Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 38 [Alby]
കിളി പോയപോലെ നിന്നിരുന്ന സുനന്ദയെ ഒന്ന് തട്ടിയിട്ട് ശംഭു അകത്തേക്ക് കയറി,പിന്നാലെ വീണയും.
ഒരു കാർ വന്ന് നിൽക്കുന്ന ശബ്ദം കേട്ടാണ് സുനന്ദ പുറത്തേക്ക് വന്നത്. ഒന്ന് സംസാരിക്കണമെന്ന് കരുതിയയാളെ പ്രതീക്ഷിക്കാതെ മുന്നിൽ കണ്ടപ്പോൾ അവൾക്കെന്ത്
ചെയ്യണം എന്നുപോലും അറിയാതെ പോയി.
"ഇതിപ്പൊ എവിടുന്നാ രണ്ടാളും കൂടി"
അവരോടൊപ്പം അകത്തേക്ക് കയറുന്ന വഴിയേ സുനന്ദ ചോദിച്ചു.
"ഇഷ്ട്ടപ്പെടുന്നവരുടെ മനസ്സറിയാൻ എനിക്ക് പറ്റും എന്ന് കൂട്ടിക്കോ."
ശംഭു പറഞ്ഞത് കേട്ട് സുനന്ദയൊന്ന് ചുണ്ട് കോട്ടി കൊഞ്ഞനം കുത്തി.
വീണ കണ്ണുരുട്ടി അവനെ പേടിപ്പിക്കുകയാണ് ചെയ്തത്.
"അമ്പലത്തിൽ പോയി വരുന്ന വഴി റപ്പായിച്ചേട്ടനെ കണ്ടിരുന്നു സുനന്ദെ, അല്ലാതെ ഈ മാക്കാൻ പറയുന്നത് പോലെ ഒന്നുമില്ല."അതിനോട് ചേർത്ത് വീണ പറഞ്ഞുനിർത്തി.
"മ്മ്മ്മ്......ഈ കോപ്പിന് വിശ്വാസം വന്നു എന്ന് നാരായൺ ചേട്ടൻ പറഞ്ഞു കേട്ടിരുന്നു."സുനന്ദയുടെ വകയും അവന് കിട്ടി.
"അല്ല.......നിന്റെ കുഞ്ഞും അമ്മയും ഒക്കെ എന്തിയെ?"ശംഭു ചെറുതായി ഒന്ന് വിഷയം മാറ്റിക്കൊണ്ട് ചോദിച്ചു.
"കുഞ്ഞുറക്കത്തിലാ......ഇനി രാത്രി എന്നെയുറക്കില്ല.അമ്മ എപ്പോഴെയും പോലെ അടുക്കളയിലുണ്ട്.ഇന്ന് കൂടി നിന്നെ തിരക്കിയിരുന്നു,ഇങ്ങോട്ട്
കാണാനേ ഇല്ലെന്ന് ഇടക്ക് പറയും."
"വല്ലിടത്തും പോണേൽ എന്റെ ഭാര്യ സമ്മതിക്കണ്ടെ.പിടിച്ചുവച്ചിരിക്കുവാ.
ഇത് തന്നെയെനിക്ക് കഷ്ട്ടപ്പെട്ടു കിട്ടിയ ചാൻസാ.ജയിലിൽ കിടക്കുന്നവന് ഇതിലും സുഖവാ."
അവൻ വീണക്കിട്ട് കൊട്ടാനുള്ള അവസരം കളഞ്ഞില്ല.
"ഇവനിത്തിരി കറക്കം കൂടുതലാ സുനന്ദെ.അതൊന്ന് നിർത്തി എന്ന് മാത്രം."തനിക്കിട്ട് കൊട്ടുന്നത് കേട്ട വീണ ഉടനെ മറുപടി കൊടുത്തു.
അടുത്തിരുന്ന ശംഭുവിന്റെ കാലിൽ സുനന്ദ കാണാതെ ഒരു ചവിട്ടും.അത് കേട്ട് പതിയെ ചിരിക്കാൻ സുനന്ദയും.
അവർ സംസാരിക്കുന്നതിനിടയിൽ അമ്മ ചായയുമായി വന്നു.അവർ വന്നത് അവരറിഞ്ഞിരുന്നു.അല്പം കുശലം
💬 Comments
View all comments