Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 30 [Alby]
വീശി.
സലിം അലറിക്കരഞ്ഞു.മുട്ടിനു താഴേക്ക് മുറിഞ്ഞ കൈ നിലത്തു കിടന്നു പിടക്കുന്നത് ശംഭു കണ്ടു.
ഒപ്പം ചോര വാർന്നിറങ്ങി ഭൂമിയെ നനക്കാൻ തുടങ്ങിയിരുന്നു.
"ഇതെന്റെ പെണ്ണിനുള്ള സമ്മാനമാണ്
നീ മനസ്സിനേൽപ്പിച്ച മുറിവ് കരിയാൻ ഉള്ള ഔഷധം.നീയിനി രക്ഷപെട്ടാലും
വീണ്ടും കാണാതിരിക്കട്ടെ.ഇനിയും
കണ്ടുമുട്ടിയാൽ പിന്നെ നീയില്ല."
താൻ കരുതിയിരുന്ന കവറിലേക്ക് ആ കൈ എടുത്തിട്ടശേഷം ശംഭു
പറഞ്ഞു. ഒപ്പം നിലത്തുകിടന്ന സലീമിന്റെ ഫോൺ എടുത്ത് ശംഭു ആരെയോ ഡയൽ ചെയ്തു.
തന്റെ ഫോൺ നിർത്താതെ അടിക്കുന്നതുകേട്ട് രാജീവ് ഉറക്കം വിട്ടുണർന്നു.നോക്കിയപ്പോൾ സലിം ആണ്."എന്താ അളിയാ"അയാൾ ഫോൺ കാതിനോട് ചേർത്തു.
"രാജീവേ......നിനക്ക് ആള് മാറി.ഒരു മുന്നറിയിപ്പ് തന്നതാ,അത് സ്വയം അനുഭവിച്ചത് നീയും.എന്നിട്ടും നീ പിന്മാറാൻ തയ്യാറല്ല.ഇപ്പൊ അവസാനമായിട്ട് ഒന്നുകൂടി.സഖാവ് കൃഷ്ണപിള്ള ജങ്ഷനിൽ നിന്നും
ഇടത്തേക്ക് തിരിയുന്ന റോഡിലെ തണൽ മരത്തിന്റെ കൊമ്പിൽ നിന്റെ
അളിയൻ തൂങ്ങിയാടുന്നുണ്ട്.വന്നു കൊണ്ട് പൊയ്ക്കോ.ഇപ്പൊ ഒരാൾക്ക് കാഴ്ച്ചവക്കാൻ അളിയന്റെ കൈ ഞാനിങ്ങെടുത്തിട്ടുണ്ട്,ഇനിയും എന്റെ വഴിയേ വന്നാൽ.......................
നിന്റെ തലയാവും ഞാൻ കൊണ്ടു പോവുക."അത്രമാത്രം പറഞ്ഞ് ഫോണും വലിച്ചെറിഞ്ഞു കളഞ്ഞ ശംഭു തന്റെ ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തു.
മുഴങ്ങുന്ന ശബ്ദത്തോടെ അത് അവനെയും കൊണ്ട് മുന്നോട്ട് കുതിച്ചു.
*****
ശംഭു വീട്ടിലെത്തിയപ്പോൾ വൈകി.
സമയം രണ്ട് കഴിഞ്ഞിരുന്നു.വീണ അപ്പോഴും ഉറക്കമിളച്ചിരിപ്പുണ്ട്.
അവൻ വൈകുന്നതിൽ ഗർവിച്ച സാവിത്രിയെ ഒരുവിധം സമാധാനിപ്പിച്ചാണ് ഉറങ്ങാൻ വിട്ടത്
മുറിയിൽ എത്തിയതും കയ്യിലെ കവർ മേശമേൽ വച്ചശേഷം ശംഭു കുളിക്കാൻ കയറി.ബാൽക്കണിയിൽ ഇരുന്ന് അവൻ വരുന്നതു കണ്ട വീണ
പരിഭവം മുഖത്ത് കാട്ടിയാണ് വാതിൽ തുറന്നുകൊടുത്തതും.തന്നെ ഒന്ന് ഗൗനിക്കുക പോലും ചെയ്യാതെ കുളിക്കാൻ കയറിയപ്പോൾ
💬 Comments
View all comments