0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 38 [Alby]

Author : alby Read All Parts 839
കാർ പാർക്ക്‌ ചെയ്ത ശേഷം ശംഭു വീണയോട് പറഞ്ഞു. "ഇതെവിടെയാ?എന്താ ശംഭുസെ ഇവിടെ?എന്തിനാ ഇങ്ങനൊരിടത്ത്?" ഇറങ്ങുമ്പോൾ ചുറ്റും നോക്കിക്കൊണ്ട് അവൾ ചോദിച്ചു. തികച്ചും ഒറ്റപ്പെട്ട പ്രദേശം,അടുത്ത് മനുഷ്യവാസമൊന്നുമില്ലാതെ കാട് പിടിച്ചു കിടക്കുക്കുന്ന ഒരിടം.ടൗണിന് അടുത്തായി ഇങ്ങനെയൊന്നുണ്ടൊ എന്ന് അത്ഭുതപ്പെടുമ്പോഴും ചെറിയ ഒരു പേടി അവളുടെ ഉള്ളിലുണ്ടായി. അവിടെ ഒന്ന് രണ്ടു വണ്ടികൾ മാറി കിടപ്പുണ്ട് അതിൽ ചെട്ടിയാരുടെ ജാഗ്വറും. "നിന്നെ കളയാൻ കൊണ്ടുവന്നതാ. എന്തെ?"അവളുടെ ചോദ്യം കേട്ട് ശംഭു പറഞ്ഞു.
"തമാശ കള ശംഭു......"അവൾ ഒന്ന് കടുപ്പിച്ചു പറഞ്ഞു. "അകത്തു ചിലരുണ്ട്.ഈ മുതലിനെ അങ്ങ് കൊടുത്തിട്ട് പോകാൻ തന്നെയാ.പിന്നെ അവരായി അവരുടെ പാടായി."അവൻ ചുമ്മാ ഒരു ഡയലോഗ് വിട്ടു. "എന്തിനാ ശംഭുസെ ഇങ്ങനെയൊക്കെ പറയുന്നേ?" അവൾക്ക് ശംഭുവിന്റെ ആ ഭാവം അപരിചിതമായിരുന്നു.അവളങ്ങു വല്ലാണ്ടായിരുന്നു. "എന്തെ,പേടിയാണോ........?ഇയാള് പേടിക്കാതെ വാടോ.എന്റെയൊരു സുഹൃത്ത് ഇവിടുണ്ട്.അയാള് തനിക്ക് ഒരു സസ്പെൻസ് ഒരുക്കി വച്ചിട്ടുണ്ട്. അതൊന്ന് കാട്ടിയിട്ട് പോകാനാ.ഇനി വേണ്ടങ്കിൽ ഇപ്പൊത്തന്നെ തിരിച്ചു പോവാം."ശംഭു അവളുടെ മുഖം കണ്ട് ആർത്തുചിരിച്ചുകൊണ്ട് പറഞ്ഞു. അത് കണ്ടതും അവന്റെ മുതുകിൽ തന്നെ അവളൊന്ന് കൊടുത്തു.പുറം പൊളിയുന്ന മാതിരി ഒന്ന്."മനുഷ്യനെ പേടിപ്പിച്ചു.......തെണ്ടി."അവൾ പറഞ്ഞു. ശംഭു കൊടുത്ത ധൈര്യത്തിൽ അവൾ ഒപ്പം നടന്നു. ഗോഡൗണിനുള്ളിൽ ചെറിയ വെട്ടം മാത്രമെയുള്ളൂ.കാഴ്ചകൾ വ്യക്തമാകാൻ പാകത്തിന് മാത്രം. അവരകത്തെക്ക് കടന്നതും രണ്ട് ഗുണ്ടകൾ മുന്നിലേക്ക് ചാടിവന്നു. അതുകണ്ട് വീണ അവന്റെ പിന്നിൽ പതുങ്ങിനിന്നു. "മുത്തു.........അവരെയങ്ങ് വിട്ടേക്ക്. നമ്മുടെ ആളാ."കേറുന്ന വഴിയിൽ നിന്ന് അല്പം മാറി സൈക്കിൾ ചെയിൻ കയ്യിലെടുത്ത് അതിൽ തന്റെ ബലം പരീക്ഷിച്ചുകൊണ്ടിരുന്ന ഒരു അണ്ണാച്ചി പറഞ്ഞു. ശംഭുവിന് അയാളെ അറിയാം. തിരിച്ചും.വഴി

💬 Comments

View all comments