0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 30 [Alby]

Author : alby Read All Parts 788
ഞാൻ എന്തിനാ ഓരോന്ന് വാങ്ങുന്നെ?" "കൂടെയില്ലെന്ന് ആരാ പറഞ്ഞത്. ഗായത്രിയെ വലിച്ചുകൊണ്ട് തിരികെ പോയതും,ബില്ലിങിൽ ടീച്ചറ് കലിപ്പ് കാണിച്ചതും ഞാൻ അറിയില്ലെന്നാ?" "അപ്പൊ.........?" "മാളിൽ എന്റെ പെണ്ണിന് പിറകെ ഞാനും ഉണ്ടായിരുന്നു.അടുത്ത് വന്നില്ല എന്ന് മാത്രം." "ദുഷ്ടൻ,എന്നിട്ട് ഒരാവശ്യം വന്നപ്പൊ തിരിഞ്ഞു നോക്കിയതുമില്ല,ഓരോന്ന് കാണിച്ചുവക്കുകയും ചെയ്തോളും. ഇനി ഇതിന്റെ ബാക്കി എന്തൊക്കെ കാണണം ദൈവമെ....."ആ മുറിഞ്ഞു കിടക്കുന്ന കയ്യിൽ നോക്കിയാണ് അവൾ പറഞ്ഞത്. "ഒന്നും വരില്ല.........ലിഫ്റ്റിലേക്ക് ഓടി വന്നതാ.അപ്പോഴേക്കും അത് വിട്ടു പോയി.താഴെ എത്തിയപ്പോൾ മാഷ് നിങ്ങളെ കണ്ടിരുന്നു.പിന്നീട് ഞാൻ സലീമിന്റെ പിറകെ കൂടി,എന്റെ പെണ്ണിനെ തൊട്ട അവനുള്ള സമ്മാനം കൊടുക്കാൻ......."അവന്റെ കണ്ണിൽ കനലെരിയുന്നതവൾ കണ്ടു.
ഒരു ചുടുചുംബനം നൽകിയാണ് അവൾ അവനെയൊന്ന് തണുപ്പിച്ചത്. തത്കാലം അറ്റുപോയ കൈ അവൾ കുളിമുറിയിലേക്ക് ഇട്ടു.പകൽ എന്താ ചെയ്യണ്ടതെന്ന് തീരുമാനിക്കാം എന്ന് കരുതി.അവന്റെ നിർബന്ധം മൂലം വീണതന്നെ ഒരു ലാർജ് അവന് ഫിക്സ് ചെയ്തു.അവനിൽ താൻ സുരക്ഷിതയാണെന്നുള്ള ഉറച്ച ബോധ്യത്തോടെ അവന്റെ മാറിൽ തല ചായ്ച്ചുകൊണ്ട് അവൾ ഉറക്കത്തിലേക്ക് വീണു. ***** ഹോസ്പിറ്റലിൽ സലിമിനെ മുറിയിൽ എത്തിച്ചിരുന്നു.വലതു കൈമുട്ടിന് താഴെ ഉണ്ടപോലെ കെട്ടിവച്ചിട്ടുണ്ട്. ഇപ്പോഴും കൈ അവിടെയുണ്ട് എന്ന തോന്നലാണ് സലിമിന്.ഒപ്പം രാജീവും ഗോവിന്ദും.പിന്നീടുള്ള ദിവസങ്ങളിൽ പത്രോസിന് പിടിപ്പത് ജോലിയുമുണ്ടായിരുന്നു.രാജീവും സലീമും ഇല്ലാത്ത അവസരത്തിൽ സ്റ്റേഷൻ കാര്യങ്ങളും കേസിന്റെ കാര്യവുമായി തിരക്കുപിടിച്ചുള്ള ഓട്ടം ആയിരുന്നുവെങ്കിലും കാര്യങ്ങൾ സമയാസമയം പത്രോസ് അറിയുകയും അറിയിക്കുകയും ചെയ്തിരുന്നു. രാത്രി കാൾ ലഭിച്ച രാജീവ്‌ സ്ഥലത്തു വരുമ്പോൾ സലിം തലകീഴായി തൂങ്ങി കിടക്കുകതന്നെയാണ്.മണ്ണിൽ രക്തം ഒഴുകി കുതിർന്നുകിടപ്പുണ്ട്.ചോര ഇറ്റു വീഴുന്നത് കുറഞ്ഞിട്ടുണ്ട്.പക്ഷെ ഏത്രയും വേഗം ആശുപത്രിയിൽ

💬 Comments

View all comments