Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 31 [Alby]
ആത്മ വിശ്വാസം കുറയുന്നത് പത്രോസ് കണ്ടു.
"സാറെ.........നിരാശനാവാൻ വേണ്ടി പറഞ്ഞതല്ല.ഇട്സ് എ ഫാക്ട്,അത്ര മാത്രം.സാറെ ഒന്നുറപ്പ് വെട്ടിയത് അവിടുത്തെ പെണ്ണുങ്ങളിൽ ഒരാൾ, അത് മാലിന്യക്കൂമ്പാരത്തിൽ കൊണ്ട് ചെന്നിട്ടത് സുരയുടെ ആളുകൾ.ഒന്ന് നന്നായി ചോദ്യം ചെയ്‌താൽ വീണു കിട്ടും എല്ലാം.അതിനാ പെണ്ണുങ്ങളെ
കയ്യിൽ കിട്ടണം.അങ്ങനെ കിട്ടണം എങ്കിൽ ഭൈരവൻ അവിടെ എന്തിന് ചെന്നു എന്നതിന് ക്ലാരിറ്റി കൊടുക്കണം.അതല്ലേ സാറിനെ കുഴക്കുന്നതും?"
"അതേടോ.....തനിക്കുമറിയാം കാര്യം"
"വീണയുടെയും ഗോവിന്ദിന്റെയും ഇഷ്യു.....അത് നമുക്ക് മുതലെടുപ്പ് നടത്തിയാൽ കാര്യം നടക്കും."
"എങ്ങനെ.....?താൻ വ്യക്തമായി ഒന്നും പറയുന്നുമില്ല."
"സാറെ........ഫോറെൻസിക് റിപ്പോർട്ട് വന്നതോടെ ഗോവിന്ദന്റെയും,അവൻ കൊണ്ടുവന്നവന്റെയും മൊഴിക്ക് വിശ്വാസ്യത വന്നു.ഭൈരവൻ അന്ന് രാത്രി അവിടെ ചെന്നിരുന്നു എന്ന പോയിന്റ് മാത്രം പ്രൂവ് ചെയ്യാനത് ഉപയോഗിക്കാം.അവരിലൊരാൾ ഭൈരവനെ വെട്ടിയെന്നും
തെളിയിക്കാം.ഗോവിന്ദൻ ആ സമയം എന്തിനവിടെയെത്തി എന്നതും കോടതി കണക്കിലെടുക്കും.കാരണം അന്ന് ഗോവിന്ദൻ വീടുവിട്ടിറങ്ങിയ സമയമല്ല.പക്ഷെ ഭൈരവൻ എന്തിന്
അവിടെ എത്തി എന്നതിനും ഗോവിന്ദ് എന്തുകൊണ്ട് നമ്മുടെ പക്ഷം പറയുന്നു എന്നതിനും ക്ലാരിറ്റി വേണം
അതിന് ഭൈരവന്റെ മരണത്തിന് മുൻപ് അവൻ നടന്ന വഴികളിലൂടെ ഒന്ന് സഞ്ചരിക്കണം.എന്നാലേ ശംഭുവിനെ കണക്ട് ചെയ്തുകൊണ്ട് വിശ്വാസയോഗ്യമായ കഥ മെനയാൻ പറ്റൂ.അതിൽ അവൻ പറഞ്ഞിട്ടാണ് ഭൈരവൻ അവിടെ എത്തിയതെന്ന് വരണം,അപ്പോൾ കാണാൻ പാടില്ലാത്തതെന്തോ ഭൈരവൻ കണ്ടു എന്നും വരണം.""മെനക്കേടാണ്,എന്നാലും സംഭവം കണക്ട് ചെയ്യാം.പക്ഷെ ഒരു മിസ്സിങ്
ഉണ്ട്.വീണയുടെ മേലുള്ള വിശ്വാസം മാധവന് നഷ്ട്ടമായാൽ?ശംഭു തന്നെ ചതിച്ചു എന്ന് വീണക്കോ മാധവനൊ തോന്നിയാൽ?"
"സാറിന്റെ സംശയം ന്യായം.സാറിന് മാധവനെ കയ്യിൽ കിട്ടണം,അതിന് ഭൈരവനാണ് വഴി.അവർക്കിടയിൽ പ്രശ്നം വന്നാൽ സാറിനെന്ത് ഛേദം.
ഗായത്രി കൂടി ഇതിൽ ഉൾപ്പെട്ട
💬 Comments
View all comments