0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 32 [Alby]

Author : alby Read All Parts 524
എനിക്ക് വിട്,എനിക്കറിയണം എന്തിനെന്ന്. പിന്നെ രാജീവ്‌,അവനിപ്പൊൾ ഒരു ശത്രുവെ അല്ല എന്ന അവസ്ഥയിൽ എത്തി.കാരണം അവന് പ്രതികാരം ആണ് ലക്ഷ്യം.പക്ഷെ ചന്ദ്രചൂടനെ സൂക്ഷിക്കണം,കാരണം അറിയാത്ത ഒന്ന് അയാളുടെ ഉള്ളിലുണ്ട്.എന്ത്‌ തന്നെയായാലും അത് അളിയന്റെ നാശത്തിനാണ്." "പറഞ്ഞാൽ മതി മാഷേ,ഇനിയും വൈകിയാൽ....."സുരയുടെ നിയന്ത്രണം വിട്ടുതുടങ്ങിയിരുന്നു. "ഇരുമ്പേ..........ഒന്ന് പിഴച്ചാൽ കാര്യം കയ്യിൽ നിന്ന് പോകും.ആവേശമല്ല വിവേകമാണ് ഇവിടെ വേണ്ടത്. കേസിൽ നിന്ന് ഊരണം,ഒപ്പം എതിരെയുള്ളവരെ ഒതുക്കുകയും വേണം.അതിനുള്ള വഴിയെയാണ് ഇനി നമ്മൾ സഞ്ചരിക്കേണ്ടത്. തത്കാലം ആ ടീച്ചറിന്റെ കാര്യം വേണ്ടത് ചെയ്യ്.ബാക്കി ഞാൻ വഴിയേ പറയാം."മാധവൻ പറഞ്ഞു. മുന്നോട്ടുള്ള കാര്യങ്ങളിൽ വ്യക്തത വരുത്തിയശേഷമാണ് അവർ പിരിഞ്ഞത്.അപ്പോഴേക്കും നേരം പുലർന്നിരുന്നു.അതിന്റെ പരിഭവം സാവിത്രി മാധവനോട് തീർത്തത് മുഖം വീർപ്പിച്ചാണെങ്കിൽ ശംഭുവിന്റെ കൂമ്പിനിട്ട് ഒരു കുത്തുവച്ചുകൊടുത്തുകൊണ്ടാണ് വീണ അരിശം തീർത്തത്. ***** ഗോവിന്ദിനെ വിളിച്ചിട്ട് കിട്ടാതെ രാജീവ് പരിഭ്രാന്തനായിരുന്നു.ഇറങ്ങി എന്ന് പറഞ്ഞയാളുടെ ഫോൺ കട്ട് ചെയ്തതും പിന്നീട് സ്വിച്ച് ഓഫ് എന്ന സന്ദേശം ലഭിച്ചുകൊണ്ടിരുന്നതും രാജീവനെ കുറച്ചൊന്നുമല്ല വലച്ചത്. ഹൈവെയിൽ വച്ചാണ് ഫോൺ ഓഫ് ആയിരിക്കുന്നത്.അതുകൊണ്ട് തന്നെ രാജീവ്‌ ടവർ ലൊക്കെഷൻ കണ്ടെത്തിയ ശേഷം അതുവഴി ഒന്ന് സഞ്ചരിച്ചു.അന്വേഷണത്തിൽ ടോൾ പ്ലാസ ഗോവിന്ദ് പിന്നിട്ടിരുന്നതായി കണ്ടെത്തിയ രാജീവ്‌ അതെ സമയം അതുവഴി പാസ്സ് ചെയ്തുപോയ വണ്ടികളുടെ സി സി ടി വി ഫുട്ടെജും എടുത്തിട്ടാണ് തിരികെ പോന്നത്. തന്റെ ലക്ഷ്യത്തിലെക്കുള്ള വഴിയിൽ പ്രധാന കണ്ണിയാണ് ഗോവിന്ദ്.അതു കൊണ്ട് തന്നെ കണ്ടെത്തിയെ തീരു. ഗോവിന്ദിന്റെ കാർ ടോൾ കടന്നതായി ദൃശ്യങ്ങളിലുണ്ട്.അതിന് ശേഷമുള്ള ഒഴിഞ്ഞ കട്ട് റോഡിന് അടുത്തു വച്ച് ആവണം സംഭവം നടന്നിരിക്കുക എന്ന്

💬 Comments

View all comments