0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 47 [Alby]

Author : alby Read All Parts 347

വികൃയയാണിത്. എല്ലാം അവൾക്ക് വേണം പോലും."

"അങ്ങനെയങ്ങു കൊടുക്കാൻ പറ്റുവോടീ നമുക്ക്?"

"ഇല്ല.......അതിനുള്ള വഴി കാണണം.അതെ ഞാനും പറയുന്നുള്ളൂ.അല്ലെങ്കിൽ അത് നമ്മുടെ മരണമാണ്."അത്രയും പറഞ്ഞുകൊണ്ട് സാഹില അവനിലേക്ക് ഒന്നുകൂടിയമർന്നു.
*******
മാധവൻ രാവിലെ തന്നെ ശംഭുവിന് മുന്നിലുണ്ട്.തലേന്ന് നടന്ന സംഭവവികാസങ്ങൾക്ക് ഒരു പോംവഴി കാണുക എന്നതും
അയാളെ കുഴക്കുന്നു.

ഒരു നിമിഷം കമാലുമായുള്ള കൂടി കാഴ്ച്ച മാധവൻ ഓർത്തെടുത്തു.

കോരിച്ചൊരിയുന്ന മഴയത്ത് ഏത്രയും വേഗം
വീട്ടിലെത്താനുള്ള ശ്രമത്തിലായിരുന്നു മാധവൻ. തന്നെ ഫോൺ ശല്യപ്പെടുത്തിയ നേരം നീരസത്തോടെയാണെങ്കിലും അയാൾ അതെടുത്തു.

മറുവശം കമാലായിരുന്നു.കമാൽ പറഞ്ഞ വിഷയം കേട്ടതും വീട്ടിൽ എത്തുക എന്ന ചിന്തപോലും മറന്ന് അയാൾ വണ്ടി തിരിച്ചു.

ഒഴിഞ്ഞുകിടന്ന മാധവന്റെ ഫാക്ടറിയിൽ തന്നെയായിരുന്നു കൂടിക്കാഴ്ച്ച.സുരയാണെങ്കിൽ പുറത്തുമായിരുന്നു.കമാലിന് ഒപ്പം സലിമിനെ കണ്ട മാധവൻ ഒന്ന് പകച്ചു.

"നീ മാത്രമേയുള്ളോ,സുരയെന്തിയെ കമാലെ?"മാധവൻ ചോദിച്ചു.

"അണ്ണൻ ഒന്ന് പുറത്ത് പോയി. വരേണ്ട നേരം കഴിഞ്ഞു."കമാൽ മറുപടി നൽകി.

"നീ പറഞ്ഞത് ഉറപ്പാണോ കമാലെ?"സലിം അവിടെ നിക്കുന്നതിന്റെ ഇഷ്ട്ടക്കേട് കാണിച്ചുകൊണ്ട് തന്നെ മാധവൻ ചോദിച്ചു.

"സലിം ആണ് ഇങ്ങനെയൊരു സംശയം പറഞ്ഞത്.വീണയുടെ കാര്യമായതുകൊണ്ട് ഞാൻ വിട്ടു കളഞ്ഞതുമാണ്.പിന്നെയും ഇയാളെന്റെ പിറകെ വന്നപ്പോൾ എന്തെങ്കിലും വാസ്തവമുണ്ടോ എന്ന് തിരക്കിയതാണ് ഞാൻ. പക്ഷെ സംഗതി സത്യമാണ്.
ഇപ്പൊ ഹവാലയുടെ നിയന്ത്രണം അവളുടെ കൈകളിലാണ്.അത് അവൾക്ക് വേണ്ടി കൈകാര്യം ചെയ്യുന്നത് ഒരു ചെട്ടിയാരും."

"അപ്പോൾ അവളിലെ മാറ്റം വെറുതെയല്ല."

"അങ്ങനെ തോന്നുന്നു മാഷെ. പക്ഷെ എങ്ങനെ പ്രതിരോധിക്കും എന്നാണ്....."

"ആലോചിച്ചു തീരുമാനിക്കണം.
എന്താണവളുടെ ലക്ഷ്യമെന്നും അറിയണം."

"എന്നാലും ഒരു പ്രശനമില്ലെ മാഷെ........നമ്മുടെ ശംഭു?"

"അതെ.......നമുക്കും അവൾക്കും ഇടയിൽ

💬 Comments

View all comments