0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 28 [Alby]

Author : alby Read All Parts 722
ഉണ്ട്.പക്ഷെ കാണിക്കാതെ ജാഡയിട്ട് നടക്കുവാ.എന്തിനാ ശംഭുസെ ഇനിയും എന്നെ വിഷമിപ്പിക്കുന്നെ. ഏത്ര വട്ടം മാപ്പിരന്നുകഴിഞ്ഞു.എന്നും ഈ കാൽച്ചുവട്ടിൽ കിടന്നോളാം, എന്റെ ഉടലിൽ നിന്നും ജീവൻ പിരിഞ്ഞുപോകുന്ന നിമിഷം വരെയും പൊന്നുപോലെ നോക്കിക്കോളാം. എന്നോട് പഴയതുപോലെ പെരുമാറിക്കൂടെ.അതോ ഇനിയും അതും മനസ്സിലിട്ട് എന്നോട് പിണങ്ങി നടക്കാനാണെങ്കിൽ ആയിക്കോ.ഈ വീണയെ പിന്നെ ജീവനോടെ കാണില്ല എന്ന് മാത്രം ശംഭുസ് മനസിലാക്കിയ മതി." "അങ്ങനെ ചാവാനാരുന്നെങ്കിൽ അത് പണ്ടേ ആയിക്കൂടാരുന്നൊ. ജീവിതത്തോടു പൊരുതി നിന്നത് എന്തിനായിരുന്നു.എന്റെ ചെറിയ ജീവിതത്തിലേക്ക് കടന്നുവന്നത് എന്തിനായിരുന്നു.എന്റെ കൊച്ചു ലോകത്തിൽ പ്രകാശമായത് എന്തു കണ്ടിട്ടായിരുന്നു.ഞാൻ വെറും പൊട്ടൻ,ഒന്ന് മനസ്സ് കലങ്ങിയപ്പോൾ ഇഷ്ട്ടപ്പെടുന്നവർ ഹൃദയം തകർത്തു കളഞ്ഞപ്പോൾ മനസ്സ് കൈവിട്ടുപോയി.ഇതിനപ്പുറമുള്ള ഒരു ലോകം കണ്ടിട്ടില്ല,നിങ്ങളുടെ അത്ര അറിവുമില്ല.ആകെയുള്ളത് മനസ്സുനിറയെ സ്നേഹം മാത്രം. എന്നിട്ട് പറയുന്നത് കേട്ടില്ലേ.ചാവണം പോലും." അവൻ പറഞ്ഞു നിർത്തിയതും അവളുടെ പല്ലുകൾ അവന്റെ തോളിൽ ആഴ്ന്നിറങ്ങിയതും ഒരുമിച്ചായിരുന്നു.ആ വേദനയിൽ അവൻ അലറിവിളിച്ചു."നന്നായെ ഉള്ളൂ.ഞാൻ സോറി പറഞ്ഞിട്ടും എന്നെ തീ തീറ്റിച്ചതിന് ഇത് പോരാ." "പൊക്കിളിനു ചുറ്റും കുത്തിവെപ്പ് വേണ്ടി വരൂന്ന തോന്നണേ"ആ വേദന കടിച്ചമർത്തിക്കൊണ്ട് അവൻ പറഞ്ഞു. "ദേ.......ഞാൻ ഒന്നുടെ തരുവേ.ങാ..." അവളല്പം ഗൗരവത്തോടെ പറഞ്ഞു കൊണ്ട് കടിച്ച ഭാഗത്തൊരു ഉമ്മയും കൊടുത്തിട്ടാണ് അവൾ എണീറ്റത്. "അതെ......കടിച്ചുപറിച്ചിട്ട് ഒരുമ്മ മത്രെ ഉള്ളോ?" "തത്കാലം ഉമ്മ മാത്രെ ഉള്ളൂ.ഒന്ന് നേരെയായിട്ട് മതി കൂടുതൽ അഭ്യാസമൊക്കെ" "മനുഷ്യന്റെ കണ്ട്രോൾ കളയാൻ തുടങ്ങിയിട്ട് ഇത് കുറച്ചായി.നമ്മുക്ക് ഇനിയും പട്ടിണി തന്നെ......"അവൻ സ്വയം പറഞ്ഞു.പക്ഷെ മനസ്സിൽ പറഞ്ഞത് അല്പം ഉച്ചത്തിലായി എന്ന് മാത്രം. "അച്ചോടാ.......എന്റെ ചെക്കന് അത്ര പിടിച്ചു നിക്കാൻ പറ്റാത്ത

💬 Comments

View all comments