0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 36 [Alby]

Author : alby Read All Parts 574
നിന്നും കാര്യമായി ഒന്നും ലഭിച്ചില്ല എങ്കിലും കില്ലർ വുമൺ ഉപയോഗിച്ച ഫോൺ വിനോദിന്റെ ഫോണുള്ള ടവർ ലൊക്കേഷനുകളിൽ സ്ഥിരമായി ഓൺ-ഓഫ് ആവുന്നതും അവരുടെ ലൊക്കേഷൻ ഏതാണ്ട് അടുത്ത് വരുന്നതും വിക്രമന് കച്ചിത്തുരുമ്പ് ആയി.അതുപോലെ തന്നെ കില്ലർ വുമണിനെ സഹായിച്ചു എന്ന് പറയുന്ന വ്യക്തിയുടെയും ഒരു പ്രത്യേക ടവർ ലൊക്കേഷനുകളിൽ ഓൺ-ഓഫ് ആകുന്നതും വിക്രമൻ ശ്രദ്ധിച്ചു. അതോടൊപ്പം തന്നെ അതിന്റെ വിപരീത ദിശയിൽ,ഏതാനും സെക്കന്റുകളുടെ വ്യത്യാസത്തിൽ മറ്റു രണ്ട് നമ്പറുകൾ മറ്റ് രണ്ട് ഐ എം ഇ ഐ നമ്പറുകളിൽ സ്ഥിരമായി ആക്റ്റീവൊ ഡി ആക്റ്റീവൊ ആകുന്നതും വിക്രമൻ ശ്രദ്ധിച്ചു. തന്റെ സൈബർ സുഹൃത്ത് പ്രൈം സസ്‌പെക്‌റ്റെഡ് നമ്പറുകളുടെ ടവറുകൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനിടയിൽ അതെ പരിധിയിൽ വന്നുപോയ മറ്റു ചില നമ്പറുകളും വിക്രമന് നൽകിയിരുന്നു അതിൽ നിന്നാണ് വിക്രമൻ ഇവ ശ്രദ്ധിക്കുന്നതും ഒടുവിൽ മൂന് നമ്പറുകളുടെ ഒരു ചുരുക്കപ്പട്ടിക തയ്യാറാക്കിയതും അതിന്റെ ചരിത്രമന്വേഷിക്കാൻ തന്റെ സുഹൃത്തിനെ പറഞ്ഞെൽപ്പിച്ചതും. കാൾ ഹിസ്റ്ററിയിൽ തലപുകച്ചിരിക്കെ ഏതാണ്ട് അതെ സമയത്തുള്ള രാജീവന്റെ വരവും താൻ നോട്ട് ചെയ്ത ചില പേരുകൾ അയാളിൽ നിന്ന് കേട്ടതുമാണ് വിക്രമനെ ഇപ്പോൾ റപ്പായിയുടെ മുന്നിൽ കൊണ്ടുചെന്ന് നിർത്തിയത്.ഒപ്പം
താൻ അന്വേഷിക്കുന്നവരുടെ ഭൂതം റപ്പായിയിൽ നിന്നറിയാം എന്നുള്ള വിശ്വാസവും.വേണ്ടത് അന്വേഷിച്ചറിഞ്ഞശേഷം കാണേണ്ട വ്യക്തികളെ കാണേണ്ട രീതിയിൽ കാണണം എന്നതാണ് വിക്രമൻ തുടർന്നു വരുന്ന നയവും. തന്നെ നോക്കി ആരെന്നറിയാതെ നിൽക്കുന്ന റപ്പായിക്ക് വിക്രമൻ സ്വയം പരിജയപ്പെടുത്തി.ചിലത് ചോദിച്ചറിയണം എന്ന് പറഞ്ഞതും അയാൾ യാതൊരു എതിർപ്പും കൂടാതെ കൂടെ പോന്നതും വിക്രമന് കാര്യങ്ങൾ എളുപ്പമാക്കി. തനിക്കറിയാനുള്ളതെല്ലാം റപ്പായിയിൽ നിന്നറിഞ്ഞശേഷം

💬 Comments

View all comments