0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 38 [Alby]

Author : alby Read All Parts 866
വേണോ എന്ന്?പിന്നെ ഞങ്ങളുടെ കാര്യം അത് ഞങ്ങള് നോക്കിക്കൊളാം. നാട്ടുകാരുടെ ഇഷ്ട്ടത്തിനല്ല ഞങ്ങൾ ജീവിക്കുന്നതും. സാറ് ചെല്ല് സാറെ." "എംപയർ ഗ്രൂപ്പിന്റെ പിൻബലവും, കൂടെ മാധവനെപ്പോലെ ഒരാളും, എന്തിനും പൊന്ന ഇരുമ്പൻ സുരയും, ദാ പിന്നെ ഇവനെയും ഒക്കെ കണ്ട് അധികം തിളപ്പ് വേണ്ട പെങ്ങളെ. ഇവർക്കൊന്നും ചില സമയം രക്ഷിക്കാൻ കഴിഞ്ഞു എന്ന് വരില്ല." "നിങ്ങൾ പറഞ്ഞല്ലൊ........എംപയർ ഗ്രൂപ്പ്‌.അത് തന്നാ എന്റെ ബലം.അത് തകർക്കാൻ തണ്ടെല്ല് പോര സാറിന്. മുട്ടാൻ നിന്നാൽ പിടിച്ചു നിൽക്കാൻ കഴിഞ്ഞു എന്ന് വരില്ല.ഇവന്റെ രോമം തൊടാൻ പോലും സാറിന് കഴിയില്ല. അത് എന്റെയുറപ്പ്.വന്ന കാര്യം കഴിഞ്ഞെങ്കിൽ ചെല്ല് സാറെ."വീണ വിക്രമന്റെ വാക്കുകളെ പുച്ഛിച്ചു തള്ളി. അധികം നിക്കാതെ വിക്രമനിറങ്ങി. തന്റെ സംശയങ്ങൾ അതുപോലെ തന്നെ നിൽക്കുന്നു എന്നതയാളെ നിരാശനാക്കി.ഒരു സൂചനയെങ്കിലും കിട്ടിയിരുന്നെങ്കിൽ എന്നയാൾ അപ്പോഴും ആശിച്ചുപോയിരിക്കും. വെറും ഫോൺ കോളുകളുടെയും കാൾ ഹിസ്റ്ററിയുടെയും ബലത്തിൽ ഉള്ള തന്റെ എടുത്തുചാട്ടത്തെ സ്വയം പഴിച്ചുകൊണ്ട് വിക്രമൻ ജീപ്പ് മുന്നോട്ടെടുത്തു.നിലവിൽ ഒറ്റ നോട്ടത്തിൽ സംശയിക്കാമെങ്കിലും കിട്ടിയ തെളിവുകൾക്കൊപ്പം ബലം ഉള്ള എന്തെങ്കിലും ഉണ്ടെങ്കിലേ കാര്യമുള്ളൂ എന്ന സാമാന്യ തത്വം മറന്നതാണ് തന്റെ പിഴവെന്ന് വിക്രം തിരിച്ചറിയുകയായിരുന്നു. മുന്നോട്ട് എങ്ങനെയെന്ന ചോദ്യം സ്വയം ചോദിച്ചുകൊണ്ട് ഡ്രൈവ് തുടർന്ന വിക്രമൻ തനിക്ക് വന്ന കാൾ അറ്റൻഡ് ചെയ്തതും ഞെട്ടിത്തരിച്ച് ബ്രെക്കിൽ കാലമർത്തിയതും ഒരുമിച്ചായിരുന്നു. കൃത്യമായി കാച്ചിക്കുറുക്കിയുള്ള ശംഭുവിന്റെ മറുപടി മാധവന് തൃപ്തി നൽകുന്നതായിരുന്നു എങ്കിലും അവസാനം സംഭവിച്ചത് വിക്രമന് എന്തെങ്കിലും സംശയത്തിന് ഇട നൽകുമോ എന്നും അയാൾ ശങ്കിച്ചു. ***** കോശിയും പീറ്ററും എസ് പിയുടെ മുന്നിലാണ്.കത്രീന

💬 Comments

View all comments