Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 45 [Alby]
വീട്ടിലെത്തും എന്ന് പറഞ്ഞിറങ്ങിയതായിരുന്നു മാഷ്.
പോയ കാര്യങ്ങൾ തീർന്നപ്പോൾ പ്രതീക്ഷിച്ചതിലും കൂടുതൽ വൈകി.ധൃതിയിലിറങ്ങിയപ്പോൾ സാവിത്രിയെ വിളിച്ചു പറയാനും മറന്നു.അത്ര നേരമായിട്ടും ഒരു വിളിപോലും സാവിത്രിയുടെ ഭാഗത്തുനിന്ന് വരാത്തത് മൂലം അവൾ താൻ വൈകുമെന്നത് അറിയുന്നകൊണ്ടാണെന്ന് ഇടക്കെപ്പഴൊ മാധവന്റെ ചിന്തയിലൂടെ കടന്നുപോയിരുന്നു.
പക്ഷെ യാത്രക്കിടയിൽ ഒട്ടും പ്രതീക്ഷിക്കാതെ വന്ന കോൾ.... തറവാട്ടിലേക്ക് തിരിയേണ്ടതിന് പകരം അതിന് എതിർ ദിശയിലേക്ക് മാധവൻ വണ്ടി തിരിച്ചു.
ഫോൺ ഓഫ് ചെയ്തു കോ ഡ്രൈവർ സീറ്റിലേക്കിട്ടുകൊണ്ട് മാധവൻ കാറിന്റെ വേഗത വർദ്ധിപ്പിച്ചു.വൈകിയെങ്കിലും
ഏത്രയും വേഗം വീട്ടിലെത്തണം എന്നാഗ്രഹിച്ച മാധവന് അത്രയും പ്രധാനപ്പെട്ടതായിരുന്നു ആ ഒരു കോൾ.അതിന്റെ ഉറവിടത്തിലേക്ക് ഏത്രയും വേഗം എത്തിച്ചേരാനുള്ള തിടുക്കമായിരുന്നു മാധവന്.
:::::::::::
ശംഭു ഹോസ്പിറ്റലിൽ നിന്ന് മടങ്ങുന്നത് വരെ രുദ്ര അവിടെ തന്നെയുണ്ടായിരുന്നു.പക്ഷെ എന്തിനെന്നുള്ള ചോദ്യം മാത്രം മറ്റുള്ളവരിൽ അവശേഷിപ്പിച്ചു കൊണ്ട് അവളവിടെ തുടർന്നു.
അവിടെയിരുന്നുകൊണ്ട് തന്നെ അവൾ പലതും നിയന്ത്രിക്കുന്നുണ്ടായിരുന്നു. അവൾക്കായി പുറത്ത് എന്തും ചെയ്യുന്നതിനായി ചിലരും.
തറവാട് വരെ അവൾ ഒരകലം പാലിച്ചു കൊണ്ട് ശംഭുവിനെ അനുഗമിച്ചു.അത് ഗായത്രി ശ്രദ്ധിക്കുന്നുണ്ടായിരുന്നു.വീട്ടിൽ കയറുമ്പോഴും ഗേറ്റിനു വെളിയിൽ രുദ്രയുണ്ടായിരുന്നു.അവിടെ നിന്നും അവൾ പോയത് തന്റെ അടുത്ത കളികളിലേക്കുള്ള ചുവടുവെപ്പിനും.
രുദ്ര താൻ ശേഖരിച്ച വിവരങ്ങൾ അനുസരിച്ച് ചെന്നുനിന്നത് സാഹിലയുടെ മുന്നിൽ.സാഹില രുദ്രയുടെ വരവ് പ്രതീക്ഷിക്കുന്നുണ്ടായിരുന്നു.
അത് ശരിവച്ചുകൊണ്ട് അവൾ സാഹിലയെ തേടിയെത്തി.
രുദ്രയുടെ വരവ് സാഹിലയെ ഒന്ന് ഭയപ്പെടുത്തി.സഹായിക്കാൻ ഒരുപാടുപേരുണ്ടെങ്കിലും ചില അവസരങ്ങളിൽ ഒറ്റക്കാവും, ആ അവസ്ഥയായിരുന്നു അവൾക്ക്.
അന്ന് വീട്ടിൽ അവളൊറ്റക്കായിരുന്നു.ഓരോന്ന് ചെയ്യുന്നതിനിടയിലാണ് രുദ്ര അവളെ തേടിയെത്തുന്നതും.
"എന്താ......എന്താ നിനക്ക് വേണ്ടാത്?"അല്പം ഭയത്തോടെ സാഹില ചോദിച്ചു.
"എന്റെ
💬 Comments
View all comments