Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 35 [Alby]
ഒരു അപകടം അയാൾ പ്രതീക്ഷിച്ചുമില്ല.
പക്ഷെ താൻ പെട്ടിരിക്കുന്ന കെണി അയാൾ അറിയാൻ തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ.
പത്രോസ് ജീപ്പിലേക്ക് കയറിയതും ഡ്രൈവിംഗ് സീറ്റിലിരുന്ന പത്രോസിന്റെ അടുത്തേക്ക് വന്നുകൊണ്ടാണ് കമാൽ പിന്നീട് സംസാരിച്ചു തുടങ്ങിയത്.
"കുറച്ചു നാളുകൾക്ക് മുൻപ് സാർ ഒരു വണ്ടിക്കച്ചവടം നടത്തി. ഹൈ വെയോട് ചേർന്ന് സ്റ്റേഷൻ പരിധിയിൽ ആരോ ഉപേക്ഷിച്ച നിലയിൽ കണ്ടുകിട്ടിയ ഒരു കോമ്പസ് ജീപ്പ്.ആർ ടി ഒഫിസിലെ പിടിപാട് വച്ച് വണ്ടിയുടെ നമ്പറും,ഓണറും മാറി.
സ്വന്തം പേരിലാക്കിയ വണ്ടി മാസം ഒന്ന് കഴിഞ്ഞപ്പോൾ വിൽക്കുകയും ചെയ്തു.ആകെ ചിലവ് കുറച്ചു കൈമടക്ക് മാത്രം, ലാഭം ലക്ഷങ്ങളും.
എന്താ ശരിയല്ലെ പത്രോസ് സാറെ?"
"ആഹ്....... ഞാൻ അങ്ങനെ പല കച്ചവടങ്ങളും ചെയ്തിട്ടുണ്ട്. ചെയ്യുന്നുമുണ്ട്. അതെല്ലാം നിന്നെ ബോധിപ്പിക്കേണ്ട ആവശ്യം എനിക്കില്ല."
"വേണ്ട സാറെ........ പക്ഷെ ബോധിപ്പിക്കേണ്ടയാളെ ഞാൻ തന്നെ ബോധിപ്പിച്ചേക്കാം."കമാൽ പറഞ്ഞു.
"നിന്നോടു സംസാരിച്ചു നിൽക്കാൻ സമയം ഇല്ല കമാലെ. ചെന്നിട്ട് പണി ഒരുപാടുണ്ടെ, അതുകൊണ്ടാ."
പത്രോസ് ജീപ്പ് സ്റ്റാർട്ട് ചെയ്തു.
"സാർ ചെല്ല് സാറെ,പിറകെ ഞാനും വരുന്നുണ്ട്.എസ് ഐ സാറിനെ കണ്ട് കുറച്ചു കാര്യങ്ങൾ ബോധിപ്പിക്കാനുണ്ട്. പിന്നീട് രാജീവ് ചോദിക്കുന്നതും പ്രവർത്തിക്കുന്നതും തന്നോടാവും."ഗിയർ ഷിഫ്റ്റ് ചെയ്യാൻ തുടങ്ങിയ പത്രോസിനോടായി ഡ്രൈവർ സീറ്റിനോട് ചേർന്നുള്ള വാതിലിൽ കൈവച്ചുകൊണ്ട് കമാൽ പറഞ്ഞു. കാര്യം മനസിലാവാതെ പത്രോസ് അവനെയൊന്ന് നോക്കുക മാത്രം ചെയ്തു.
"പത്രോസ് സാറെ........അന്ന് വിറ്റു പോയ കോമ്പസിന്റെ ആദ്യ ആർ സി ഓണറുടെ പേര് രഘുറാം.ആ പേര് മനസ്സിലായില്ല എങ്കിൽ ഒന്ന് കൂടെ പറയാം, രാജീവ് എന്തിന് വന്നുവോ അത് രഘുവിന് വേണ്ടിയാണ്.സർ ചുളുവിൽ
💬 Comments
View all comments