0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 42 [Alby]

Author : alby Read All Parts 431

വരട്ടെ" എന്ന് അവളും ചിന്തിച്ചു.

ഉടനെയൊന്നും മഞ്ഞുരുകില്ല എന്നറിയുന്ന ശംഭു ബൈക്കും എടുത്തിറങ്ങി. അവൻ പടിപ്പുര കടന്നതും അവൾ കാത്തിരുന്ന ആളെത്തി. "ചെട്ടിയാർ"

ചെട്ടിയാരുടെ കാർ മുറ്റത്തെത്തിയതും വീണ പതിയെ എണീറ്റു.ഒരു സഹായത്തിന് ഗായത്രി പിറകിലെത്തി."ഞാൻ വീഴില്ല പെണ്ണെ"എന്ന് വീണ പറയുകയും ചെയ്തു.

"അങ്ങോട്ട് വന്നു കാണേണ്ടതാണ്‌ ചെട്ടിയാരെ.പക്ഷെ എന്നെ ഒന്ന് അനങ്ങാൻ സമ്മതിച്ചാലല്ലേ പറ്റൂ"
അവൾ പറഞ്ഞു.

"എന്തിനാ ഒരു ഫോർമാലിറ്റി.ഒന്ന് കാണണം എന്ന ഒരു കോൾ മതി ചെട്ടിയാർ ഉടനെയെത്തും."
അയാൾ മറുപടി നൽകി.

വീണ തത്കാലം ചെട്ടിയാരെയും കൂട്ടി പുറത്ത് മരത്തണലിലേക്ക് ഇരുന്നു.അവർ സംസാരിക്കട്ടെ എന്ന് കരുതി ഗായത്രി അല്പം മാറി നിന്നിരുന്നു.

"എങ്ങനെ പോകുന്നു ചെട്ടിയാരെ കാര്യങ്ങൾ?"ഒന്ന് തുടങ്ങിക്കിട്ടാൻ വേണ്ടി വീണ ചോദിച്ചു.

"എല്ലാം മാഡത്തിന്റെ സഹായം.
അതില്ലായിരുന്നു എങ്കിൽ ഇന്ന് ചെട്ടിയാരില്ല.കഴിഞ്ഞയാഴ്ച്ച കൂടി ഒരു ഡീലിന്റെ കാര്യത്തിന് വിനോദ് സാറിനെ കണ്ടിരുന്നു."

"ഞാൻ പറഞ്ഞിട്ടുണ്ട്.'വീണ'
അങ്ങനെ മതി.കൂടാതെ നമ്മൾ പരസ്പരം കടപ്പെട്ടവരും.സൊ കഴിഞ്ഞ കാര്യങ്ങൾ ഓർമ്മയിൽ വക്കുക.പറ്റിയ വീഴ്ച്ചകൾ വീണ്ടും ആവർത്തിക്കാതിരിക്കുക. മുന്നോട്ട് സഹകരിച്ചു പോകുക അതല്ലേ വേണ്ടത്."

"അതെ..........അങ്ങനെയാണ് വേണ്ടതും.എങ്കിലും പേര് വിളിക്കാൻ ഒരു മടി.അതുകൊണ്ട് അത് മാത്രം നിർബന്ധിക്കരുത്."
ചെട്ടിയാർ പറഞ്ഞു.

"അത് നിങ്ങളുടെയിഷ്ട്ടം.ഞാൻ ഇപ്പൊ വിളിപ്പിച്ചതിന്റെ കാര്യം എന്തെങ്കിലും ഐഡിയയുണ്ടോ?"
വീണ ചോദിച്ചു.

"ഒരു പിടിയുമില്ല,എങ്കിലും ഗൗരവമുള്ള എന്തെങ്കിലുമാവും എന്നുറപ്പുണ്ട്.അല്ലെങ്കിൽ എന്നെ നേരിൽ വിളിപ്പിക്കേണ്ട കാര്യമില്ലല്ലോ.അതുകൊണ്ടാണ് അധികമാരെയും കൂട്ടാതെ ഞാൻ പുറപ്പെട്ടതും."

"ഗുഡ്......ചെട്ടിയാർക്ക് കാര്യങ്ങളുടെ സീരിയസ്നെസ്സ് മനസ്സിലായിരിക്കുന്നു.ഞാൻ വിളിപ്പിച്ചതിന് കാരണം ചില കണ്ണികളെക്കുറിച്ചറിയാനാണ്." അവൾ മുഖവുര കൂടാതെ കാര്യം അവതരിപ്പിച്ചു.

"അപ്പോൾ വിഷയം കാര്യമായ എന്തോ

💬 Comments

View all comments