0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 38 [Alby]

Author : alby Read All Parts 849
പറയാൻ വന്നതും വീണയുടെ നോട്ടം കണ്ട് നിർത്തി."ചുമ്മാ....."എന്ന് സുനന്ദയെ നോക്കി ആംഗ്യം കാണിക്കുകയും ചെയ്തു. "അതവര് തന്നെയാണെന്ന് നിനക്ക് ഉറപ്പുണ്ടോ?"ശംഭു വീണ്ടും ചോദിച്ചു. "രാജീവും അവരും ചിലപ്പോൾ ഒക്കെ അവിടെ ബാങ്ക്വറ്റ് ബുക്ക് ചെയ്യാറുണ്ട്. അങ്ങനെ കണ്ടുള്ള പരിചയവാ.വല്യ മേളം ഒക്കെയാ.നമ്മുടെ മന്ത്രി പീതാമ്പരൻ ഒരിക്കൽ വന്നിരുന്നു." "എന്നിട്ടിപ്പോഴാണോ കോപ്പേ നീ......." ശംഭു ഒന്ന് കടുപ്പിച്ചു ചോദിച്ചു.അത് കേട്ട് സുനന്ദയൊന്ന് തല കുനിച്ചു. വീണ അവന്റെ ഭാവവ്യത്യാസം മനസ്സിലാക്കി കൂടുതൽ വേണ്ട എന്ന അർത്ഥത്തിൽ അവന്റെ കയ്യിൽ പിടിച്ചു. "എടാ അത്.........അധികം ഒന്നുമില്ല. രണ്ടോ മൂനോ വട്ടം.പീതാമ്പരൻ തന്നെ വന്നുപോയിട്ട് മാസം ഒന്ന് കഴിഞ്ഞു.പിന്നെ ഞാനും അതങ്ങ് വിട്ടുപോയി." "സാരമില്ല......പോട്ടെ......."വീണ ഉടനെ സുനന്ദയെ കൂളാക്കിയെടുത്തു.ഒരു പുതിയ വഴി തുറന്നു കിട്ടിയതിന്റെ തിളക്കം ആ കണ്ണുകളിൽ അവൻ കണ്ടു.ഒപ്പം അല്പം വൈകിയെങ്കിലും അവൾ ഓർത്ത് പറഞ്ഞല്ലൊ എന്ന സമാധാനവും.ആ പെൻഡ്രൈവ് ഒരു ബോണസ് ആയിരുന്നു അവർക്ക്. "ഞാൻ ഇതൊന്ന് തുറക്കാൻ നോക്കി പക്ഷെ പാസ്‌വേഡ് പ്രൊട്ടക്റ്റഡാണ്." ഒന്ന് കൂൾ ആയ സുനന്ദ പറഞ്ഞു. "ഇത് ഞാൻ കൊണ്ടുപോകുവാ സുനന്ദെ.പാസ്സ് വേഡൊക്കെ പൊട്ടിച്ച് ഇതിലെ വിവരങ്ങൾ തപ്പി എടുക്കുന്ന കാര്യം ഞാൻ ഏറ്റു." നടക്കുവോ എന്നായിരുന്നു സുനന്ദ സംശയിച്ചത്. "ഇതെന്റെ പ്രൊഫഷൻ അല്ലെ മോളെ......നല്ല മിടുക്കൻമാര് എന്റെ കമ്പനിയിലുണ്ട്.മിനിറ്റ് വച്ച് കാര്യം നടത്തിത്തരും"അവളുടെ സംശയം മനസിലാക്കി വീണയങ്ങനെ പറഞ്ഞപ്പോൾ സുനന്ദക്കും വിശ്വാസം വന്നു. "ഞങ്ങൾ ഇറങ്ങട്ടെ.......ടീച്ചറവിടെ കയറ് പൊട്ടിക്കുന്നുണ്ടാവും."ശംഭു അത് പറഞ്ഞപ്പോൾ വീണയും അത് ശരിവച്ചുകൊണ്ട് ഇറങ്ങാൻ ധൃതി കൂട്ടി.ടീച്ചറെ അറിയുന്ന സുനന്ദയും മറുത്തു പറഞ്ഞില്ല. അവർ സുനന്ദയുടെ അടുക്കൽ

💬 Comments

View all comments