0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 32 [Alby]

Author : alby Read All Parts 526
വന്നതും ചിത്ര അയാളെ നോക്കി ഒന്ന് പുഞ്ചിരിച്ചു.സുരയുടെ കയ്യിൽ നിന്ന് ഇവളെങ്ങനെ,അയാളുടെ മനസ്സിൽ ഒരു ആത്മവിശ്വാസവും ഒപ്പം ചില ആശങ്കകളും നിറഞ്ഞു. "സർ......എസ് ഐ?"അവൾ ചോദിച്ചു "സർ ലീവിലാണ്,ഇപ്പൊൾ ചാർജ് എനിക്കും" "ഫൈൻ.....അപ്പൊപ്പിന്നെ വന്നകാര്യം സാറിനോട് പറയാല്ലോ.ഒരു മിസ്സിങ് കേസ് കിടപ്പുണ്ടിവിടെ,അതിൽ വിക്ടിമിന്റെ പേര് ചിത്ര എന്നാണ്. അതായത് ഞാൻ.അതിന്റെ കാര്യം തീർത്തിട്ട് പോവാം എന്ന് കരുതി." "മ്മ്മ്........വരൂ"പത്രോസ് അവളെയും കൊണ്ട് ഓഫീസിലേക്ക് ഇരുന്നു. അല്പം ഗൗരവത്തോടെയാണ് പത്രോസ് അവളെ ക്ഷണിച്ചത്.
മാധവനെതിരെ ചിത്രയുടെ മൊഴി, അതിന്റെ പ്രാധാന്യമറിയുന്ന അയാൾ ആശങ്കകൾക്കിടയിലും തങ്ങളുടെ ആയുധങ്ങൾക്ക് മൂർച്ചകൂടുന്നു എന്ന ആത്മവിശ്വാസത്തോടെ അവളുടെ വാക്കുകൾക്ക് ചെവികൊടുത്തു."സർ.......ഞാൻ പറഞ്ഞല്ലോ,എന്നെ കാണാതായി എന്ന പരാതിയിൽ......." ചിത്രയത് മുഴുവിപ്പിച്ചില്ല."നിങ്ങളുടെ പ്രിൻസിപ്പൽ ആണ് പരാതിക്കാരൻ.അന്വേഷണത്തിന്റെ തിരക്കിലായിരുന്നു ഞങ്ങളും.പക്ഷെ ഇങ്ങനെയൊന്ന് പ്രതീക്ഷിച്ചതല്ല. പറയ്‌ ടീച്ചറെ.......എന്താ സംഭവിച്ചത്?" പത്രോസ് ചോദിച്ചു. "അത് പിന്നെ..........ഞാൻ പരാതി പിൻവലിക്കാൻ വന്നതാണ് സർ" പത്രോസ് വീണ്ടും ഞെട്ടി.ഇത്രനാളും സുരയുടെ തടങ്കലിൽ കഴിഞ്ഞിട്ടും പരാതിയൊന്നുമില്ലെന്നുള്ള മൊഴി അയാളുടെ കണക്കുകൂട്ടലുകൾ തെറ്റിക്കുന്നതായിരുന്നു.മാധവൻ ഇവളെ വിലക്കെടുത്തു കഴിഞ്ഞു എന്ന് പത്രോസ് ഉറപ്പിച്ചു. "നിങ്ങളിത് ചിന്തിച്ചുറപ്പിച്ചുതന്നെ പറയുന്നതാണോ?"പത്രോസ് ചോദിച്ചു. "അതെ സർ.........എനിക്ക് കുഴപ്പം ഒന്നുമില്ല.കുറച്ചു നാൾ ഞാനൊന്ന് മാറിനിന്നു എന്നേയുള്ളു.അല്ലാതെ അതിൽ വേറെ ഒന്നും തന്നെയില്ല. എന്നെ കാണാതെ വന്നപ്പോൾ,ഒരു ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തുള്ള വ്യക്തിയെന്ന നിലയിൽ പ്രിൻസിപ്പൽ പരാതി തന്നു.സ്കൂളിന് പ്രശ്നം ആകരുതല്ലോ,അതിനെ അങ്ങനെ കണ്ടാൽ മതി." "നിങ്ങളിത് ആലോചിച്ചു തന്നെ പറയുന്നതാണോ?"അയാൾ വീണ്ടും ചോദിച്ചു. "അതെ സർ........പ്രിൻസിപ്പൽ തന്ന പരാതിയിൽ വിക്‌ടിം ഞാനാണ്.ആ എനിക്കില്ലാത്ത എന്ത് പ്രശ്നമാണ് സാറിന്?" "നോക്കൂ.......നിങ്ങൾ എവിടെ,ഏത് സാഹചര്യത്തിലായിരുന്നു എന്ന് നിങ്ങൾക്കുമറിയാം എനിക്കുമറിയാം.

💬 Comments

View all comments