0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 35 [Alby]

Author : alby Read All Parts 585
ഒന്ന് കണ്ണുരുട്ടിയാൽ തീരുന്ന വാശിയെ അവൾക്കുള്ളുതാനും. വിശ്രമവും ഭക്ഷണവും അത്യാവശ്യം നടത്തവും ചെറിയ വ്യായാമങ്ങളും മാത്രമായിരുന്നു വീണയുടെ ദിനചര്യകളിൽ സാവിത്രി അനുവദിച്ചുകൊടുത്തിരുന്നത്. ഒരു കുറവും കൂടാതെ വേണ്ടുന്നതെല്ലാം ശ്രദ്ധയോടെ,നിർബന്ധബുദ്ധിയോടെ ചെയ്യുകയാണ് സാവിത്രി.ആ സ്നേഹമനുഭവിച്ചുകൊണ്ട് വീണയും. ഗായത്രിക്ക് അതൊക്കെ കണ്ടിട്ട് കുശുമ്പ് നിറഞ്ഞ സ്നേഹമാണ് വീണയോട്."ഞാനും അമ്മയുടെ മോള് തന്നെയാ."വീണയെ അടുത്തിരുത്തി ഊട്ടുന്നത് കാണുമ്പോൾ തമാശയായി, അതിൽ അല്പം കുറുമ്പ് കലർത്തി ഗായത്രി പറയും."ഏതേലും ഒരുത്തന്റെ പെടലിക്ക് തൂങ്ങി, വയറ്റിലൊരു ജീവൻ വച്ചു തുടങ്ങുമ്പോൾ നിന്നെ ഞാൻ നോക്കിക്കോളാം.അതെങ്ങന ഒന്നിനെയും പിടിക്കില്ലല്ലൊ.നല്ല പ്രായത്തിൽ കെട്ടിയിരുന്നേൽ ഇപ്പൊ ഒക്കെത്തൊരു കൊച്ചിരുന്നേനെ" അതെ നാണയത്തിൽ തന്നെ സാവിത്രി മറുപടിയും കൊടുക്കും. "ഇതുവരെയും കഴിഞ്ഞില്ലേടാ കൊച്ചെ?"താഴെ സാധനങ്ങൾ കൊണ്ട് വക്കുന്നതിന്റെ ശബ്ദം കേൾക്കുന്നതുകൊണ്ട് അടുക്കളയിൽ നിന്നും സാവിത്രി വിളിച്ചുചോദിച്ചു. "എന്റെ കഴിഞ്ഞു,ഇനി ഭാര്യ എന്ന് പറയുന്ന സാധനത്തിന്റെ ബാക്കിയാ. രണ്ട് ലോറിക്കുള്ള സാധനമുണ്ട്. ഒരു പത്താൾക്ക് ചുമക്കാനുള്ളതും." ശംഭു മറുപടി കൊടുത്തു. ഇതുകേട്ട്,ഹാളിലിരുന്ന് സാവിത്രി കൊടുത്ത ബദാമും കശുവണ്ടിയും അരച്ചു ചേർത്ത,മുകളിൽ അല്പം കുങ്കുമപ്പൂവും വിതറിയിട്ട ഒരു ഗ്ലാസ്‌ പാല് പതിയെ കുടിക്കുകയായിരുന്ന വീണക്ക് ചിരി പൊട്ടി.അതിനൊപ്പം ഇറക്കിത്തീരാറായ അല്പം പാല് കൂടി പുറത്തേക്ക് തെറിച്ചു. "എന്തെങ്കിലും കുശുമ്പ് വിചാരിച്ചു കാണും,അതാ......."മുകളിലേക്ക് സാധനങ്ങൾ പെറുക്കാൻ വീണ്ടും കയറുകയായിരുന്ന ശംഭു ഹാളിൽ ദിവാനിൽ ചമ്രം പടഞ്ഞിരുന്ന് തന്റെ വയറിൽ തലോടി ഇടതുകയ്യിൽ ഗ്ലാസ്സും പിടിച്ചിരിക്കുന്ന വീണയെ നോക്കി പറഞ്ഞു.
മറുപടിയായി അവളവനെ നോക്കി കോക്രി കാട്ടി."കക്കുന്നത് കണ്ടിട്ട് ഒന്ന് തിരിഞ്ഞു നോക്കാതെ പോകുവാ,ദുഷ്ടൻ. കെട്ടിയോൻ ആണത്രേ കെട്ടിയോൻ."അവൾ മനസ്സിൽ പറഞ്ഞുകൊണ്ട് ചുണ്ട് കോട്ടി. അപ്പോഴെക്കും

💬 Comments

View all comments