Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 45 [Alby]
അവൾ പറഞ്ഞത് കേട്ട ശംഭു ശരിക്കും ഞെട്ടിത്തരിച്ചിരുന്നു പോയി.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തന്നിൽ നിന്ന് ഒഴിഞ്ഞുനടന്നവൾ,തീർത്തും അവഗണിച്ചവൾ പറഞ്ഞതു കേട്ട് കിളി പോയ അവസ്‌ഥ.
അവൻ ആശുപത്രിയിൽ നിന്നെത്തിയ ശേഷമാണ് വീണ സ്വല്പം അയഞ്ഞു കണ്ടത്.
എന്തെങ്കിലും ചോദിച്ചാൽ ഇഷ്ട്ടക്കേടോടെയുള്ള മറുപടി മാത്രം.അത്രയെങ്കിലും അവൾ അയഞ്ഞുകൊടുത്തത് അവന് ആശ്വാസവുമായിരുന്നു.
പക്ഷെ ഇപ്പോൾ.......ഇപ്പോൾ അവൾ ധരിച്ചിരുന്ന മുഖം മൂടി അഴിഞ്ഞിരിക്കുന്നു.
"എന്റെ കാര്യത്തിൽ തനിക്കെന്താ അവകാശം.ഒക്കെ കഴിഞ്ഞില്ലേ?"
സംശയത്തോടെ അവൻ ചോദിച്ചു.
"ഈ താലിയുടെ അവകാശം. എന്റെ കുഞ്ഞിന്റെ അവകാശം."
അതുപറഞ്ഞുകൊണ്ട് അവൾ അവന്റെ കാൽച്ചുവട്ടിൽ ഇരുന്നു.
"അപ്പൊ ഞാൻ കേട്ടതോ?"
അവളെ നോക്കാതെയാണ് അവൻ ചോദിച്ചത്.
"എന്ത് കേട്ടെന്ന്.ചുമ്മാ ഓരോന്ന് ചിന്തിക്കല്ലെ.ഒരമ്മയാ അപ്പനെ ചൂണ്ടിക്കാണിക്കുക,പക്ഷെ എന്റെ കുഞ്ഞിന്റെ അപ്പൻ ശംഭു അല്ലെന്ന് ഞാൻ ആരോടും പറഞ്ഞിട്ടില്ല."അല്പം ഉറക്കെയാണ് അവളത് പറഞ്ഞതും.
"ഇനിയിപ്പോ അങ്ങനെ പറഞ്ഞാൽ മതിയല്ലോ?"അവൻ ഇഷ്ട്ടക്കേടോടെ പറഞ്ഞു.
"അല്ലാതെ പിന്നെങ്ങനെ പറയണം.മനുഷ്യൻ ഇവിടെ തീ തിന്നുവാ.ഒരു നൂറു കാര്യത്തിന് പിറകെ ഓടണം.പക്ഷെ ശംഭുന് എല്ലാം കുട്ടിക്കളിയാ.അല്ലേൽ ആരെങ്കിലും ചെയ്യുന്നതാണോ എന്റെ ശംഭുസ് ചെയ്യുന്നേ.ഒന്ന് തിരിഞ്ഞുനോക്കിയില്ലെന്നത് നേരാ....അതത്ര സങ്കടം കൊണ്ടാ.
കൂടെയുണ്ടാവേണ്ട സമയം കണ്ട അവളുമാരുടെ കൂടെ ഓരോന്ന് ചെയ്താ ആർക്കാ സഹിക്കുക."
അവളവന്റെ മടിയിലേക്ക് മുഖം ചായ്ച്ചുകൊണ്ട് ചോദിച്ചു.
"എന്നിട്ടിപ്പൊ എന്ത് പറ്റി?"
"ഒന്നും പറ്റിയിട്ടൊന്നുമല്ല.എന്റെ ശംഭുന്റെ അവസ്ഥ കണ്ടപ്പം ഒരു അലിവ് തോന്നി.അതാ......"
"അപ്പൊ പിച്ചും മാന്തും ഒക്കെ ഇനിയും കൊള്ളണം അല്ലെ?"
"കൊള്ളണം.......തരുന്നുണ്ട് ഞാൻ ഓരോന്നായിട്ട്.ഒന്ന് സുഖം ആകട്ടെ എന്ന് കരുതി വെയിറ്റ് ചെയ്യുവാ."അവൾ പറഞ്ഞു.
"ഇവിടിന്നിറങ്ങിപ്പോയത് കണ്ട്
ആ വഴിക്കങ്ങു പോകൂന്ന്
💬 Comments
View all comments