Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 45 [Alby]
ഫലം കണ്ടുതുടങ്ങിയിരിക്കുന്നു.അത് അയാളെ കൂടുതൽ ഉർജ്ജസ്വലനായി.
എംപയർ ഗ്രൂപ്പിൽ ജോലി നേടിയ സെക്യൂരിറ്റിയിൽ നിന്ന് കൂടുതൽ ഒന്നുംതന്നെ ലഭിച്ചില്ലെങ്കിലും ചില സി സി ടി വി ദൃശ്യങ്ങൾ വിക്രമന് തുണയായി.ഫോൺ നമ്പർ വച്ച് കൊലയാളിയിലേക്ക് എത്താൻ ശ്രമിച്ചത് അമ്പേ പരാജയപ്പെട്ടത് അയാൾക്ക് ക്ഷീണമായിരുന്നു.
വിക്രമൻ സോർട്ട് ചെയ്തെടുത്ത ശംഭുവിന്റെയും ദിവ്യയുടെയും നമ്പർ,സംഭവദിവസങ്ങളിലെ കൃത്യമായ ഇടവേളകളിൽ അവ ഓഫ് ആകുകയും അതെ സമയം ഫേക്ക് നമ്പർ മറ്റൊരു ഫോണിൽ ഓണാവുകയും ചെയ്തത് ഒരേ ടവർ ലൊക്കേഷനിലായിരുന്നു. പക്ഷെ അത് പോരായിരുന്നു വിക്രമന് മുന്നോട്ട് പോകുവാൻ.
ഇനിയെന്ത് എന്ന് ചിന്തിച്ചു നിക്കുന്ന സമയം,താൻ തോറ്റു പോകുന്നു എന്ന് തോന്നിയപ്പോൾ ദൈവമായി മുന്നിലേക്ക് വച്ചു കൊടുത്ത ഒരു തുമ്പിൽ പിടിച്ചു വിക്രമൻ കയറുകയായിരുന്നു.
വില്ല്യം മരണപ്പെടുന്ന അന്ന് ആ മുറിയിൽ നിന്ന് ലഭിച്ച ഒരു ഹെയർ,എംപയർ ഗ്രൂപ്പിന്റെ
ഓഫിസിൽ താനെത്തിയ ദിവസം അവിചാരിതമായി കിട്ടിയ ദിവ്യയുടെ കോംമ്പ്,അതിൽ നിന്ന് കിട്ടിയ തലമുടി,ഡി എൻ എ മാച്ച് ചെയ്തപ്പോൾ മുതൽ വിക്രമൻ ആവേശത്തിലായിരുന്നു.
തനിക്ക് വഴിത്തിരിവായ ദിവസം വിക്രമൻ വെറുതെ ഒന്നോർത്തു.
ദിവ്യയുമായി സംസാരിക്കണം എന്ന തന്റെയാവശ്യം അത്ര പെട്ടെന്ന് വിനോദ് സമ്മതിക്കും എന്ന് കരുതിയതല്ല.ഒരു ചോദ്യം
ചെയ്യലിന് ഉതകുന്നതൊന്നും ഉണ്ടായിരുന്നില്ലതാനും.ചുമ്മാ എന്തെങ്കിലും കോമണായി ചോദിച്ചുകളയാം എന്ന് കരുതി.
മറുവശത്ത് വിനോദിന്റെ മുഖം പ്രസന്നമായിരുന്നു.അമിതമായ ഒരു ആത്മവിശ്വാസം അയാളുടെ മുഖത്ത് വിക്രമൻ ശ്രദ്ധിച്ചു.പുച്ഛ ഭാവത്തോടെയുള്ള പുഞ്ചിരിയും പ്യുണിനൊപ്പം പുറത്തേക്ക് നടക്കുന്നതിനിടയിൽ വിക്രമൻ അയാളിൽ കണ്ടിരുന്നു.
ദിവ്യയുടെ ക്യാബിനിലെത്തുമ്പോൾ അവൾ എവിടെയോ പോകാനുള്ള തിടുക്കത്തിലായിരുന്നു.മുടിയൊക്കെ ഒതുക്കുന്നുണ്ട്.
അതിനിടയിൽ വിക്രമൻ തന്റെ ചില സംശയങ്ങൾ ചോദിച്ചു.ദിവ്യ
💬 Comments
View all comments