0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 38 [Alby]

Author : alby Read All Parts 845
വിദഗ്ദരും വന്നുകഴിഞ്ഞിരുന്നു. സ്റ്റേഷനിൽ ആ ബോക്സും തലയും പരിശോധിച്ചു വേണ്ട സാമ്പിൾ ഒക്കെ എടുത്ത ശേഷം കൊറിയർ ഓഫിസിലേക്ക് രാജീവന്റെ അഭ്യർത്ഥ പ്രകാരം പോവാൻ തീരുമാനിച്ചു. പത്രോസാണ് പോലീസ് സൈഡിൽ നിന്ന് അവരെ നയിച്ചത്.കൊറിയർ ബോയ് ഒപ്പമുണ്ട്. മാനേജരെ വിളിച്ചു കാര്യങ്ങൾ അറിയിച്ചശേഷം അയാൾ ഓഫിസ് തുറന്നു എന്നും ഉറപ്പിച്ച ശേഷമാണ് പോലീസും വിദഗ്ദ്ധ സംഘവും അങ്ങോട്ട് പോകുന്നത്. ഇതിനിടക്ക് രാജീവന്റെ ഫോണടിച്ചു നോക്കുമ്പോൾ സാഹിലയാണ്.കാൾ അറ്റൻഡ് ചെയ്തു രാജീവ് അല്പം മാറി നിന്നാണ് സംസാരിച്ചത്.ഇടക്ക് കുറച്ചു ശബ്ദമുയരുന്നത് ഗോവിന്ദൻ ശ്രദ്ധിക്കുകയും ചെയ്തു. "ഇങ്ങനെ ഒരു സാധനം......ഇന്നേതൊ ഫ്രണ്ടിന്റെ കൂടെ അവരുടെ വീട്ടിൽ ആണെന്ന്."കോൾ കട്ട് ചെയ്തു ഗോവിന്ദിനരികിലേക്ക് വന്ന് രാജീവ്‌ പറഞ്ഞു. "അതിനാണോ ഇത്ര ചൂടാവാൻ." "അതല്ല ഗോവിന്ദ്.......ഇന്ന് പിള്ളേർ വീട്ടിലില്ല.എന്റെ വീട്ടിൽ നിന്നവരെ കൂട്ടാൻ പറഞ്ഞിരുന്നു.ചോദിച്ചപ്പോ നാളെ ആവട്ടെ എന്ന്.ഇതിപ്പോ എത് കൂട്ടുകാരി ആണെന്ന് പോലും പറഞ്ഞില്ല." "എന്നിട്ട് താനെന്ത് പറഞ്ഞു." "ഒടുക്കം സമ്മതിക്കേണ്ടി വന്നു. സാഹചര്യം അതായിപ്പോയി.ഒരു കണക്കിന് നോക്കിയാൽ അതാണ്‌ നല്ലത്,ഈ തലയുടെ കാര്യത്തിൽ ഒരു തീരുമാനമാക്കി വീട് പിടിക്കുമ്പോൾ ഒരു നേരമാവും."
"അതും ശരിയാ."ഗോവിന്ദനത് ശരി വച്ചു. തലയുടെ ബാക്കി എവിടെനിന്ന് കണ്ടെത്തും എന്നത് രാജീവനെ നന്നായി കുഴക്കിക്കൊണ്ടിരുന്നു. അതിനായി നൈറ്റ്‌ പെട്രോളിങ്‌ ടീമിനെയും ചുമതലപ്പെടുത്തി,തന്റെ സ്റ്റേഷൻ പരിധിയിൽ അങ്ങനെ എന്തെങ്കിലും കണ്ടെത്തിയാൽ ഉടനെ അറിയിക്കാനും ചട്ടം കെട്ടി. പത്രോസ് ആണ് കൊറിയർ ഓഫിസ് പരിശോധിക്കുന്നതിന് നേതൃത്വം നൽകിയതും അവിടെയുള്ള വിവരങ്ങൾ ശേഖരിച്ചതും.വിദഗ്ദ്ധർ അവരുടെ ജോലിയും നന്നായി ചെയ്തു. ഒരുവിധം കാര്യങ്ങൾ ഒതുക്കി കൂടുതൽ ചർച്ചയും വിശകലനങ്ങളും നാളെ ആവാം

💬 Comments

View all comments