0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 44 [Alby]

Author : alby Read All Parts 469

നിന്നാൽ നിന്നെ ഞാൻ സേഫ് ആക്കാം"കത്രീന പറഞ്ഞു.

"ഞാനെന്തിന് കൂടെ നിൽക്കണം,
ഒന്ന് നാറിയെന്നുള്ളത് ശരിയാ. അതിൽ കൂടുതലൊന്നും എനിക്ക് സംഭവിച്ചിട്ടുമില്ല.അതുകൊണ്ട്
യാതൊരു പേടിയുമില്ല,നിങ്ങളുടെ സഹായങ്ങൾ വേണമെന്നുമില്ല."
ചിത്ര പറഞ്ഞു.

"അത് നിന്റെ തോന്നലാണ് ചിത്ര.
അല്ലെങ്കിൽ അതിരുകടന്ന ആത്മ വിശ്വാസം."

"അതെന്റെ കോൺഫിഡൻസ് തന്നെയാണ് എസ് പി മാഡം.ഒരു വീഡിയോ ലീക്ക് ആയെന്ന് കരുതി എന്നെ എന്ത് ചെയ്യാൻ കഴിയും.നത്തിങ് കാൻ ബി ഡൺ"

"ഹ......ഹ........ഹ......."കത്രീന ഒന്ന് നന്നായിത്തന്നെ ചിരിച്ചു.

"അങ്ങനെ ചിരിച്ചുതള്ളണ്ട മേഡം
എന്നെ ഒന്നും ചെയ്യാൻ
നിങ്ങൾക്ക് കഴിയില്ല.നാറിയത് ഞാനങ്ങ് സഹിക്കും."ചിത്ര പറഞ്ഞു.

"പിന്നെന്തിനാണ് ചിത്രാ എന്നെ കണ്ട നീ പകച്ചത്.നിന്റെയുള്ളിലെ പേടി ഞാൻ തിരിച്ചറിഞ്ഞതാ. നിന്റെ ഹൃദയമിടിപ്പിന്റെ ശബ്ദം ഞാൻ കേട്ടതാ.എത്രയൊക്കെ മറച്ചുപിടിക്കാൻ ശ്രമിച്ചാലും നിന്റെ പേടി മറക്കാൻ നിന്റെ കണ്ണുകൾക്ക് കഴിയുന്നില്ല."
കത്രീന പറഞ്ഞു.

"അസമയത്തുള്ള നിങ്ങളുടെ വരവിൽ ഞാനൊന്ന് പതറി എന്നത് സമ്മതിക്കുന്നു.അല്ലാതെ എന്തുണ്ട് എസ് പി മേഡത്തിന്റെ കയ്യിൽ."ചിത്ര ചോദിച്ചു.

"അതീ നാട് മുഴുവൻ കണ്ടതല്ലേ ചിത്ര."

"അതെന്റെ സ്വകാര്യതയാണ് മേഡം.അത് പ്രചരിപ്പിച്ചതാരെന്ന് മേഡത്തിനറിയാം.അതിനവരെ കാണേണ്ടതിന് പകരം ഇവിടെ എന്നെ തേടിവന്നതെന്തിന്?ഒരു പരാതി ഞാൻ നൽകിയിട്ടും അത് മുന്നോട്ട് നീക്കാൻ നിങ്ങൾ താത്പര്യം കാണിനിക്കുന്നില്ല."

"അത് ചന്ദ്രചൂഡന്റെയും കൂടി സ്വകാര്യതയായിരുന്നു.അവ പകർത്തിയതും,പണത്തിന് വിറ്റതും നീയാണ് ചിത്ര.അത് വീണയുടെ കയ്യിൽ കിട്ടിയപ്പോൾ അവളുടെ നിലനിൽപ്പിനായി ഉപയോഗിച്ചു എന്ന് മാത്രം."

"കിട്ടിയതല്ലല്ലോ മേഡം കടന്നു കയറിയതല്ലേ."

"അത് തെളിയിക്കാൻ നീ കുറച്ചു
പാടുപെടും.അവളുടെ ടെക് ബ്രില്ല്യൻസിന് മുന്നിൽ കിതക്കും നീയ്."കത്രീന കരുതി.

"നോക്ക് മേഡം,നിങ്ങളായിട്ടെന്നെ
കുഴപ്പത്തിലാക്കരുത്.എന്റെ പരാതി നിങ്ങൾ കുട്ടയിലിട്ടാലും

💬 Comments

View all comments