Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 37 [Alby]
അക്കൗണ്ടിലുണ്ട്.കൂടാതെ കേരളത്തിൽ അങ്ങോളമിങ്ങോളം സാഹിലയുടെ പേരിലുള്ള കണ്ണായ സ്ഥലങ്ങളുടെ രേഖകളും കണ്ട സലീമിന്റെ കണ്ണ് മഞ്ഞളിച്ചുപോയി.
പലതും പീതാമ്പരന്റെയോ രാജീവന്റെയോ ആണെന്നത് വ്യക്തം.
അവർ പലർക്കും ചെയ്തുകൊടുത്ത കാര്യങ്ങൾക്കുള്ള പരിതോഷികം ആയിരിക്കുമെന്നത് സലിം ഊഹിച്ചു.
അത് കൃത്യമായി റിയൽ എസ്റ്റേറ്റിൽ നിക്ഷേപിച്ചിരിക്കുന്നു,അതും സാഹിലയെ ബിനാമിയാക്കി.കൂടാതെ
വ്യവസായിക മന്ത്രിയായ പീതാമ്പരൻ
തന്റെ വകുപ്പിലെ പദ്ധതികളിലേക്ക് നിക്ഷേപം നടത്തുന്നവർക്കുള്ള വിരുന്നിൽ സാഹില അവർക്കുള്ള വിരുന്നായിരുന്നു എന്നും കൂടി സലിം മനസ്സിലാക്കിയപ്പോൾ തന്റെ തൊണ്ട വരണ്ടുപോകുന്നതും സലിമറിഞ്ഞു.
തന്റെ പെങ്ങളെ നിർബന്ധിച്ചോ അല്ലെങ്കിൽ അവളുടെ സമ്മതത്തോടെയോ പലർക്കും കാഴ്ച്ചവച്ചിരിക്കുന്നു.ഇനി അവളുടെ സമ്മതത്തോടെയാണെങ്കിൽ............
സലീമിന് ഒരു എത്തും പിടിയും കിട്ടുന്നുണ്ടായിരുന്നില്ല.
അവസാനം ഒരു വീഡിയോ കൂടി ഉണ്ടായിരുന്നു.അതാണ് സലീമിനെ കൂടുതൽ ഞെട്ടിച്ചത്.അതും രഘു റാം സാഹിലയെ ഉപയോഗിക്കുന്ന, ഏകദേശം ഇരുപത് മിനിറ്റുള്ള ഒരു വീഡിയോ.അത് കണ്ടപ്പോൾ തന്നെ സഹിലയുടെ സമ്മതം സലീമിന് മനസ്സിലായി,അങ്ങനെയായിരുന്നു അതിലെ സംഭാഷണങ്ങൾ.
അയാൾ ചിലതൊക്കെ മനസ്സിലാക്കിത്തുടങ്ങുകയായിരുന്നു.
അതിലുള്ളതൊക്കെ കണ്ടറിഞ്ഞ നിമിഷം മുതൽ ഒരു തരിപ്പായിരുന്നു സലീമിന്.മരവിച്ച മനസ്സുമായി സലിം കസേരയിൽ ചാരിയങ്ങനെ ഇരുന്നു.
ഒരു തീരുമാനമെടുക്കാൻ കഴിയാത്തതുപോലെ............
പക്ഷെ ഒന്ന് തീരുമാനിച്ചുറപ്പിച്ചെ പറ്റൂ. സലിം തന്റെ കണ്ണുകളടച്ചു ചിന്തയിൽ മുഴുകി.എപ്പോഴോ ഉറക്കത്തിലേക്ക് വഴുതുകയും ചെയ്തു.
*****
ഒരു മഴ പെയ്തൊഴിഞ്ഞതുപോലെ മനസ്സിന് സുഖം തോന്നി മാധവന്. താൻ പറയാതെ തന്നെ സാവിത്രി തന്നെ മനസ്സിലാക്കിയിരിക്കുന്നു. അത്
വലിയൊരാശ്വാസമായിരുന്നു മാധവന്,ഒപ്പം മുന്നോട്ട് കുതിക്കാൻ
കരുത്തു വർദ്ധിച്ചതുപോലെ.ഇനി തന്റെ കുടുംബത്തിനു നേരെ ഒരുവന്റെയും വക്രദൃഷ്ട്ടി പതിയരുത്, മാധവൻ ഉറപ്പിച്ചുകഴിഞ്ഞിരുന്നു.സാവിത്രിയെങ്ങനെ ഇതെല്ലാം?അത്
തന്നെയായിരുന്നു അന്ന് രാത്രിയിലെ ചർച്ചയും.അത് മാധവൻ തുറന്നു ചോദിക്കുകയും ചെയ്തു.
💬 Comments
View all comments