0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 43 [Alby]

Author : alby Read All Parts 391

ശംഭു വെട്ടിത്തിരിഞ്ഞ് ഇരുട്ടിലേക്ക് മറയാൻ തുടങ്ങിയ ഗോവിന്ദിന്റെ കഴുത്ത് ലക്ഷ്യമാക്കി ഊരിപ്പിടിച്ച
കത്തി എറിയുകയായിരുന്നു.

"ഇനി നീയും വേണ്ട"പറഞ്ഞു തീരും മുന്നേ ഗോവിന്ദിനൊപ്പം ശംഭുവും നിലത്തേക്ക് വീണുകഴിഞ്ഞിരുന്നു.

ഈ കാഴ്ച്ചകണ്ട് ഞെട്ടിയ കത്രീന സാധാരണ സ്ഥിതിയിലെത്താൻ കുറച്ചു സമയമെടുത്തു.അതെ സമയം ഗോവിന്ദിന്റെ ജീവൻ നഷ്ട്ടപ്പെട്ടിരുന്നു.ശംഭുവാകട്ടെ ജീവൻ നിലനിർത്താനുള്ള ശ്രമത്തിലും.

സംയമനം വീണ്ടെടുത്ത രുദ്രക്ക് കാര്യങ്ങളുടെ കിടപ്പ് മനസ്സിലായി.
ഗോവിന്ദ് ഇനിയില്ല എന്ന സത്യവും അവൻ ചതിച്ചു എന്ന തോന്നലും അവളുടെ ചിന്തയെ നിയന്ത്രിച്ചു.
ഇനി ശംഭുവാണ് തന്റെ മുന്നിലുള്ള ഏക വഴിയെന്ന തിരിച്ചറിവ് അവളെ കൂടുതൽ ക്രിയാത്മകമായി പ്രവർത്തിപ്പിച്ചു.

റപ്പായിയെ അവിടെയുപേക്ഷിച്ച്
കത്രീനയുടെ സഹായത്തോടെ രുദ്ര കൃത്യസമയത്തു തന്നെ ശംഭുവിനെ ഹോസ്പിറ്റലിൽ എത്തിച്ചു.ഗോവിന്ദിനെ വഴിയിൽ ഉപേക്ഷിക്കുകയും ചെയ്തു.

കത്രീന നേരിട്ട് സീൻ സേഫ് എന്നുറപ്പിച്ചശേഷം റപ്പായിയെ ചിലത് വിലക്കുകയും ചെയ്തിട്ടാണ് പോലീസ് നടപടി ആരംഭിച്ചതുപോലും.എല്ലാം രുദ്ര പറഞ്ഞതു പ്രകാരം കത്രീനയുടെ ബുദ്ധിയിൽ വിരിഞ്ഞവയും.
എന്തിന് ഇൻഫോർമർ പോലും കത്രീനയുടെ വക
സംഭാവനയായിരുന്നു.പക്ഷെ അപ്പോഴും ശംഭുവിന്റെ ജീവൻ അവർക്ക് വിലപ്പെട്ടതായിരുന്നു.

പിന്നീടാണ് പുറം ലോകം കാര്യങ്ങളറിയുന്നത്.നാട്ടുകാരെ ബോധിപ്പിക്കാൻ ഗോവിന്ദനെ മാധവൻ തറവാട്ടിൽ തന്നെയടക്കി.ചടങ്ങ് കഴിഞ്ഞതും സുരയെ പെണ്മക്കൾക്ക് കാവൽ നിർത്തി ശംഭുവിനടുത്തേക്ക് പായുകയായിരുന്നു മാധവൻ ഒപ്പം സാവിത്രിയും.

കമാൽ അപ്പോഴും ഹോസ്പിറ്റലിൽ തന്നെയുണ്ട്.
മാധവൻ അവിടേക്കെത്തുമ്പോൾ ആകെ അസ്വസ്ഥനായി കമാൽ
ഇന്റെന്സിവ് കെയർ യൂണിറ്റിന് മുന്നിലുണ്ടായിരുന്നു.

"മാഷെ........ അല്പമൊന്ന് വൈകി"
കണ്ടതും ഒരു പൊട്ടിക്കരച്ചിലോടെ കമാൽ മാധവന്റെ തോളിലേക്ക് ചാഞ്ഞു.
ഏൽപ്പിച്ചത് ആദ്യമായി നടക്കാതെ പോയതിന്റെയും താൻ പരാജയപ്പെട്ടു എന്നതിന്റെ വിഷമത്തിലുമായിരുന്നു കമാൽ.

"മ്മ്മ്..........ആരെയും പഴിക്കാൻ ഇപ്പോൾ സമയമില്ല.പക്ഷെ

💬 Comments

View all comments