"അല്പസ്വല്പം ആരാ കഴിക്കാത്തത് സാറെ"
"ജോലി സമയത്തെങ്ങനെയാ?"
"അങ്ങനെയൊന്നും ഇല്ല സാറെ"
"പിന്നെ എങ്ങനെയാ സാറെ.....?"
"അത് പിന്നെ.......മുഷിച്ചില് ജോലി അല്ലെ സാറെ.പോരാഞ്ഞിട്ട് എന്നും നൈറ്റ് ഡ്യുട്ടിയും.ഇടക്ക് വല്ലപ്പോഴും...
അതും ജോലി കഴിഞ്ഞു വീട്ടിൽ എത്തിയിട്ട്"
"തന്റെ ബ്രാൻഡ് ഏതാ........?"
"ഓൾഡ് മങ്ക്"അയാൾ തന്റെ ബ്രാൻഡ് മറന്നില്ല.അല്ലെങ്കിലും കുടിക്കുന്ന കള്ളിനെ ആര് മറക്കും.
"താനിന്നലെ രാത്രി നല്ല ഫോമിൽ ആയിരുന്നു
💬 Comments
View all comments