0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 28 [Alby]

Author : alby Read All Parts 703
ഉപകാരമെന്നും നാളെ വില്ല്യമിനെ സൗകര്യമായിട്ട് കാണാമെന്നുമുള്ള ചിന്തയോടെ അയാൾ അപ്പാർട്ട്മെന്റ് ചുറ്റും ഉലാത്തിക്കൊണ്ടിരുന്നു. ***** രാജീവനൊപ്പം ആശുപത്രിയിലാണ് സലിം.പത്രോസ് വൈകിട്ടോടുകൂടി വീട്ടിലേക്ക് പോയിരുന്നു.അത്യാഹിത വിഭാഗത്തിൽ നിന്നും തീവ്രപരിചരണ വിഭാഗത്തിലേക്കാണ് രാജീവനെ മാറ്റിയത്.ജീവന് അപകടമില്ലെങ്കിലും അന്നൊരു രാത്രി നിരീക്ഷണത്തിൽ ഇരിക്കട്ടെയെന്ന ഡോക്ടറുടെ നിർദ്ദേശം സലീമിനും പത്രോസിനും സ്വീകാര്യമായിരുന്നു. അർദ്ധബോധാവസ്ഥയിലാണ് രാജീവനെ ഹോസ്പിറ്റലിലെത്തിച്ചത്. ആളെ മനസിലായ ഡോക്ടർക്ക് പണി കിട്ടിയതാണെന്നും പിടികിട്ടി. ശരീരത്തിലെ ഒരിടവും ബാക്കി നിൽക്കാതെ ചതഞ്ഞിട്ടുണ്ട്.മുഖം മുഴുവൻ നീരുകൊണ്ട് വീർത്തിരുന്നു. കാൽ വെള്ളയിൽ ചൂരൽപ്പിടയുടെ അടയാളങ്ങൾ കാണാം.മൂക്കിന്റെ പാലത്തിനു കിട്ടിയ ഇടിയിൽ പൊടിഞ്ഞ ചോര കട്ടപിടിച്ചു ശ്വാസം എടുക്കാൻ പറ്റാത്ത അവസ്ഥയിൽ ആയിരുന്നു രാജീവ്‌.തുടയിലെയും കൈകളിലെയും മാംസത്തിൽ ബ്ലേഡ് കൊണ്ട് വരഞ്ഞു നല്ല കുരുമുളക് പൊടി വിതറിയിരുന്നു സുരയുടെ ശിങ്കിടിക്കൂട്ടം.അതുകൊണ്ടൊന്നും കലിപ്പ് തീരാതെ സുരയും കൂട്ടരും മദ്യക്കുപ്പികൾ പൊട്ടിച്ചു നിലത്ത് വിതറി ആ ചില്ലുകഷ്ണങ്ങളിലൂടെ രാജീവനെ ഒന്നുരുട്ടി എടുത്തിട്ടാണ് സ്റ്റേഷനിലെക്ക് എത്തിക്കുന്നതും.
അതിന്റെ ബാക്കി പത്രമെന്നപോലെ ശരീരഭാഗങ്ങളിൽ ചെറിയ ചില്ലുകൾ തറഞ്ഞിരിപ്പുണ്ട്. എന്തിനധികം അടി വയറിലെറ്റ പ്രഹരങ്ങൾകൊണ്ടുണ്ടായ നീർക്കെട്ട് മൂലം മൂത്രതടസം കലശലായി അടിവയറു കല്ലച്ചുകിടന്നിരുന്നു."പണി അറിയുന്നവന്റെ കയ്യിലാ കിട്ടിയത്.ഇഞ്ചിഞ്ചായി അനുഭവിപ്പിച്ച ശേഷമാ ആളെ നിങ്ങൾക്ക് കിട്ടിയെ" ഇടക്കെപ്പോഴൊ സലീമിനോട് കാര്യം വിശദീകരിക്കുന്നതിനിടയിൽ ഡോക്ടർ പറഞ്ഞു. അന്ന് രാത്രിക്ക് ശേഷം പിറ്റേന്ന് ഉച്ചയോടെ രാജീവനെ മുറിയിലേക്ക് മാറ്റി.പത്രോസും സലിമും ഒപ്പമുണ്ട്. ദേഹത്തെ മുറിവുകൾ മുഴുവൻ വച്ചു കെട്ടിവന്നപ്പോൾ രാജീവന് നാണം മറക്കാൻ ഒരുതുണ്ട് തുണി വേണ്ട എന്ന സ്ഥിതിയായിരുന്നു.മൂത്രം പോകാനുള്ള ട്യൂബ് അപ്പോഴുമുണ്ട്. ബെഡിൽ കിടത്തിയശേഷം ഫ്ലൂയിഡ് സ്റ്റാർട്ട്‌ ചെയ്തു സിസ്റ്ററും പോയപ്പോൾ ആ മുറി അടക്കപ്പെട്ടു.

💬 Comments

View all comments