0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 42 [Alby]

Author : alby Read All Parts 443

സിറ്റി ഹോസ്പിറ്റലിലാണ്.അവൾ ഉണരുന്നതും കാത്ത് രുദ്രയും.
അവിടെവച്ച് തുടങ്ങിയ പരിചയമാണ്,അന്ന് കൊടുത്ത വാക്കാണ്.ബാംഗ്ലൂർ വിടുന്നത് വരെ കോൺടാക്ട് ഉണ്ടായിരുന്നു
പിന്നീട് നോർത്ത് കറങ്ങി നാട്ടിൽ വന്നപ്പോൾ എപ്പോഴോ കോൺടാക്ട് നഷ്ട്ടപ്പെട്ടു.ഇന്ന് ദാ ഓഫിസിൽ വന്ന് പരിചയവും പുതുക്കിയിരിക്കുന്നു.

അന്ന് കൊടുത്ത വാക്കാണ്. ഒരിക്കൽ രുദ്രക്ക് പകരം ചെയ്യും എന്ന്.അത് എന്താണെങ്കിലും,
ആർക്കെതിരെയാണെങ്കിലും കൂടെ നിൽക്കുമെന്ന്.ഇന്നവൾ അതാവശ്യപ്പെട്ടിരിക്കുന്നു.സ്വന്തം ജീവൻ തിരിച്ചുതന്നവൾക്കായി ജീവനായി കണ്ടവളെ തള്ളേണ്ട സ്ഥിതി.വീണയോട് മനസ്സുകൊണ്ട് മാപ്പ് പറയാനേ കത്രീനക്ക് കഴിയുമായിരുന്നുള്ളൂ.
*****
ആ രാത്രിക്ക് ശേഷം ശംഭുവിന് വീണ മുഖം കൊടുത്തിട്ടില്ല.ഒന്ന്
നേരെ സംസാരിച്ചുപോലുമില്ല.
എല്ലാവരെയും കാണിക്കാനുള്ള തട്ടിക്കൂട്ടൽ മാത്രമായി പലതും.
ശംഭുവിന് അവയെല്ലാം വളരെ അസഹനീയമായിരുന്നു.തന്റെ ജീവൻ പറിച്ചെടുക്കുന്ന ഫീൽ.
അവൻ ഉരുകുകയായിരുന്നു.

ചെട്ടിയാർ വന്നുപോയ ദിവസം ഇരുട്ടിയപ്പോൾ ശംഭു എത്തിയത് റപ്പായിയുടെ വീട്ടിലാണ്.അവന്റെ മനസിലെ വിങ്ങലുകൾ പെയ്തിറങ്ങിയത് റപ്പായിയുടെ മുന്നിലും.ഒരു ഫുൾ ബോട്ടിൽ നൽകിയ ബലത്തിൽ ശംഭുവിന്റെ മനസ്സ് റപ്പായിയുടെ മുന്നിൽ തുറക്കപ്പെട്ടു.

അവനിപ്പോൾ വീട്ടിൽ പോവാൻ തോന്നുന്നെയില്ല.പാപഭാരം പേറി പശ്ചാത്താപം നിറഞ്ഞ മനസ്സുമായി അവൻ റപ്പായിക്ക് മുന്നിലിരുന്നു.അവന്റെ ഉറക്കം നഷ്ട്ടപ്പെട്ടുകഴിഞ്ഞിരുന്നു.

"ചില കാര്യങ്ങൾ നമ്മുടെ കയ്യിൽ നിക്കില്ല ശംഭു.അവളുടെ മനസ്സ് അത്രയും വേദനിച്ചിട്ടുണ്ട്.സ്വന്തം എന്നുകരുതിയവൻ ചതിച്ചു എന്ന് തോന്നിയാൽ പിന്നെ അത് മാറില്ല.
ആ തെറ്റിന് മാപ്പുമില്ല.ഇവിടെ അതാണ് സംഭവിച്ചത്.
ഇനിയുള്ളതെല്ലാം വിധിക്ക് വിടുക

കാലം നിനക്ക് മാപ്പ് നൽകുന്നുവെങ്കിൽ,അതിന് നീ യോഗ്യനെങ്കിൽ അവളെ നിനക്ക് തിരികെ ലഭിക്കും.അതെ ഈ കിഴവന് പറയാനുള്ളൂ.അത്രയും അറിവേ ഈ റപ്പായിക്കുള്ളൂ.
അല്ലാതെ നിന്നെ കുറ്റപ്പെടുത്താൻ ഞാൻ ആളല്ല."
റപ്പായി പറഞ്ഞു.

അതവന് ആശ്വാസം നൽകിയില്ല

💬 Comments

View all comments