0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 32 [Alby]

Author : alby Read All Parts 547
"ഒന്നും ഇല്ലാഞ്ഞിട്ടാ ഈ കിടപ്പ്,ഞാൻ കണ്ടതല്ലെ? നന്നായിട്ടുണ്ട്.എന്താ ഇപ്പൊ ഇങ്ങനെ തോന്നാൻ?എന്നാ വല്ലായ്‌മ തോന്നിയാൽ എവിടെയേലും അടങ്ങിയിരിക്കുക, അത് ചെയ്യില്ല.ഇങ്ങനെ നടന്നോളും. അതൊക്കെ പോട്ടേ വല്ലായ്മ വല്ലതും ഉണ്ടെങ്കിൽ ഒന്ന് പറയുക,
തലയടിച്ചാണ് വീണിരുന്നതെങ്കിലൊ"അവൻ അവളെ കോരിയെടുത്തു ദിവാനിലേക്ക് കിടത്തിയിരുന്നു."ഈ ചെക്കൻ എന്നെ രോഗിയാക്കും. എനിക്ക് ഒന്നൂല്ല ശംഭുസെ."ഇടയിൽ അവൾ പറഞ്ഞു."മിണ്ടാതെ നിക്ക് പെണ്ണെ.തല ചുറ്റല് തോന്നിയാൽ എന്താ ചെയ്യണ്ടേന്ന് കൊച്ചു കുട്ടികൾക്ക് വരെ അറിയാം. വല്ല അസ്വസ്ഥതയും തോന്നിയാൽ ഒന്ന് പിടിച്ചു നിക്കുവോ ഇരിക്കുവോ ചെയ്യാതെ ഓടി വല്ലിടത്തും ഉരുണ്ട് വീണിട്ട് പറയുന്നത് കേട്ടില്ലേ." "എനിക്ക് കുഴപ്പം ഒന്നുമില്ല ശംഭുസെ" അവശതയോടെയാണ് അവളത് പറഞ്ഞതും. "അത് മുഖത്ത് കാണാനുണ്ട്."അതും പറഞ്ഞു അവളെയവിടെ കിടത്തി അവൻ അകത്തേക്ക് പോയി.വേഗം തന്നെ ഒരു ലെമൺ പിഴിഞ്ഞു ഉപ്പും ചേർത്ത വെള്ളം അവൾക്ക് വേണ്ടി അവൻ തയ്യാറാക്കി. "എണീക്ക് ഏതായാലും ഒന്ന് ചെക്കപ്പ് ചെയ്തു വരാം"വെള്ളം കുടിപ്പിച്ചു കഴിഞ്ഞതും ശംഭു പറഞ്ഞു. "അതൊന്നും വേണ്ട പൊന്നെ. എനിക്ക് ഒന്നുറങ്ങിയാൽ മതി."വീണ മടിപിടിച്ചു. "അത് നീയാണോ തീരുമാനിക്കുന്നത്. മറുത്തൊന്നും പറയാൻ നിക്കണ്ട, ഹോസ്പിറ്റലിൽ കാണിച്ചിട്ടെയുള്ളൂ. എന്റെ കാര്യത്തിൽ എങ്ങനെയൊ അതേ ഉത്തരവാദിത്വം എനിക്കുമുണ്ട് " ശംഭു കടുപ്പത്തിൽ പറഞ്ഞപ്പോൾ അവൾ പത്തി താഴ്ത്തി.അവനോട് മാത്രം മറുത്തുപറയാൻ അവൾക്ക് കഴിയില്ല.അവളിലെ ആ മാറ്റം ഇടക്ക് ഗായത്രി പറയാറുമുണ്ട്.സാധാരണ അവസരങ്ങളിൽ പോലും ചിലപ്പോൾ സാവിത്രിയോടും വീണ വാശി പിടിക്കാറുണ്ട്.പക്ഷെ അവന് മുന്നിൽ അവളുടെ വാശിക്ക് അധികം ആയുസ്സില്ല എന്ന് സാവിത്രിക്കും അറിയുന്ന കാര്യമാണ്.ഒരു പക്ഷെ പിടിവീണാലും ഒന്ന് പറഞ്ഞാൽ അവൾ വഴങ്ങും എന്നറിവുള്ളതു കൊണ്ട്

💬 Comments

View all comments