Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 35 [Alby]
ഗോവിന്ദിനോടുള്ള വെറുപ്പ് ശംഭുവിനോടുള്ള ഇഷ്ടമാവുന്നതും അവർ തമ്മിൽ അടുക്കുന്നതും.
അത് ഗോവിന്ദുമായുള്ള അകൽച്ച വർദ്ധിപ്പിക്കുകയും ചെയ്തു.
ഈയൊരു സാഹചര്യം വർക്ക് ചെയ്തെടുത്താൽ കാര്യം കുറച്ചു കൂടി എളുപ്പമാവും എന്ന് രാജീവ് ചിന്തിച്ചു.വീട്ടിൽ തന്റെ ഓഫീസിൽ അയാൾ ഇതിലെ സാധ്യതകളെ പറ്റി ആലോചിക്കാൻ തുടങ്ങി.
ശംഭുവുമായുള്ള അവിശുദ്ധ ബന്ധം
ഗോവിന്ദിനെ അറിയിച്ചത് വില്ല്യം ആണെന്ന് വന്നാൽ, അതിലൂടെ വില്ല്യം ഒരു ബ്ലാക്ക് മെയിലിന് ശ്രമിച്ചു എന്ന് വരുത്തിത്തീർത്താൽ കാര്യം കുറച്ചുകൂടി സ്മൂത്ത് ആകുമെന്ന് രാജീവന് തോന്നി.അയാൾ വീണ്ടും ചിന്തകളിലേക്ക് പോയി.
ശംഭുവുമായുള്ള ബന്ധമറിഞ്ഞതിൽ
പിന്നെ വില്ല്യം തന്റെ കരുക്കൾ നീക്കുന്നത് വേഗത്തിലാക്കി.അതു കൊണ്ടാണ് അന്ന് രാത്രി ആരും ഇല്ലെന്നറിഞ്ഞുകൊണ്ട് അവിടേക്ക് ചെന്നതും.
പക്ഷെ മറ്റുള്ളവരുടെ മുന്നിൽ മാന്യ ആയവൾ കയറുപൊട്ടിച്ചതും വില്ല്യം തെളിവുകൾ സഹിതം ഗോവിന്ദിനെ അറിയിച്ചതും വീണക്ക് വില്ല്യമിനോട് വിദ്വെഷം വളർത്തി.ഗോവിന്ദുമായി കൂടുതൽ അകലുന്നത് വീട്ടിലും സംസാരവിഷയമാവുകയും ചെയ്തു.
ശംഭുവുമായുള്ള വീണയുടെ അടുപ്പം
മുതലെടുത്തുകൊണ്ട് ഒരിക്കൽ ആശിച്ച അവളെ ഒരുവട്ടമെങ്കിലും അനുഭവിക്കാൻ വില്ല്യം തീരുമാനിച്ചു.
ഗോവിന്ദിനെപ്പോലും അറിയിക്കാതെ ആരുമില്ല എന്നുറപ്പിച്ച ആ രാത്രി വൈകി വില്ല്യം തറവാട്ടിലെത്തി.
പക്ഷെ അന്ന് രാത്രി ഭൈരവന്റെ രാത്രിയായിരുന്നു.തന്നെ ബ്ലാക്ക് മെയിൽ ചെയ്തു,തന്നെ അനുഭവിക്കാൻ കാത്തിരിക്കുന്ന വില്ല്യമിനെ സ്വീകരിക്കാൻ അവൾ ഭൈരവനെ വിലക്കെടുത്തു.തന്റെ കാമുകനായ ശംഭുവിന്റെ സഹായത്തോടെയാണ് ഭൈരവനെ അവൾ കോൺടാക്ട് ചെയ്യുന്നതും.
പക്ഷെ ശംഭുവിന് അന്ന് മാറി നിൽക്കേണ്ടിവരുമെന്ന് വീണ കരുതിയതുമില്ല.
തറവാട്ടിൽ തനിക്ക് കൂട്ടുള്ള ഗായത്രി പോലുമറിയാതെ അവൾ കരുക്കൾ നീക്കി.രാവ് കനത്തുനിന്ന സമയം അവൾ വില്ല്യമിനായി തന്റെ മുറിയിൽ കാത്തിരുന്നു,ഭൈരവൻ പുറത്തും.
വില്ല്യമെത്തി.പിന്നാലെ ഭൈരവനും ഉള്ളിലെത്തി.ഭൈരവൻ വില്ല്യമിനെ
💬 Comments
View all comments