0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 28 [Alby]

Author : alby Read All Parts 714
നോട്ടത്തിൽ പറഞ്ഞാൽ കൊല്ലണം എന്നുറപ്പിച്ചുള്ള മൂവ് തന്നെ.സീ ദിസ്‌.....ഒരു ലോങ് ഹെയർ മരിച്ചയാളുടെ നഖത്തിനിടയിൽ പെട്ടതാ.കണ്ടിട്ട് ഒരു സ്ത്രീയുടെത് പോലെയുണ്ട്.ബാക്കിയൊക്കെ.........." "ഫൈൻ......ഒന്നും വിട്ടുപോകരുത്. ഒരിഞ്ചുപോലും വിട്ടുപോകാതെ അരിച്ചുപെറുക്കിയിരിക്കണം.പിന്നെ നിങ്ങളുടെ കഴിഞ്ഞു എങ്കിൽ ബോഡി പോസ്റ്റ്മോർട്ടത്തിന് അയക്കാമല്ലോ അല്ലെ?"എസ് ഐ ചോദിച്ചു. "യാ.....ഷുവർ.ഞങ്ങൾക്ക് വേണ്ടത് കിട്ടിക്കഴിഞ്ഞു.ഇനി നിങ്ങൾക്ക് പ്രോസിഡ് ചെയ്യാം" അതുവരെയുള്ള കാര്യങ്ങൾ വിലയിരുത്തി ബോഡി പോസ്റ്റ്മോർട്ടം കാര്യങ്ങൾക്കായി വിട്ടുനൽകിയ ശേഷം എസ് ഐ പുറത്തേക്കിറങ്ങി. വിദഗ്ദ്ധ സംഘവുമായി ഒരുവട്ടം കൂടി സംസാരിച്ചു പിരിഞ്ഞപ്പോൾ താഴെ ആംബുലൻസ് സൈറൺ മുഴക്കി പോകുന്നതയാളുടെ ചെവിയിലെത്തി.
ആ ഫ്ലാറ്റ് സീൽ ചെയ്യാനുള്ള നിർദ്ദേശങ്ങളും നൽകി ചോദ്യം ചെയ്യലിനായി എത്തിയപ്പോഴേക്കും സെക്യൂരിറ്റി പരിഭ്രമിച്ച മുഖവുമായി അവിടെയുണ്ട്.ഒപ്പം നടന്നതൊന്നും വിശ്വസിക്കാനാവാതെ ഗോവിന്ദും."എടൊ.......ഇവിടെ വാടോ"എസ് ഐ വിളിക്കുന്നത് കേട്ട സെക്യൂരിറ്റി അദ്ദേഹത്തിന്റെ മുന്നിലേക്ക് നിന്നു. "ഇന്നലെ എത്രണ്ണം വിട്ടു.ഇപ്പൊ ഡ്യുട്ടി ചെയ്യുന്ന ആള് പറഞ്ഞു താൻ ജോലി അയാൾക്ക് കൈമാറി പോകുമ്പോൾ സ്മെൽ ചെയ്തിരുന്നു എന്ന്.ഉള്ളത് പറഞ്ഞാൽ തനിക്ക് കൊള്ളാം. അല്ലാതെ തന്നെ ഹോസ്പിറ്റലിൽ കൊണ്ട് പോയി ടെസ്റ്റ്‌ ചെയ്യാൻ അറിയാഞ്ഞിട്ടല്ല.അങ്ങനെ വന്നാൽ തന്നോടുള്ള രീതി ഇങ്ങനെയാവില്ല." "ഞാൻ കഴിച്ചിരുന്നു സാറെ" "എന്നും പതിവുണ്ടോ?" "ഇല്ല സാറെ........വല്ലപ്പോഴും" "താനൊന്ന് ഊതിയെ" അയാൾ എസ് ഐക്ക് സമീപം നിന്ന് ഊതി. "രാവിലെയും വിട്ടു അല്ലെ?" "അതെ സർ.......ഇങ്ങോട്ട് പോന്നപ്പോൾ ഒരു ധൈര്യത്തിന്" "പതിവ് ഓൾഡ് മങ്ക് അല്ലെ.എന്നിട്ടിത് മുന്തിയ വിസ്കിയുടെയാണല്ലോ കിട്ടുന്നത്" "സാറെ അത്......." "എന്താണ് സാറെ........ഇങ്ങ് പോരട്ടെ" "ഇന്നലെ ആ മരിച്ച സാറ് തന്നതാ" "എന്തിന്?" "അത് ഇന്നലെ എന്നെ വഴിക്കു കാത്തു നിന്ന് തന്നതാ.രാത്രിയിൽ

💬 Comments

View all comments