Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 35 [Alby]
കുഴക്കുന്ന ഒരു പ്രശ്നം അയാളുടെ മനസ്സിലുണ്ടായിരുന്നു."ചന്ദ്രചൂഡൻ"
അയാളെ എങ്ങനെ എതിരിടുമെന്നത് അല്ലായിരുന്നു മാധവന്റെ പ്രശ്നം. വിജയം തനിക്കാവും എന്ന് മാധവന് ഉറപ്പുമുണ്ടായിരുന്നു.പക്ഷെ സാവിത്രിയെ എങ്ങനെ പറഞ്ഞു മനസ്സിലാക്കും എന്നത് അയാളുടെ വഴിയിലെ മുള്ളായിരുന്നു.ആ മുള്ള് ഇലക്ക് കേടില്ലാതെ എടുത്തുമാറ്റാൻ ഒരു ഉപായം മാധവൻ തിരഞ്ഞുകൊണ്ടിരുന്നു.
*****
അന്ന് രാത്രിയിൽ പോലീസ് സ്റ്റേഷൻ പരിസരം.ലോക്കപ്പിന്റെ ഒരു മൂലക്ക് ചുരുണ്ടുകൂടിയിരിക്കുകയാണ് വാസു
ലോക്കപ്പിന് പുറത്ത് ഒന്നുരണ്ട് പോലീസ് ഏമാൻമാർ ഓഫീസ് കാര്യങ്ങളും നോക്കി തങ്ങളുടെ സീറ്റിലിരിക്കുന്നു.ഒരാൾ പാറാവിന് നിൽക്കുന്നുണ്ട്.എട്ടുമണി കഴിഞ്ഞ സമയം.പെട്രോളിങിന് രണ്ട് വണ്ടി കുറച്ചു മുന്നേ പോയതേയുള്ളൂ.
ലോക്കപ്പിനുള്ളിൽ എന്തോ ഓർത്ത് ഇരിക്കുകയാണ് വാസു.താൻ ചെയ്യേണ്ട കാര്യങ്ങൾ അയാൾ മനസ്സിൽ ഒന്ന് ഊട്ടിയുറപ്പിക്കുന്ന സമയം.സാഹചര്യം അനുകൂലമായി വരുമ്പോൾ തനിക്കുള്ള സഹായം എത്തുമെന്നാണ് ഡ്യുട്ടി കഴിഞ്ഞു പോകുന്നതിന് മുൻപ് ദാമോദരൻ തന്നോട് പറഞ്ഞതെന്ന് അയാൾ ഓർത്തു.
അങ്ങനെയോരോന്നും ആലോചിച്ചു കൊണ്ടിരിക്കെ സെൽ തുറക്കുന്ന ശബ്ദം കേട്ട് വാസു അങ്ങോട്ടേക്ക് നോക്കി.ഏതോ ഒരു പോലീസ് കോൺസ്റ്റബിൾ തനിക്കുള്ള ഫുഡ് കൊണ്ടുവന്നതാണ്."പത്രോസ് സർ പ്രത്യേകം പറഞ്ഞിരുന്നു ഭക്ഷണം എത്തിച്ചു തരണമെന്ന്.ജങ്ക്ഷനിലെ കടയിൽ പറഞ്ഞേൽപ്പിച്ചിട്ടാ പോയതും.ഞാൻ പോയി വാങ്ങി വന്നു എന്ന് മാത്രം.ഇന്നാ കഴിക്ക് "
എന്നും പറഞ്ഞ് അയാൾ ഒരു പൊതിയും ഒരു കുപ്പി വെള്ളവും വാസുവിന് മുന്നിലേക്ക് വച്ചിട്ട് സെൽ പൂട്ടി ഒന്ന് പുകച്ചേക്കാം എന്ന് കരുതി പുറത്തേക്ക് നടന്നു."അതെ അവിടെ വൃത്തികേടൊന്നും കാണിക്കരുത്. പെടുക്കുവൊ വല്ലതും ചെയ്യണെൽ പറയണം."പോകുന്ന പോക്കിൽ അയാൾ വിളിച്ചുപറഞ്ഞു. ഇതിന് എല്ലാം മറുപടിയായി വാസു നല്ലൊരു ചിരി മാത്രം നൽകി. അതിന്റെ അർത്ഥം മനസിലാവാതെ അവന്റെ
💬 Comments
View all comments