Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 36 [Alby]
പോയെ പറ്റൂ.ഒരു വഴി കണ്ടുപിടിക്കണം.
പിറകോട്ട് ചിന്തിക്കുമ്പോൾ ഒന്നുറപ്പ്,
ചിത്രയെ അവഗണിച്ചത് നമുക്ക് എതിരായി.എങ്ങനെയും അവളെ നമ്മുടെ കൂടെ നിർത്തണമായിരുന്നു.
സുരയുടെ തടവിലാണെന്ന് നമുക്ക് അറിയാമായിരുന്നിട്ടും അവളെ ഊരിയെടുക്കാനുള്ള തീരുമാനം ഒന്ന് വൈകിച്ചതാണ് പത്രോസേ ഈ തീ പിടുത്തത്തിൽ എത്തിനിൽക്കുന്നത്.
പരാതിയുണ്ടായിരുന്നിട്ട് പോലും അത് വൈകിച്ചതാണ് നമുക്ക് പറ്റിയ അബദ്ധം.
ആ അവസരം മാധവൻ തനിക്ക് അനുകൂലമാക്കി.അവളുടെ പരാതി പിൻവലിച്ചതും എന്തിന് പുതിയ പരാതിപോലും ഇങ്ങനെയൊരു ദിവസത്തിന് മുന്നോടിയായിരുന്നു.
കൂടാതെ അവൾ വന്ന് ചൊറിയുക കൂടി ചെയ്തപ്പോൾ വാസുവിനെ പൊക്കുന്നതിൽ വരെ കാര്യങ്ങൾ ചെന്നുനിന്നു.ആ ആവേശമവളുടെ
കാര്യത്തിൽ കാട്ടിയതുമില്ല.
ഇന്നലെ ഇവിടെ നടന്നത് മാധവന്റെ തീരുമാനമാണ് പത്രോസേ."
"ഇനി എങ്ങനെ?എന്താ സാറിന്റെ മനസ്സില്?"
"ഒന്നുറപ്പ്.........ഇന്ന് ചിലർക്കിവിടെ സസ്‌പെഷൻ അടിച്ചുകിട്ടും.എന്നെ മാറ്റിനിർത്തിയെന്നുമിരിക്കാം.പക്ഷെ ഇത്രയൊക്കെ മിനക്കെട്ടിട്ട് അങ്ങനെ പിന്മാറാൻ വയ്യടൊ.ഇന്ന് വൈകിട്ട് വരെ സമയമുണ്ട്,അത് നാളെ രാവിലെവരെയൊന്ന് നീട്ടിക്കിട്ടിയാൽ
ഒരു അറ്റ കയ്യുണ്ട്.പിടിച്ചു നിൽക്കണ്ടെ പത്രോസ് സാറെ."
എന്തോ തീരുമാനിച്ചുറപ്പിച്ചായിരുന്നു രാജീവന്റെ വാക്കുകൾ.പത്രോസിനും അത് മനസിലായി."കുറച്ചുനേരം ഒന്ന് ഒറ്റക്കിരിക്കണം"എന്ന് രാജീവൻ പറഞ്ഞു.ഒന്ന് ശാന്തമാവട്ടെ എന്ന് കരുതി പത്രോസ് അയാളെ മുറിയിൽ വിട്ട് പുറത്തെക്കിറങ്ങി.
*****
വിക്രമൻ റപ്പായിയുടെ വീടിന് മുന്നിൽ വണ്ടിയൊതുക്കിനിർത്തി.ഉച്ചമയക്കം കഴിഞ്ഞു വൈകിട്ട് തന്റെ പതിവ് കറക്കത്തിനായി വീട് പൂട്ടിയിറങ്ങുന്ന സമയം തീരെ പരിചയം ഇല്ലാത്ത ഒരു ജീപ്പ് വന്നു നിൽക്കുന്നത് കണ്ട
റപ്പായി അതാരെന്നറിയാൻ ഒന്ന് സൂക്ഷിച്ചു നോക്കി.പരിചയം ഇല്ലാത്ത ആരോ ആണ്,ജീപ്പിൽ നിന്ന് ഇറങ്ങിയ വിക്രമനെ കണ്ട് റപ്പായി മനസ്സിലോർത്തു.ഒപ്പം ആരിത്?,
എന്തിനിവിടെ?എന്നുള്ള ചോദ്യങ്ങളും.
കൃത്യസമയം തന്നെ,റപ്പായിയെ കണ്ട് വിക്രമൻ മനസ്സിലോർത്തു.തനിക്ക് വേണ്ടുന്ന വിവരങ്ങൾ നൽകാൻ
💬 Comments
View all comments