Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 42 [Alby]
പറ്റൂ വിക്രമൻ സാറെ."വിനോദ് മറുപടി നൽകി.
വിനോദിന്റെ വാക്കുകളുടെ മൂർച്ച തിരിച്ചറിഞ്ഞ വിക്രമന് അതൊരു നല്ല ലക്ഷണമായി തോന്നിയില്ല. വിനോദ് എന്തോ ഉറപ്പിച്ചിട്ടുണ്ട് എന്നയാൾക്ക് ബോധ്യമായി.ഇത് ചിലപ്പോൾ ഒരു സന്ധിസംഭാഷണമാവാം.അത് അയാളുടെ ഇഷ്ട്ടത്തിന് നടന്നില്ല എങ്കിൽ താൻ പലതും ഫേസ് ചെയ്യേണ്ടിവരും എന്ന് വിക്രമന് തോന്നി.
"എന്താണ് ഈ വഴി പതിവില്ലാതെ"
തികച്ചും സ്വാഭാവികമായിത്തന്നെ വിക്രമൻ ചോദിച്ചു.
"കാര്യം എനിക്കും സാറിനും നല്ല വണ്ണമറിയാം.ഞാൻ തന്നെ പറയണം എന്നാണെങ്കിൽ എന്റെ പിന്നാലെയുള്ള ഓട്ടം നിർത്തണം.
സിംപിൾ."വിനോദ് നയം വ്യക്തമാക്കി
"എനിക്ക് വിലപറയാൻ മാത്രം എംപയർ ഗ്രൂപ്പ് വളർന്നിട്ടില്ല വിനോദെ.അതിന് ഞാനാരെയും അനുവദിച്ചിട്ടുമില്ല."വിക്രമനും കലിപ്പിലായിരുന്നു.
"അതിന് മാറ്റം ഉണ്ടായിക്കൂടാ എന്നില്ലല്ലോ സാറെ വിക്രമാ.......?"
ഒന്ന് ആക്കിയാണ് വിനോദ് ചോദിച്ചതും.
"തന്റെ പരിഹാസം തന്റെ കയ്യിൽ തന്നെയിരിക്കട്ടെ.എന്റെ ശരികൾ ആണ് എന്റെ തീരുമാനം.അത് നിശ്ചയിക്കുന്നത് ഞാനും.ഒന്ന് ഉറപ്പിച്ചാൽ മാറുന്ന പ്രകൃതവുമല്ല"
വിക്രമനും വിട്ടുകൊടുത്തില്ല.
"കേട്ടിട്ടുണ്ട് വിക്രമനെക്കുറിച്ച്.
കണ്ടറിഞ്ഞു അദ്ദേഹത്തെ.ഞാൻ കണ്ടു പരിചയപ്പെട്ട ഓഫിസർമാർ നട്ടെല്ല് പണയം വക്കുന്നവരായിരുന്നു.താങ്കൾ അതിനപവാദവും.ഇപ്പോഴെനിക്ക് കളിക്കാൻ ത്രില്ല് കൂടിയിരിക്കുന്നു.
കൂടെയുള്ളവർക്ക് വേണ്ടിയാകുമ്പോൽ അതിരട്ടിക്കുകയും ചെയ്യും.സർ....
ഞാൻ ഏതറ്റം വരെയും പോകും.
ഈ ചങ്കുറപ്പ് അന്നും കാണണം."
വിനോദ് പറഞ്ഞു.
"എന്റെ ശരികളെ മറികടക്കാൻ ഞാനാരെയും സമ്മതിച്ചിട്ടില്ല.ഇനി ഉണ്ടാകുകയുമില്ല.വില്ല്യം കേസ് അട്ടിമറിക്കാൻ നിങ്ങൾ ആവുന്നത് ശ്രമിക്കുമെന്നുമറിയാം.അതിൽ ഞാൻ പരാജയപ്പെടില്ല വിനോദ്.
അറിയാമെനിക്ക് നിങ്ങളുടെ ഭാര്യക്കും അളിയനും ഇതിലുള്ള പങ്ക്.അതാണ് നിങ്ങളെ ഇവിടെ നിർത്തിയതും.പക്ഷെ കുറച്ചു തെളിവുകൾ കൂടി വേണം.എന്നിട്ട് ഞാൻ വരും,തൂക്കി അകത്തിടുകയും ചെയ്യും."വിക്രം ആത്മവിശ്വാസത്തോടെ പറഞ്ഞു
"നടന്നില്ലെങ്കിൽ..........?"
"ഈ യുണിഫോം ഞാൻ അഴിച്ചുവെക്കും."വിക്രമനും
വിട്ടുകൊടുത്തില്ല.
"ഒരു
💬 Comments
View all comments