0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 30 [Alby]

Author : alby Read All Parts 774
ഒരു തെളിവ് പോലുമില്ല.
ഈ ഗോവിന്ദിന്റെ ക്രെഡിബിലിറ്റി പോലും ചോദ്യം ചെയ്യപ്പെടും.ആകെ നമ്മുടെ കയ്യിലുള്ളത് കുറച്ചു ഫിംഗർ പ്രിന്റ്സും ഡി എൻ എ സാമ്പിളും മാത്രം.ആദ്യം ആ പെണ്ണുങ്ങൾക്ക് ഇതിലെ പങ്ക് സ്ഥിരീകരിക്കണം.വെറും സാഹചര്യതെളിവ് കൊണ്ട് മാത്രം മുന്നോട്ട് പോയാൽ നടക്കില്ലടോ. അവര് തന്നെ അതുറപ്പാണ്.പറച്ചില് കൊണ്ടു മാത്രം കാര്യമില്ലല്ലോ. അതിന് വിരലടയാളവും ഡി എൻ എയും ബ്ലഡ്‌ ഗ്രൂപ്പും അവരുടെതും ആയി മാച്ച് ചെയ്യണം.അതിനുള്ള മാർഗമാണ് നോക്കേണ്ടതും.അതങ്ങ് ഉറപ്പിച്ചാൽ ആ പേരും പറഞ്ഞു മാധവന്റെ വീട്ടിൽ കയറിച്ചെല്ലാം. അങ്ങനെവന്നാൽ മാധവൻ എന്റെ പിന്നാലെയെത്തും.അപ്പോൾ വേണം അയാളുടെ നെറുകയിലടിക്കാൻ." "സർ അപ്പോഴും..........?"പത്രോസ് മുഴുവിപ്പിക്കുന്നതിന് മുൻപ് രാജീവ്‌ തടഞ്ഞു. "മനസ്സിലായി പത്രോസ് സാറെ.കുറച്ച് വെള്ളം ചേർക്കേണ്ടിവരും,എന്നാലേ നമ്മൾ വിചാരിക്കുന്നിടത്തു കേസ് നിൽക്കൂ.അല്ലെങ്കിൽ അവർ ഊരും, അങ്ങനെ വന്നാൽ നമ്മുടെ ശനിദശ അവിടെ തുടങ്ങും.അതുകൊണ്ടാണ് ഞാൻ നല്ല അവസരത്തിന് വേണ്ടി കാത്തിരിക്കുന്നതും.ഇവിടെ നമുക്ക് ക്ഷമയോടെ കാര്യങ്ങൾ മുന്നോട്ട് നീക്കിയെ പറ്റൂ" "എങ്ങനെ?"സലിമിന് അതൊക്കെ കേട്ട് ആകെ ഒരു അങ്കലാപ്പായിരുന്നു "വഴിയുണ്ട് അളിയാ........."ശേഷം രാജീവ്‌ ഗോവിന്ദിനെ നോക്കി.എന്താ എന്ന അർത്ഥത്തിൽ ഗോവിന്ദ് മുഖം അനക്കി. "അവിടെയാർക്കെങ്കിലും നെഗറ്റീവ് ബ്ലഡ്‌ ഗ്രൂപ്പ്‌ ഉണ്ടോ ഗോവിന്ദ്?" "ഗായത്രി.........അവളുടെ നെഗറ്റീവ് ഗ്രൂപ്പ്‌ ആണ് രാജീവ്‌.എന്തെ?"ഒന്ന് ആലോചിച്ചശേഷം ഗോവിന്ദ് പറഞ്ഞു "പറയാം......നമ്മുക്ക് അതൊക്കെ ഒന്ന് റെക്കോഡിക്കലായി കിട്ടണം. അതിനുള്ള മാർഗമാണ് ഞാൻ ചിന്തിക്കുന്നത്." "വഴിയുണ്ട് രാജീവ്‌,ഗായത്രി ഇടക്ക് വോളന്ററിയായി ബ്ലഡ്‌ ഡോണറ്റ് ചെയ്യാറുണ്ട്.ഒരു ആറു മാസം മുന്നേ റെഡ് ക്രോസ്സിൽ ബ്ലഡ്‌ ഡോണെറ്റ് ചെയ്തിരുന്നു എന്നാണ് എന്റെ ഓർമ്മ."ഗോവിന്ദ് പറഞ്ഞു. "ഓക്കേ.........അപ്പോൾ മറ്റുള്ളക്ക് എന്ത് ചെയ്യും?"പത്രോസ് ചോദിച്ചു.

💬 Comments

View all comments