0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 38 [Alby]

Author : alby Read All Parts 857
ദിവ്യ ചിരിക്കുന്നതും കേൾക്കാം കൂടെ വിനോദും.പാവത്തിന്റെയും ഉറക്കം പോയി എന്നത് വ്യക്തം. "മോളെ..........ഏട്ടനുള്ളപ്പോൾ എന്റെ മോളെന്തിനാ ടെൻഷനടിക്കുന്നെ. ഉറങ്ങിക്കോ,ഏട്ടൻ നോക്കിക്കോളാം" വിനോദിന്റെ ശബ്ദമവർ കേട്ടു. വീണയുടെ സമാധാനവും ശംഭുവിന്റെ സമാധാനക്കേടും അവിടെത്തുടങ്ങി. "എന്നെ കൊണ്ട് കളയണമല്ലെ?" കോൾ കട്ടായതും ഫോൺ ബെഡിൽ തന്നെയിട്ട് ശംഭുവിന്റെ തോൾ കടിച്ചുപറിച്ചിട്ടാണ് വീണ അവനോട് ചോദിച്ചത്.അവളുടെ പല്ലുകൾ ആഴ്ന്നിറങ്ങിയ വേദനയിൽ അവൻ കരഞ്ഞുപോയി "നീ കഴിഞ്ഞ ജന്മം വല്ല പട്ടിയും ആരുന്നോടി പിശാശ്ശെ?" "തോന്ന്യാസം പറഞ്ഞാൽ ഇനീം കിട്ടും കുരങ്ങാ."
"പിച്ചും മാന്തും ഒക്കെ കൂടുന്നുണ്ട് പെണ്ണിന്." "ഞാൻ പിച്ചും,മാന്തും,വേണ്ടിവന്നാൽ കടിക്കും.സഹിച്ചോ.......എനിക്ക് വേറാരും ഇല്ല ഇങ്ങനെയൊന്നും ചെയ്യാൻ.സൊ അഡ്ജസ്റ്റ് ചെയ്തേ പറ്റൂ." "എന്റെ ലൈഫ് ഇങ്ങനെയായല്ലൊ ഈശ്വരാ......ഇതിൽ നിന്നൊരു രക്ഷ" "അത് ഈശ്വരൻ വിചാരിച്ചാൽ പോലും നടക്കില്ല മോനെ.ഏത്ര ജന്മം കഴിഞ്ഞാലും ശംഭു വീണക്കുള്ളതാ, ഞാൻ നിനക്കും.അധികം കിടന്നു മോങ്ങാതെ കിടന്നുറങ്ങടാ തെണ്ടി." "ദേഹം കടിച്ചുപറിച്ചിട്ട് പറയുന്നത് കേട്ടില്ലേ.ഒരു മനുഷ്യപ്പറ്റില്ലാത്ത സാധനം." "വേദനിച്ചെങ്കിൽ നന്നായെ ഉളളൂ. അങ്ങനെ പറഞ്ഞിട്ടല്ലെ.........ഞാൻ ഉറങ്ങാൻ പോണു.ശംഭുസിന് തോന്നുമ്പോ ആയിക്കോ കേട്ടൊ." അത്രയും പറഞ്ഞുകൊണ്ട് അവൾ കട്ടിലിൽ കിടന്നുകൊണ്ട് തന്നെ കയ്യെത്തിച്ചു ലൈറ്റ് ഓഫ് ചെയ്ത ശേഷം പുതപ്പിനുള്ളിലേക്ക് ചുരുണ്ടു. എന്തെങ്കിലും ആകട്ടെ എന്ന് കരുതി അവനും.പക്ഷെ അവളെയൊന്ന് ചുറ്റിപ്പിടിച്ചുറങ്ങാൻ ശ്രമിച്ച ശംഭുവിന്റെ കൈ വീണ തട്ടിമാറ്റുകയാണുണ്ടായത്. "എന്റെ അടുക്കൽ തന്നെ വരും നീ" എന്നും പറഞ്ഞു ശംഭു തിരിഞ്ഞു കിടന്ന് ഉറങ്ങാൻ തുടങ്ങി. പക്ഷെ വീണ അവനെ അങ്ങനെ വിടുമോ."എന്റെ കുഞ്ഞിനെയും തൊട്ട് കിടന്നുറങ്ങിയാൽ എന്നാ ശംഭുസിന്. "അവന് നേരെ തിരിഞ്ഞു അവന്റെ കൈ തന്റെ

💬 Comments

View all comments