Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 44 [Alby]
ദിവ്യ ചോദിച്ചു.
"അറിയില്ലെ നമ്മുടെ ഇടപാടുകൾ
ഇതിപ്പോൾ പുതിയൊരു ഡീലാ."
"എന്തിന് ചെട്ടിയാർ.അയാളെ വിശ്വസിക്കാമോ?"ദിവ്യ ചോദിച്ചു.
"ഒരിക്കൽ ഒന്ന് പിഴച്ചു.പിന്നീട് അവസരം കൊടുക്കേണ്ടാത്തത് തന്നെയാണ്.പക്ഷെ കൊടുത്തു.
ഇപ്പോൾ മരിച്ചു കൂടെ നിക്കും."
"എനിക്ക് നിന്നെയിപ്പോൾ മനസ്സിലാവുന്നില്ല വീണ"ദിവ്യ പറഞ്ഞു.
"ഇപ്പോൾ നിങ്ങൾക്കെന്നെ മനസ്സിലാവില്ല.നിങ്ങൾക്കെന്നല്ല ആർക്കും.ശംഭുവിന് ബുദ്ധിമുട്ട് തോന്നും,അതൊന്നും ഇനി മാറ്റാനും കഴിയില്ല.അവന് ഒന്നും കിട്ടാതെവരില്ല,അവൻ സേഫ് ആവാൻ വേണ്ടത് ഞാൻ ചെയ്യും"
താൻ ചോദിച്ചതിനൊക്കെയുള്ള മറുപടിയാണതെന്നു മാത്രം ദിവ്യക്ക് മനസ്സിലായി.അവൾ എന്താണുദ്ദേശിക്കുന്നതെന്ന് ഒരു പിടിയും കിട്ടുന്നുണ്ടായിരുന്നില്ല,
എന്നാൽ ഒരു പ്രതീക്ഷ നൽകും പോലെ അവിടെയുമിവിടെയും തൊട്ടുള്ള ഒരു ഉത്തരം.അവൾക്ക് അത് കേൾക്കുക മാത്രമേ തരമുണ്ടായിരുന്നുള്ളു.എന്തിനും വീണയുടെ ഒപ്പം നീക്കുക,അതെ കഴിയുമായിരുന്നുള്ളൂ.അവൾ ജനലിലൂടെ പുറത്തേക്ക് നോക്കി.
ചെട്ടിയാരുടെ കാർ ഗേറ്റ് കടന്നു പോകുന്നുണ്ടായിരുന്നു.പിന്നീട് അവർക്കിടയിൽ മൗനമായിരുന്നു
ആരും ഒന്നും ചോദിച്ചുമില്ല,ഒന്നും പറഞ്ഞുമില്ല.സമയം മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്നു.
*****
ദിവസം രണ്ട് കഴിഞ്ഞു.ഇരുമ്പും കമാലും ശംഭുവിന് കാവലായി ആശുപത്രിയിലും പരിസരത്തും തന്നെയുണ്ട്.പ്രാർത്ഥനയോടെ സാവിത്രിയും ഗായത്രിയും തീവ്ര പരിചരണ വിഭാഗത്തിന് മുന്നിൽ കഴിയുന്നു.ഉള്ള് നീറുന്നത് പുറത്തുകാണിക്കാതെ മാധവനും
രുദ്ര അവരിൽ നിന്നൊക്കെ ഒരു അകലം പാലിച്ചുകൊണ്ട് നല്ല വാർത്തക്കായി കാത്തിരിക്കുന്നു.
അവളുടെ സാന്നിധ്യം മാധവനും
കുടുംബത്തിനും അസ്വസ്ഥത നൽകുന്നുണ്ട്.പക്ഷെ സമയവും സന്ദർഭവും രുദ്രക്കനുകൂലമായത് മൂലം മറുത്തുപറയാൻ കഴിയാത്ത സ്ഥിതിയിലാണ് മാധവനും കുടുംബവും.കുറഞത് ശംഭുവിനെ ആശുപത്രിയിൽ എത്തിച്ചതിന്റെയെങ്കിലും നന്ദി കാണിക്കണമെന്ന ചിന്ത.
ആശുപത്രിയിൽ രുദ്രയുടെ സാന്നിധ്യം ചോദ്യം ചെയ്യപ്പെടുന്ന നില വരെയെത്തിയിരുന്നു.
അവൾക്ക് ശംഭുവുള്ളിടത്ത് നിന്നെ പറ്റുമായിരുന്നുള്ളു.
അതിനായി വിശ്വസ്‌തനായ ഒരാളെ ചെറിയ അപകടത്തിൽ പെടുത്തി അതെ ഹോസ്പിറ്റലിൽ അഡ്മിറ്റ്
ചെയ്യിക്കുകവരെയുണ്ടായി.
"കൊല്ലാൻ നടന്നവൾ
💬 Comments
View all comments