0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 33 [Alby]

Author : alby Read All Parts 504
അതിന്റെ വേദനയിൽ കയറിലെ പിടുത്തം വിട്ടതും ദാമോദരൻ കയർ കൈക്കലാക്കിയിട്ട് പത്രോസിന് നേരെ തിരിഞ്ഞു.ദാമോദരനപ്പോഴും ചുമക്കുകയും ശ്വാസമെടുക്കാൻ സ്വല്പം ബുദ്ധിമുട്ടുകയും ചെയ്തു, എങ്കിലും അതിനൊപ്പം തന്നെ പത്രോസിന്റെ തുടയിലും അയാൾ ആഞ്ഞു ചവിട്ടി.അതോടെ പത്രോസ് നിലത്തേക്കിരുന്നുപോയി. "ഇങ്ങനെയൊരു പണി വരും എന്ന് പ്രതീക്ഷിച്ചു തന്നെയാ പത്രോസ് സാറെ ദാമോദരൻ കൂടെ നടന്നതും. ശരിയാ, ഞാൻ കുടിക്കും എന്ന് കരുതി മദ്യം എന്നെ ഭരിക്കാൻ ഞാൻ അവസരം കൊടുത്തിട്ടില്ല.പിന്നെ മാധവൻ എന്ത് പറഞ്ഞാലും ഞാൻ ചെയ്യും,അതിപ്പോ എന്റെ ജോലി പോകുന്ന കാര്യമായാലും ശരി ഞാൻ അത് ചെയ്യും.കാരണം ആ മനുഷ്യനോട്‌ കൂറുള്ളവരിൽ ഞാനും പെടും." അതു കേട്ട പത്രോസ് ഒന്ന് കാർക്കിച്ച് തുപ്പി."സ്വന്തം തൊഴിലിനെ വ്യഭിചരിക്കുന്നോ നായെ?"അയാൾ ചാടി എണീറ്റ് ദാമോദരന്റെ കോളറിൽ പിടുത്തമിട്ടു. "അപ്പൊ സർ ചെയ്യുന്നതൊ?ഒന്നും എനിക്കറിയില്ല എന്ന് കരുതരുത് പത്രോസേ."ദാമോദരന്റെ ഭാവം മാറി തുടങ്ങിയിരുന്നു. "ഒരു കുറ്റവാളിയെ രക്ഷിക്കാൻ നോക്കുന്ന നീ എന്നെ ന്യായം പഠിപ്പിക്കുന്നോ?"പത്രോസിന് ദേഷ്യം അടക്കാനായില്ല.അയാൾ ദാമോദരനെ നിലത്തേക്ക് തള്ളിയിട്ടു. "പത്രോസ് സാറെ.........അപ്പോഴാ കുട്ടികൾക്ക് വല്ലതും പറ്റിയിരുന്നെങ്കിൽ?"ദാമോദരൻ എണീറ്റ് വീണ്ടും പറഞ്ഞു തുടങ്ങി. "മാധവനെ ഒതുക്കാൻ നിങ്ങൾ കച്ചകെട്ടി ഇറങ്ങിയത് എസ് ഐ സാറിന്റെ വ്യക്തിവിരോധം.അതിന്
എ എസ് ഐ സാറിന്റെ പിന്തുണയും. അതിനൊരു കുഴപ്പവുമില്ല,ഞാൻ മാധവന്റെ ആള് ആയതാണ് പ്രശ്നം.സാറെ........ആ പെണ്ണുങ്ങള് ഭൈരവനെ തീർത്തതാ....... അതിലെന്താ തെറ്റ്,രക്ഷപെടാൻ വേണ്ടിയല്ലെ.പിന്നെ ഈ ഭൈരവൻ ആര് ഹരിച്ചന്ദ്രനൊ,അവന് നീതി നേടി കൊടുക്കാൻ.""എടൊ നീതി എല്ലാർക്കും ഒരുപോലെ ആണ്.അത് ഭൈരവനായാലും അങ്ങനെ തന്നെ." "പക്ഷെ ആ നീതി ക്രിമിനലുകൾക്ക് നേടിക്കൊടുക്കാൻ കഷ്ട്ടപ്പെടണ്ട, അതുകൊണ്ട് സാർ

💬 Comments

View all comments