0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 38 [Alby]

Author : alby Read All Parts 868
കൃത്യമായ വിവരങ്ങളാണ് വേണ്ടത്.അത് നൽകാൻ കഴിയുന്നില്ലെങ്കിൽ ഇട്ടിരിക്കുന്ന യുണിഫോം അഴിച്ചു കളഞ്ഞിട്ട് കിളക്കാൻ പോടോ." കത്രീന അവരുടെ വാക്കുകൾ പുച്ഛിച്ചു തള്ളി. "മാഡം........ഇങ്ങനെ കൊച്ചാക്കി സംസാരിക്കരുത്." "പിന്നെ ഞാൻ എന്ത് പറയണം മിസ്റ്റർ ഓഫിസർ?അറ്റവും മൂലയും തമ്മിൽ യാതൊരു ബന്ധവും ഇല്ലാത്ത ഒരു കേസും അതിന്റെ തെളിവ് നശിപ്പിക്കാൻ അത് ചെയ്തവരും. അല്ലാതെ എന്താടോ.............എന്ത് കോപ്പാടോ ഈ റിപ്പോർട്ടിലുള്ളത്. ഞാനത് വെള്ളം തൊടാതെ വിഴുങ്ങണം പോലും." "അവ തമ്മിൽ കണക്ട് ചെയ്യാനുള്ള ശ്രമത്തിനിടയിലാണ് മാഡം ഇങ്ങനെ ഒന്ന്..........."കോശി മുഴുവനാക്കാതെ നിർത്തി.
"എന്ന് തുടങ്ങിയ അന്വേഷണം ആണ് മിസ്റ്റർ.ഇതിലെവിടെ നോക്കിയാലും ലൂപ്പ് ഹോളുകൾ മാത്രമെയുള്ളൂ. ഇതിൽ നിന്ന് ഊരിപ്പോകാൻ ഒന്നും ചെയ്യേണ്ട അവർക്ക്,ചുമ്മാ കയ്യും കെട്ടി നിന്നാൽ മാത്രം മതി.വാദം കേൾക്കുന്ന കോടതി ചുമ്മാ അങ്ങ് വെറുതെ വിടും.അത്രെ ഉളളൂ ഈ കേസ്.ഒരു ഭൈരവനും അവന്റെ........" കത്രീന പറഞ്ഞു വന്നത് നിർത്തി. ഒരു മുട്ടൻ തെറി വയിൽ വന്നത് വിഴുങ്ങിക്കൊണ്ട് അവൾ വീണ്ടും തുടർന്നു. "അതിനിടയിലാ നിങ്ങളുടെ.........ഒരു കോപ്പിലെ തിയറിയും സംശയവും. സ്വന്തം കഴിവുകേട് മറക്കണമല്ലോ. അതൊക്കെ പോട്ടേ,സംഭവം നടന്നിട്ട് ഇന്ന് രണ്ട് ദിവസം കഴിഞ്ഞു,കള്ളൻ വാസുവിനെയെങ്കിലും ഒന്ന് പൊക്കി അകത്തിടാൻ പറ്റിയൊ?മീശയും വച്ച് ആണുങ്ങൾക്ക് കേൾപ്പിക്കാൻ നടക്കുന്ന കുറെ എണ്ണങ്ങൾ.പോലീസ് ആണ് പോലും. ഇതിലെന്താ പ്രശ്നം എന്നറിയുവോ? ഈ കേസ് ബിൽഡ് ചെയ്തത് തന്നെ ശരിയായിട്ടല്ല.പലയിടങ്ങളിലും ന്യായം പൊരുത്തക്കേടുകളുമുണ്ട്.കേസ് കോടതിയിൽ നിക്കില്ല,ട്രയലിൽ തന്നെ ജഡ്ജി എടുത്തു കുട്ടയിൽ ഇടും ഇത്.തെളിവുകൾ ചിലത് ജെനുവിനാണെങ്കിലും സാഹചര്യവും ആയി ഇണങ്ങുന്നതല്ല,ടോട്ടൽ സ്ട്രക്ച്ചർ തന്നെ ഫാബ്രിക്കേറ്റഡാണ് എന്ന് ഒറ്റനോട്ടത്തിൽ മനസ്സിലാവും. ഐ

💬 Comments

View all comments