Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 31 [Alby]
ശ്രമിച്ചെങ്കിലും അയാൾ സെക്യൂരിറ്റിയെ തള്ളി നിലത്തെക്കിട്ട
ശേഷം അവളുടെ നേരെ തിരിഞ്ഞു.
"നീയൊരു പച്ചക്കരിമ്പല്ലെ.........നിന്നെ
താമസിയാതെ പൊക്കാൻ തന്നെയാ തീരുമാനം.കയ്യിൽ വന്നാൽ ഒന്ന് രുചിക്കുകയും ചെയ്യും."
അയാളുടെ വാക്ക് കേട്ട് വീണയൊന്ന് മുഖം വെട്ടിച്ചു."ശ്യേ....."എന്നൊരു ശബ്ദം അവളിൽ നിന്നുയർന്നു.
"എന്താടി നിനക്ക് സംശയമുണ്ടൊ?"
എണീറ്റുവന്നു പിടിച്ച സെക്യൂരിറ്റിയുടെ കൈകളിൽ കിടന്ന് കുതറിക്കൊണ്ട് പത്രോസ് അവളുടെ നേരെ ഒച്ചയിട്ടു.
"കാക്കിയിട്ട ഒരാളെന്നെ തൊട്ടു,ഒരു കയ്യാ അയാൾക്ക് നഷ്ട്ടമായാത്.
അത് സമ്മാനമായി ലഭിച്ചതെനിക്കും. അതുകൊണ്ട് എന്നോട് പെരുമാറുമ്പോൾ സൂക്ഷിച്ചുവേണം. ഒരുപക്ഷെ ഇനിയൊരു തലയാവും എനിക്ക് സമ്മാനമായി ലഭിക്കുക"പത്രോസിന്റെ മുഖത്തുനോക്കി അവളത് പറഞ്ഞപ്പോൾ അയാളൊന്ന് പതറി.പക്ഷെ പിറകെ വന്ന ശംഭുവിനെ അയാൾ കണ്ടില്ല.
അവനെക്കണ്ടു ഞെട്ടിയ പത്രോസ് അടിച്ചിരുന്നതിന്റെ കെട്ട് വിട്ടു.ഒപ്പം നെറ്റിയിൽ നിന്നും വിയർപ്പ്കണങ്ങൾ മുഖത്തുകൂടെ ഒലിച്ചിറങ്ങി.അപ്പോൾ ശംഭുവിന്റെ കയ്യിൽ മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു വീണ.
"സാറെ പത്രോസേ നീയൊക്കെ എത്രകണ്ട് ശ്രമിച്ചാലും തൊടില്ല ഒരുത്തനും.പറഞ്ഞേക്ക് നിന്റെ രാജീവനോട്,ഒപ്പം നിന്റെ പുതിയ കൂട്ടുകാരനായ ഗോവിന്ദിനോടും."
കൂടുതൽ നിൽക്കാതെ പത്രോസ് വലിഞ്ഞു.വീണയുടെ മനസ്സ് മനസ്സിലാക്കിയ ശംഭു കയ്യാങ്കളിക്ക് മുതിർന്നതുമില്ല.പക്ഷെ ഗോവിന്ദിന്റെ കാര്യം അവൾക്ക് പുതിയ അറിവായിരുന്നു.ഒറ്റക്ക് കിട്ടുമ്പോൾ ശംഭുവിനോട് കാര്യങ്ങൾ ചോദിച്ചറിയാം എന്ന് വീണയൂറപ്പിച്ചു.
*****
ചെട്ടിയാർ......... അയാൾ ഗോവിന്ദിന് പിറകെയായിരുന്നു.കുറച്ചു നാൾ അയാളുടെ കണ്ണിൽ പെടാതെ ഗോവിന്ദ് ഒളിച്ചുനടന്നു.പക്ഷെ പിടി വീണതും പെട്ടെന്നായിരുന്നു.രാജീവ് വിളിച്ചതുകൊണ്ട് അയാളെ കാണാൻ പോകുന്ന വഴിയെ ആയിരുന്നു ഗോവിന്ദിന്റെ വണ്ടിക്ക് ചെട്ടിയാരുടെ പിള്ളേർ ക്രോസ്സ് വച്ചത്.പിന്നാലെ തന്റെ ജാഗ്വറിൽ ചെട്ടിയാരും.
"അട......എന്നാച്ച് ഗോവിന്ദ്?കണ്ടതും ഒരു വെപ്രാളം പോലെ.കുറെ കാലം ആയി നിന്റെ പിന്നാലെ ഓടാൻ തുടങ്ങിയിട്ട്.ഇപ്പൊ കയ്യിൽ
💬 Comments
View all comments